ഗവ.എൽ.പി.എസ്.മൺവിള/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം പരമപ്രധാനം

Schoolwiki സംരംഭത്തിൽ നിന്ന്
11:42, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manvila lps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി സംരക്ഷണം പരമപ്രധ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി സംരക്ഷണം പരമപ്രധാനം


പ്രകൃതിയുടെ സന്തുലിതാവസ്ഥയിലുള്ള മാറ്റങ്ങൾ മാനവരാശിയുടെ നിലനിൽപ്പിന് ഭീഷണിയാകുന്നു. അതിനാൽ ലോകരാഷ്ട്രങ്ങൾ ഒരുമയോടെ പരിഹാരം കാണാൻ തിരക്കുകൂട്ടുന്നു. 1972 മുതൽ ഓരോ വർഷവും ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നു. 'വായുമലിനീകരണത്തെ പ്രതിരോധിക്കുക' എന്നതാണ് ഇത്തവണത്തെ മുദ്രാവാക്യം. ഭൂമിയിലെ ചൂടിന്റെ വർദ്ധന, കാലാവസ്ഥാവ്യതിയാനം, ജലക്ഷാമം തുടങ്ങിയ പ്രശ്നങ്ങൾ നമ്മെ അലട്ടുന്നു. ഭൂമിയിലെ ചൂട് വർദ്ധിക്കുന്നതിന്റെ കാരണം അന്തരീക്ഷത്തിൽ വികസിതരാജ്യങ്ങൾ പ്രതിവർഷം കാർബൺ ഡൈ ഓക്‌സൈഡ് 97%നൽകുന്നു. ഇത് കരണം മഞ്ഞുമലകൾ ഉരുകി സമുദ്രജലം ഉയരുന്നു. ഇത് തീരദേശവാസികൾക്ക് അപകടവും കാലാവസ്ഥയിൽ മാറ്റവും സംഭവിക്കുന്നു. ഇതുമൂലം പേമാരി, ഉരുൾപൊട്ടൽ, വെള്ളപൊക്കം, വനനശീകരണം, മണ്ണൊലിപ്പ് ഇവയെല്ലാം വന്നുകൂടുന്നു. വനനശീകരണം തടയുക, മരങ്ങൾ വച്ചുപിടിപ്പിച് മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുക ഇതിലൂടെ കുറേ മാറ്റങ്ങൾ നമുക്ക് വരുത്താൻ കഴിയും. മരങ്ങൾ നശിക്കുമ്പോൾ ജീവജാലങ്ങൾക്ക് വംശനാശം സംഭവിക്കുന്നു. തുറസ്സായ സ്ഥലങ്ങളിൽ മരങ്ങൾ വച്ചുപിടിപ്പിച്ചാൽ പരിസ്ഥിതിയെയും ജൈവ വൈവിധ്യത്തെയും സംരക്ഷിക്കാൻ നമുക്ക് കഴിയും. മാനവരാശിയുടെ നിലനിൽപ്പിന് ഇത് അത്യാവശ്യമാണ്.

നവീൻ സുരേഷ്
3 A ഗവ.എൽ.പി.എസ് മൺവിള
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം