വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/ശുചിത്വമുള്ള നാട് നമ്മുടെ സമ്പത്ത്
ശുചിത്വമുള്ള നാട് നമ്മുടെ സമ്പത്ത്
ഒരു ദിവസം അപ്പുവും കൂട്ടുകാരും വീടിൻ്റെ പുറത്ത് നിന്ന് കളിക്കുകയായിരുന്നു. അവർ എന്തോ ശബ്ദം കേട്ടു .അയൽ വക്കത്തുള്ള വീടിൻ്റെ അടുത്തുള്ള കുറെ മരങ്ങൾ മുറിക്കുന്നത് അവർ കണ്ടു.സ്കൂൾ ബസ് വന്ന് ഹോണടിച്ചു. ഉടൻ തന്നെ അപ്പുവും കൂട്ടുകാരും ബസിലേക്ക് കയറി. സ്കൂളിലെത്തിയപ്പോൾ അവൻ വേഗം ക്ലാസിലേക്ക് ഓടി .അപ്പു അവൻ്റെ പുസ്തകമെടുത്തു. ടീച്ചർ പറയുന്നത് അവൻ ശ്രദ്ധിച്ചു കേട്ടു :പ്രകൃതിയിൽ ധാരാളം ചെടികളും മരങ്ങളും അതുപോലെ മനോഹരമായ പുഴകളും ഉണ്ട്. നമ്മളും ചെടികളും മരങ്ങളും നടണം. മരങ്ങളില്ലെങ്കിൽ നമുക്ക് ജീവിക്കാൻ കഴിയില്ല. പരിസ്ഥിതിയെ നമ്മൾ സംരക്ഷിക്കണം. സ്കൂൾ കഴിഞ്ഞ് വീട്ടിലെത്തി.അപ്പു കുളിച്ച് വീട്ടിലേക്കു കയറി.അപ്പോൾ അമ്മ ചോദിച്ചു: നഖം വെട്ടിയോ? അതെന്തിനാ ? നിനക്ക് ശുചിത്വത്തെ കുറിച്ച് അറിയില്ലേ? നഖം മുറിക്കുക ,പുറത്ത് നിന്നൊക്കെ വരുമ്പോൾ കുളിക്കുക .ഇതൊക്കെ വ്യക്തി ശുചിത്വങ്ങളിൽ പെട്ടതാണ്. കുറച്ച് ദിവസങ്ങൾക്കു ശേഷം കൊറോണയെന്ന വൈറസ് കാരണം സ്കൂളൊക്കെ പെട്ടെന്ന് അടച്ചു.കൈ സോപ്പിട്ടു വൃത്തിയാക്കുക, കൂട്ടം കൂടി നിൽക്കരുത്. ഇത് അവൻ ഓർത്തു. നമുക്ക് വൃത്തിയാക്കാം;നമ്മുടെ നാട് വീട് പരിസരം ".
സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിഴിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം