വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/കൈ കോർക്കാം നല്ലൊരു നാളേക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
11:30, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1206 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൈ കോർക്കാം നല്ലൊരു നാളേക്ക്

പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം 1972 ൽ സ്റ്റേഗോമിൽ ആദ്യത്തെ പരിസ്ഥിതി ഉച്ചകോടി നടന്നു. അത് ജൂൺ 5 നായിരുന്നു. 1974 മുതൽ ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിക്കാൻ ഐക്യ രാഷ്ട്ര സഭ തീരുമാനിച്ചു. ഓരോ വർഷവും ജൂൺ 5 നമ്മെ ഓർമ്മിപ്പിക്കുന്നത് പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത്തിന്റെ പ്രാധാന്യത്തെ കുറിച്ചാണ്. അടുത്തിടെ ഞാൻ കണ്ടതാണ് കാലാവസ്ഥ മാറ്റവും ഓസോൺ പാളിയുടെ വിള്ളലും.. ഇതെല്ലാം എങ്ങനെ സംഭവിച്ചു?? നാം നമ്മുടെ മാതാവായ ഭൂമിയെ മറന്നു സകലതിനും ജീവനാകുന്ന പരിസ്ഥിതിയെ നാം നശിപ്പിച്ചു. എന്തിനേറെ പറയുന്നു നമ്മുടെ അന്തരീക്ഷം പോലും നമ്മൾ നാം മലിനപ്പെടുത്തി. നാം ഓർക്കേണ്ട ഒന്നുണ്ട് പ്ലാസ്റ്റിക്കിന് 400 വർഷത്തെ ആയുസ്സ് ഉണ്ട്. അത് നാം മണ്ണിലേക്ക് വലിച്ചെറിയുമ്പോൾ മണ്ണിന്റെ വായു സഞ്ചാരം ഇല്ലാതാകുന്നു. അത് കാരണം ചെടികളും സൂക്ഷ്മ ജീവികളും ഇല്ലാതാകുന്നു. ഫാക്ടറികളിൽ നിന്നും മറ്റും മാലിന്യം പുഴയിലെക്ക് തള്ളി.. മരങ്ങൾ വെട്ടി നശിപ്പിച്ചു.. ബുദ്ധിമാനായ മനുഷ്യർ ഒന്നോർത്തില്ല ശുദ്ധ വായു കിട്ടാൻ മരങ്ങൾ വേണമെന്ന്. നമ്മുടെ രാഷ്ട്ര പിതാവായ മഹാത്മാഗാന്ധി പറഞ്ഞിട്ടുണ്ട് "എല്ലാ മനുഷ്യർക്കും ഉള്ള വിഭവങ്ങൾ ഈ ഭൂമിയിൽ തന്നെ ഉണ്ട് പക്ഷേ ഒരാളുടെ അത്യാഗ്രഹത്തിനുള്ള വിഭവം ഇവിടെ ഇല്ല ".. നമ്മുടെ മുൻ രാഷ്‌ട്രപതിയും കുട്ടികളുടെ വലിയ ചങ്ങാതിയുമായ Dr. A. P. J.അബ്ദുൽ കാലം പറഞ്ഞിട്ടുണ്ട് "എന്റെ മരണത്തിന് ആരും അവധി പ്രഖ്യാപിക്കരുത് പകരം നിങ്ങൾ ഒരു മരം നടണം അതിലായിരിക്കും എന്റെ ഏറ്റവും വലിയ സന്തോഷം"

  കൂട്ടുകാരെ, ഇതുപോലെ ഒരു പരിസ്ഥിതി സ്നേഹി ആവാൻ നമുക്കും കഴിയില്ലേ..? അതിനായി നമുക്കും ഓരോ തൈകൾ നടാം നാളേക്ക് വേണ്ടി... അതി സുന്ദരമായ ഒരു ഭൂമി നമുക്ക് അടുത്ത തലമുറയ്ക്കായി കൈമാറാം. 
Habeeba. A
3B വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം