Schoolwiki സംരംഭത്തിൽ നിന്ന്
അങ്ങനെ ഒരു കൊറോണക്കാലത്ത്
എൻറെ വിദ്യാലയത്തിൽ അന്ന്
പഠനോത്സവമായിരുന്നു
ഉച്ചയോടെ ഉച്ചഭാഷിണി മുഴങ്ങി
"വിദ്യാലയം അടയ്ക്കാൻ പോകുന്നു"
അതിലേറെ സന്തോഷമാം മറ്റൊരു വാർത്തയും
കൊല്ലപ്പരീക്ഷയേ നിർത്തി വെച്ചെന്ന്.
ആഹ്ലാദത്തോടെ ഞാൻ വീട്ടിലേക്കോടി
അവധി ആഘോഷിക്കാൻ തിടുക്കമായി
പിറ്റേന്ന് രാവിലെ,
സൈക്കിൾ എടുത്തു ഞാൻ
റോട്ടിലേക്കോടി ഇറങ്ങിയപ്പോൾ
അമ്മമ്മ ഓടി വന്നെന്നെ വിലക്കി
“അരുതു മോനേ, കൊറോണയാണ്...”
അങ്ങനെ വൈറസ് എന്നെ വീട്ടിലാക്കി,
ലോക്ക് ഡൗൺ എന്നെ ലോക്കിലാക്കി.
രക്ഷയില്ലാതെ ഞാൻ
ടി.വിക്കു മുന്നിൽ ചടഞ്ഞിരുന്നു.
ദിവസങ്ങളേറെ കഴിഞ്ഞു പോയി
അയൽപക്കക്കാരുടെ സ്നേഹമായി
ചക്കയും മാങ്ങയും വീട്ടിലെത്തി.
പലതരം പലഹാരങ്ങളുമായി
അമ്മമ്മയും അമ്മച്ഛനും കൂട്ടിനെത്തി.
ഒരു ദിനം ടി.വി.യും പണിമുടക്കി.
ഞാനെൻ കൂട്ടുകാരാം പുസ്തകങ്ങളെ തേടി.
റോസ് മേരിയുടെ റിപ് വാൻ വിങ്കിളും
ഉറൂബിൻറെ അങ്കവീരനും
എന്നെ നോക്കി പുഞ്ചിരിച്ചു.
കൊറോണയാം മഹാമാരി
ലോകമെങ്ങും മഹാവിപത്തായി.
സോപ്പുപയോഗിച്ച് ഇടക്കിടെ കൈകഴുകി
തൂവാല കൊണ്ട് മുഖംമറച്ചു.
വൈറസിനെതിരെ പോരാടുന്നവർക്കായി
കൈകൾ കൊട്ടിയും ദീപം തെളിയിച്ചും
കൂടെ നിന്നു.
വീട്ടിലിരുന്നും കൈകഴുകിയും
അകലം പാലിച്ചും തുരത്താം
നമുക്കീ മഹാമാരിയെ....
നമുക്ക് ഒരുമിച്ച് പ്രതിരോധിക്കാം...
|