ഐ.എസ്.എം.യു.പി.എസ് പറച്ചിനിപ്പുറായ/അക്ഷരവൃക്ഷം/*ഇത്തിരി ശ്രദ്ധിക്കാം ഒത്തിരി നേടാം*

Schoolwiki സംരംഭത്തിൽ നിന്ന്
11:01, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojjoseph (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
*ഇത്തിരി ശ്രദ്ധിക്കാം_ഒത്തിരി നേടാം*

കൊറോണ എന്ന മഹാമാരിയെ തുരത്താൻ മാർഗ്ഗം തേടുകയാണ് ലോകം.  നാം ദിവസവും ചെയ്യാറുള്ള കുഞ്ഞു കുഞ്ഞു കാര്യങ്ങളിൽ ആണ് നമ്മുടെ ആരോഗ്യം ഒളിഞ്ഞു കിടക്കുന്നത്. എന്തിനധികം പറയുന്നു 20 സെക്കൻഡ് കൈ നന്നായി കഴുകിയാൽ തന്നെ ഒരുവിധം നമുക്ക് ശരീരത്തിലേക്ക് കടക്കുന്ന അണുക്കളെ ഇല്ലാതാക്കാൻ കഴിയും. അണുക്കൾ ശരീരത്തിലേക്ക് കയറാൻ ഏറ്റവും കൂടുതൽ എളുപ്പം ഉള്ള വഴിയാണ് കൈ. കൈ കഴുകാതെ ആഹാരം കഴിക്കുന്നതുമൂലം അണുക്കൾ ശരീരത്തിലേക്ക് കടക്കുന്നു. നാം സോപ്പുപയോഗിച്ച് കൈകഴുകുമ്പോൾ എത്ര വലിയ രോഗമാണ് അകലുന്നത്.

 

ഓരോ വ്യക്തിയും അവന്റെ ശരീരത്തെ വൃത്തിയായി സൂക്ഷിക്കൽ  ആണ് വ്യക്തിശുചിത്വം. വ്യക്തിശുചിത്വം പാലിക്കൽ ഓരോ വ്യക്തിയുടെയും കടമയാണ്. വ്യക്തി ശുചിത്വം പോലെ തന്നെയാണ് പരിസര ശുചിത്വം. ഓരോ വ്യക്തികളും അവരുടെ ശരീരം വൃത്തിയായി സൂക്ഷിക്കുന്നത് പോലെ തന്നെ അവരുടെ പരിസരവും വൃത്തിയായി സൂക്ഷിക്കണം. എന്നാൽ മാത്രമേ പൂർണ്ണ രോഗമുക്തി നേടുകയുള്ളൂ. നാം ചെറുതായി കാണുന്ന, നാം ചെയ്യാൻ മടിക്കുന്ന കുഞ്ഞുകുഞ്ഞു കാര്യങ്ങളാണ് രോഗത്തിലേക്ക് നയിക്കുന്നത്. 

 

പോലീസും ആരോഗ്യപ്രവർത്തകരും ഡോക്ടർമാരും സാമൂഹികപ്രവർത്തകരും എല്ലാവരും നമുക്ക് വേണ്ടിയാണ് ഇങ്ങനെ രാപകലില്ലാതെ കഷ്ടപ്പെടുന്നത്.  സ്വന്തം ജീവൻ പോലും വകവെക്കാതെ നമുക്ക് വേണ്ടി സേവനം അനുഷ്ഠിക്കുന്നത് . നാം സാമൂഹിക അകലം പാലിക്കുക. ലോക്ക് ഡൗണായി വീട്ടിലിരിക്കുമ്പോൾ പരമാവധി ശുചിത്വം ജീവിതത്തിലെ ഒരു സ്ഥിര ദീപം ആക്കാൻ ശ്രമിക്കുക. ആ ദീപം ഒരിക്കലും അണയാതെ സൂക്ഷിക്കലാണ് നമ്മുടെ കടമ. പ്ലാനറ്ററി ഹെൽത്ത് എന്ന ശാസ്ത്രശാഖ വികസിച്ചു വരുന്ന കാലമാണിത്. മനുഷ്യവംശത്തിന്റെ  നിലനിൽപ്പും ആരോഗ്യവും  പ്രകൃതിയുമായി എങ്ങനെ സമരസപ്പെട്ടു പോകണമെന്ന് പറയുന്നതാണ്

സുഹൈറ
7 B ഐ.എസ്.എം.യു.പി.എസ്.പറച്ചെന പുറായ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം