അമൃത വി.എച്ച്.എസ്.എസ്.കോന്നി/അക്ഷരവൃക്ഷം/പാരിസ്ഥിതിക സംരക്ഷണം:ഒരു പൊതു കാഴ്ചപ്പാട്

Schoolwiki സംരംഭത്തിൽ നിന്ന്
10:44, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38035 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പാരിസ്ഥിതിക സംരക്ഷണം:ഒരു പൊത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പാരിസ്ഥിതിക സംരക്ഷണം:ഒരു പൊതു കാഴ്ചപ്പാട്

മനുഷ്യരുടെ  അഭൂത പൂർവ്വമായ വളർച്ചയ്ക്ക്  അത് എണ്ണം കൊണ്ടായാലും ജീവിതസൗകര്യം കൊണ്ടായാലും നിശ്ചയം ആയ ഒരു വില നാം നൽകേണ്ടിവരും. ഇത് ഒരു തിരിച്ചറിവായി മനുഷ്യ സമൂഹത്തിലെ ഒരു വലിയ വിഭാഗം ജനതയ്ക്ക് ഉണ്ടായിട്ടു അധികകാലമായിട്ടില്ല . മുൻകാല മണ്മറഞ്ഞ വികസിത സമൂഹങ്ങളിൽ തിരിച്ചറിവിന് പ്രസിദ്ധീകരണങ്ങൾ വ്യക്തികൾക്കും ചെറുസംഘങ്ങൾക്കും ഉണ്ടായിട്ടുള്ളതായി ചരിത്രത്താളുകൾ തപ്പിയാൽ നമുക്ക് കണ്ടെത്താനാവും. അത്തരം തിരിച്ചറിവുകളുടെ, പ്രയോഗ പ്രവർത്തനങ്ങളുടെ അവശിഷ്ടങ്ങൾ എന്ന നിലയിൽ നമ്മുടെ കാവുകളെയും കുളങ്ങളെ യും നമുക്ക് തിരിച്ചറിയാവുന്നതാണ്. എങ്കിലും ഒരു ജീവിവർഗം എന്ന നിലയിൽ നാം ഉത്തരവാദിത്വം ഉള്ളവരായി പെരുമാറേണ്ടത് ഉണ്ട് എന്ന് നാം അറിയുകയും അതിനനുസരിച്ച് വലിയ പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്തിട്ട് അധികകാലം ആയിട്ടില്ല. ഓസോൺ പാളിയിലെ വിള്ളൽ ഇല്ലാതാക്കുന്നതിന് ഇന്ന് നമുക്ക് കഴിഞ്ഞത് കൂട്ടായ പ്രവർത്തനം കൊണ്ടാണ് . എന്നാൽ വീണ്ടും ആ പഴയ അവസ്ഥയിലെത്തുന്ന സ്ഥിതി തന്നെയാണ് തുടരുന്നത്.ഇത്തരം പ്രവർത്തനങ്ങൾ മർമ്മം അറിഞ്ഞ് വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കിൽ വഴുതി പോകുന്ന ഒന്നാണ് .പരസ്പരം പഴിചാരാതെ, കുറ്റപ്പെടുത്താതെ,വൈകാരികമായി പൊട്ടിത്തെറിക്കാതെ,മറ്റുള്ളവരാണ് കാരണം എന്ന് കണ്ടെത്താതെ, ഞങ്ങൾ ഉത്തരവാദിത്വം എടുക്കില്ല എന്ന് ബാധിക്കാതെ ഒന്നായി പ്രവർത്തിക്കാൻ ഒരു ജീവി വർഗ്ഗം എന്ന നിലയിൽ നമുക്ക് കഴിയേണ്ടതുണ്ട്. ഇത് ഒരു ആഗ്രഹ ചിന്തയാണ്. യാതൊരു സംശയവും വേണ്ട. കാരണം ഒന്നാമതായി നമ്മുടെ ജീവ ,ലിംഗ, ഗോത്ര, ജാതി, മത ,ഭാഷ ,രാഷ്ട്ര, രാഷ്ട്രീയ ബോധം നിശ്ചയമായും ഒരു പ്രധാന വിലങ്ങുതടിയാകും. രണ്ടാമതായി അസന്തുലിതമായ വികസനത്തിൽ എല്ലാവരും ഒരേ പ്രതലത്തിലല്ല ഈ വിഷയത്തെ സമീപിക്കുന്നതും, ഉത്തരവാദിത്വം പേറുന്നതും. ഉത്തരവാദിത്വ വിലപേശലുകളു‍‍ടെ തിരക്കിനി‍ടയിൽ കാലം കടന്നു പോകുന്നതും.സാധ്യമായ പരിഹാരമാർഗങ്ങൾ വഴുതി പോകുന്നതും നാം കാണുന്നില്ല. പരിണാമപരമായി നോക്കിയാൽ വളർന്നു വികസിക്കുന്ന, എണ്ണത്തിൽ പെരുകുന്ന ഏത് ജീവി വർഗ്ഗവും ഈ പ്രതിസന്ധി അഭിമുഖീകരിക്കുക തന്നെ ചെയ്യും .നാളിതുവരെ 'ചത്തു മണ്ണടിയുക 'എന്ന ഒരൊറ്റ പരിഹാരമാണ് മറ്റു ജീവികൾ ചെയ്തു വന്നിട്ടുള്ളത് . മനുഷ്യൻ എന്ന ജീവി വർഗ്ഗത്തിന്റെ സവിശേഷതയായ അനുഭവങ്ങളുടെ മുകളിൽ പരിചിന്തനം ചെയ്യുവാനുള്ള കഴിവ് കാര്യങ്ങളെ മുൻകൂട്ടിക്കണ്ട് സാധ്യമായ 'ഭാവി നിർമ്മാണം' സാധ്യമാക്കും എന്നത് മാത്രമാണ് നമുക്ക് ആകെ പ്രതീക്ഷ നൽകുന്ന അവലംബം. പരിചിന്തനം എന്നാൽ അനുഭവങ്ങളെ കാര്യകാരണ നിബദ്ധമായി വിശകലനം ചെയ്യുവാനും ഭാവി നിർമ്മാണത്തിലേക്ക് ഒരു എത്തിനോട്ടം നടത്താനുമുള്ള കഴിവാണ് .ഈ പരിചിന്തനം ചെയ്യാനുള്ള കഴിവ് സഹജമാണ്. ലക്ഷക്കണക്കിന് വർഷങ്ങൾക്കു മുൻപ് നമ്മുടെ മുൻഗാമികളായ സങ്കീർണ സംഘ ജീവികളിൽ ഉടലെടുത്ത ഉദ്ദേശം അറിയുവാനുള്ള ഉള്ള മനസ്സ് എന്ന് നാം വിളിക്കുന്ന ഇന്ന് ദർപ്പണസിരാ കോശ സംഘാതം മനുഷ്യരിൽ വളരെയധികം വികസിച്ചു. ഇതിനുശേഷം ഏതാണ്ട് ഉണ്ട് എഴുപതിനായിരത്തിനും 50000 നും ഇടയിലുള്ള വർഷങ്ങളിൽ ഒരു ഉൾപരിവർത്തനത്താൽ മനുഷ്യസവിശേഷതയായി മനുഷ്യകുലത്തിനു് പരിചിന്തനം ചെയ്യുവാനുള്ള കഴിവ് സംഭവിച്ചിട്ടുണ്ട് . അന്യരുടെ ഉന്നമറിയുവാനുള്ള കഴിവും പരിചിന്തനം ചെയ്യുവാനുള്ള കഴിവും ഭാഷ എന്ന സാങ്കേതികവിദ്യയുമായുള്ള കൂടിച്ചേരലിൽ അതിൽ ഒരു കുതിച്ചുചാട്ടം തന്നെ മനുഷ്യകുലത്തിന് ഉണ്ടായി. മനുഷ്യകുല സങ്കീർണ്ണതകൾക്കും വികാസങ്ങൾക്കുമെല്ലാം എല്ലാം കാരണം ഈ മൂന്നു കഴിവുകളുടെ കൂട്ടായ പ്രവർത്തനമാണ് .ഇതാണ് ആണ് നാം മൃഗമല്ലെന്നും സവിശേഷ സൃഷ്ടിയാണെന്നും തെറ്റിദ്ധരിക്കാൻ മുൻകാല ചിന്തകരെ പ്രേരിപ്പിച്ച ഘടകങ്ങൾ .ഈ തെറ്റിദ്ധാരണ വഴി നമ്മുടെ യഥാർത്ഥ പാരമ്പര്യം മറന്നു പോകാനും മറ്റു ജീവികളും ആയുള്ള ഉള്ള പൊക്കിൾകൊടി ബന്ധം നമുക്ക് നഷ്ടമാക്കാനും ഇടയാക്കിയ വസ്തുത. ഇന്ന് പ്രകൃതിയുടെസ്വന്തം ലാബിൽ ആണ് നാം പ്രവർത്തിക്കുന്നത് .ക്വാണ്ടം ഫിസിക്സും,നാനോ ടെക്നോളജിയും, ജൈവ സാങ്കേതിക വിദ്യയും ജനിതക വിജ്ഞാനവുമെല്ലാം ഇതുവരെ നാം ആർജ്ജിച്ച അറിവുകളിൽ നിന്നും ഭിന്നമാണ് . പ്രപഞ്ചത്തിന്റെ ഊടുംപാവും നമുക്കൊരിക്കലും മനസ്സിലാക്കാൻ കഴിയില്ലെങ്കിലും ഒരു ജീവിവർഗം എന്ന നിലയിൽ മറ്റൊരു ജീവിയും ഇതുവരെയും എത്തിച്ചേർന്നിട്ടില്ലാത്ത മറ്റൊരു തലത്തിലോ മാനത്തിലോ ഉള്ള അറിവിൽ എത്തിച്ചേർന്നിരിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത് . നാളിതുവരെയുള്ള കണ്ടുപിടുത്തങ്ങൾ കൊണ്ട് ഉണ്ടായ ഗുണദോഷങ്ങൾ ഒരേപോലെ നാമിപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് .പഴയ കാല ജീവിത രീതികളും, ജനസംഖ്യ വർദ്ധനയും, ത്വരിതഗതിയിലുള്ള പുത്തൻ

കണ്ടുപിടിത്തങ്ങളും നമ്മുടെ അതിരുബോധവും എല്ലാം കൂടിച്ചേർന്ന് മനുഷ്യരാശി ഒരു സന്ദിഗ്ദ്ധാവസ്ഥയിലാണെന്ന് നമുക്ക് കാണാം . ഇവിടെയാണ്  പാരിസ്ഥിതികമായ അറിവ്  ഒരുമയുടെ പുത്തൻ യന്ത്രം ആയി മാറുന്നത് . പാരിസ്ഥിതികമായ ആഘാതങ്ങൾക്ക് രാഷ്ട്രാതിർത്തിക്കുള്ളിൽ പരിഹാരം കാണാൻ കഴിയില്ല എന്ന വസ്തുത  മനുഷ്യ യോജിപ്പിന് നിഷേധാത്മകമായ  രീതിയിൽ ഗുണകരമായി തീർന്നിരിക്കുകയാണ് .ഭൂമിയെ ഒരു ഏകകമായി കണ്ട് അതായത് മറ്റൊരു വാസഗൃഹവും നമുക്ക് ഉടനടി ഇല്ല എന്ന തിരിച്ചറിവിൽ മനുഷ്യനൊരു  ജീവി വർഗ്ഗം ആയി സഹകരിക്കാൻ പാരിസ്ഥിതികമായ തകർച്ച വഴിയൊരുക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. വേദന കലർന്ന സന്തോഷമാണ്  ഇതുളവാക്കുന്നത് .ദൈവത്തിൻറെ സൃഷ്ടിയാണ്, അല്ലെങ്കിൽ  ആത്മാവിനെ ബഹിർസ്ഫുരണമാണ് നാമേവരുമെന്ന് മഹത്തുക്കൾ ഓതിയിട്ടും നാം ഒന്നാണ് എന്ന തിരിച്ചറിവ് നമുക്ക് ഉണ്ടായിട്ടില്ല .

{{BoxBottom1

പേര്= ശരണ്യ ക്ലാസ്സ്= 10 C പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= അമൃത_വി.എച്ച്.എസ്.എസ്.കോന്നി സ്കൂൾ കോഡ്= 38035 ഉപജില്ല= കോന്നി ജില്ല= പത്തനംതിട്ട തരം= ലേഖനം color= 2