ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര

Schoolwiki സംരംഭത്തിൽ നിന്ന്
ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര
വിലാസം
നെയ്യാറ്റിന്‍കര

തിരുനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിന്‍കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
05-03-2010Bhssneyyattinkara





ചരിത്രം

കേരളത്തിന്റെ തലസ്ഥാന ജില്ലയില്‍‍‍‍‍‍‍‍‍ തിരുവനന്തപുരം തന്പാനൂര്‍ ബസ് സ്ററാന്‍ഡില്‍ നിന്നും 19 കിലോമീറ്റര്‍‍‍‍‍ തെക്ക്, പാറശ്ശാല റൂട്ടില്‍‍‍‍‍‍‍‍‍‍‍‍‍‍‍ (NH-47) റ്റി.ബി.ജംഗ്ഷനില്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ നിന്ന് ഇടത്തോട്ടു തിരി‍ഞ്‍ഞ് 250 മീറ്റര്‍‍‍‍ സഞ്ചരിച്ച് നെയ്യാറ്റിന്‍കര കാട്ടാക്കട റോഡില്‍ പ്രവേശിക്കുംപോള്‍ നെയ്യാറ്റിന്‍കര താലൂക്ക് പോസ്റ്റാഫീസിന് തെക്കും നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിക്കും പോലീസ് സ്റ്റേഷനും പടി‍ഞ്ഞാറും സിവില്‍ സ്റ്റേഷന് വടക്കും NH 47 ന് കിഴക്കുമായി സ്ഥിതിചെയ്യുന്ന സ്ഥാപനമാണ് നെയ്യാറ്റിന്‍കര ഗവ: ഹയര്‍ സെക്കന്‍‍‍‍‍‍‍‍‍ഡറി സ്കൂള്‍‍‍‍ . നെയ്യാറ്റിന്‍കര ബസ് സ്ററാന്‍ഡില്‍‍ നിന്നും വടക്കോട്ട് യാത്ര ചെയ്താല്‍‍‍ ഏതാണ്ട് 400 മീറ്റര്‍ സഞ്ചരിച്ച് ആലുംമൂട് ജംഗ്ഷനില്‍ നിന്നും വടക്കോട്ട് നെയ്യാറ്റിന്‍കര കാട്ടാക്കട റോഡിലൂടെ 200 മീറ്റര്‍‍ വടക്ക് ദിക്കിലേക്ക് സിവില്‍‍‍ സ്റ്റേ‍ഷനും താലൂക്ക് ഓഫീസും പോലീസ് സ്റ്റേ‍ഷനും കഴി‍ഞ്ഞ് ഈ സ്ക്കൂളിലെത്താം.


തിരുവിതാംകൂര്‍ രാജഭരണകാലത്ത് ശ്രീ. വിശാഖംതിരുനാള്‍‍‍‍ രാമവര്‍‍മ്മ തംപുരാന്‍‍‍‍ തിരുമനസ്സ് കൊണ്ട് സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയതും, തദ്ദേശവാസിയായിരുന്ന ഒരു വെള്ളാള സമുദായംഗം ശ്രീനാരായണ ഗുരുദേവന് ദാനം ചെയ്ത ഭൂമിയില്‍ നിന്ന് ഗുരുദേവന്‍ സ്ഥാപനത്തിനായി ദാനം ചെയ്ത 25 സെന്റുും ഉള്‍‍‍പ്പെടെ 3 ഏക്കര്‍ 85 സെന്റ് ഭൂമിയിലാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്.

നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയിലെ 37-ാം നംപര്‍‍‍‍‍ ആലുംമൂട് വാര്‍‍‍‍ഡിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ആലുംമൂട് ജംഗ്ഷന്‍‍‍ ചുറ്റി NH ന് പടി‍ഞ്ഞാറ് മരുതത്തൂര്‍‍ വരെ നീണ്ടുകിടക്കുന്ന ഈ വാര്‍‍‍ഡിലെ ജനസംഖ്യ 1240 ആണ്. എന്നാല്‍‍‍ പഴയ നഗരസഭയുടെ മുഴുവന്‍ വാര്‍ഡുകളും ഈ സ്ഥാപനത്തിന്റെ സ്കൂള്‍ വിഭാഗത്തിലെ മലയാളം മീഡിയം

ക്ലാസുകളുടെ ഫീഡിംഗ് ഏരിയയാണ്. എന്നാല്‍‍‍‍ 5-ാം തരം മുതള് 10-ാം തരം വരെയുളള ഇംഗ്ലീഷ‍് മീ‍ഡിയം ക്ലാസുകളില്‍ മുനിസിപ്പല്‍ മേഖലക്കു പുറമെസമീപ

 പ‍‍‍‍ഞ്ചയത്തുകളായ കൊല്ലയില്‍‍, കുളത്തുര്‍‍‍‍‍, തിരുപുറം, അതിയന്നൂര്‍, ബാലരാമപുരം, 

എരുത്താവൂര്‍ പ്രദേശങ്ങളില്‍ നിന്നും ധാരാളം കുട്ടികള്‍ എത്തുന്നുണ്ട്. ഹയര്‍‍‍‍‍‍‍‍‍‍ സെക്കന്‍‍ഡറി വിഭാഗത്തില്‍ തിരുവന്തപുരം പാര്‍ലമെന്റ് നിയോജകമണ്ഡലത്തിലെ മുഴുവന്‍ പ്രദേശങ്ങളില്‍ നിന്നും കുട്ടികള്‍‍‍‍ അ‍ഡ് മിഷന്‍‍‍ വാങ്ങി എത്തുന്നു. 5 ബാച്ചുകളിലായി 250 സീറ്റുകളുണ്ട്.

 വിദ്യാലയം ചരിത്രസംക്ഷിപ്തം
   തിരുവനന്തപുരം റവന്യൂ ജില്ലയില്‍‍‍ നെയ്യാറ്റിന്‍കര വിദ്യാഭാസ ജില്ലയിലെ അതിപുരാതനമായ ഒരു വിദ്യാലയമാണ് 

ഗവ: ബോയ്സ് ഹയര്‍‍ സെക്കന്‍‍ഡറി സ്കൂള്‍‍ . തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീ. വിശാഖംതിരുനാള്‍‍‍‍ രാമവര്‍‍മ്മയുടെ ഭരണകാലത്ത് 1881-‍ല് [കൊല്ലവര്‍‍‍ഷം 1057] ഇംഗ്ലീഷ് ഹൈസ്കൂള്‍‍ ഫോര് ബോയ്സ് എന്ന നാമധേയത്തില്‍ ആരംഭിച്ച ഈ വിദ്യാലയം അക്കാലത്ത് തിരുവിതാംകൂറില്‍ ആരംഭിച്ച 22 ഹൈസ്ക്കൂളുകളില്‍ ഒന്നാണ്.

   ഇംഗ്ലീഷ് ഹൈസ്ക്കൂള്‍‍ ഫോര്‍ ബോയ്സ് (ഇ.എച്ച്.എസ്) എന്നറിയപ്പെട്ടിരുന്ന ഈ വിദ്യാലയത്തില്‍ 1990- നു ശേഷം പെണ്‍കുട്ടികല്‍ക്കും പ്രവേശനം നല്കുകയും പ്രതിവര്‍ഷം

4500 -ല്‍പരം വിദ്യാര്‍ത്ഥികള്‍ വിദ്യ അഭ്യസിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് 1940 കളില്‍ പെണ്‍കുട്ടികളെ പൂര്‍ണ്ണമായും ഒഴിവാക്കി ലൈബ്രറി ഉള്‍പ്പെടെ സകല സ്ഥാവര ജംഗമ വസ്തുക്കളും രണ്ടായി വീതിച്ച് പ്രത്യേകം കോംപൗണ്ടുകളാക്കുകയും കാലാന്തരത്തില്‍ ഗവ‌‌‌.മോഡല്‍ ഹൈസ്ക്കൂള്‍ ഫോര്‍ ബോയ്സ് എന്നും ഗവ‌‌‌.മോഡല്‍ ഹൈസ്ക്കൂള്‍ ഫോര്‍ ഗേള്‍സ് എന്നും ഈ രണ്ടു സ്ഥാപനങ്ങളും അറിയപ്പെടുകയും ചെയ്തു.

1990-ല്‍ കോളേജുകളില്‍നിന്ന് പ്രീഡിഗ്രി വേര്‍പെടുത്തുകയും കേരളത്തിലെ 31 സ്ക്കൂളുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പ്ലസ്ടു സംവിധാനം ആരംഭിക്കുകയും ചെയ്തപ്പോള്‍ നെയ്യാറ്റിന്‍കര വിദ്യാഭാസ ജില്ലയില്‍പ്ലസ്ടു ക്ലാസുകള്‍അനുവദിച്ചുകിട്ടിയ ഏക സ്ക്കൂള്‍ ഞങ്ങളുടേതായിരുന്നു. 80 വിദ്യാര്‍ത്ഥികള്‍ ഉല്‍ക്കൊള്ളുന്ന ഒരു സയന്‍സ് ബാച്ചിനാണ് അന്ന് അനുമതിലഭിച്ചത്. ആണ്‍കുട്ടികള്‍ക്കുമാത്രം പ്രവേശനം നല്കിയിരുന്ന ഈ സ്ക്കൂളിള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ പെണ്‍കുട്ടികള്‍ക്കും പ്രവേശനം നല്കിയതോടെ അഞ്ചാം തരം മുതല്‍ പത്താം തരം വരെ ഇംഗ്ലീഷ് മീഡിയം ക്ലാസുകളിലും പെണ്‍കുട്ടികള്‍ക്കും പ്രവേശനം നല്കിത്തുടങ്ങി.


1997-ല്‍ പ്രീ‍ഡിഗ്രി വേര്‍പ്പെടുത്തല്‍ പ്രക്രിയയുടെ രണ്ടാം ഘട്ടം ആരംഭിച്ചപ്പോള്‍ പ്ലസ് വണ്‍ സയന്‍സിന് രണ്ട് അധിക ബാച്ചുകള്‍കൂടി ലഭിച്ചു. തുടര്‍ന്ന് 2000-ല്‍ കംപ്യൂട്ടര്‍ സയന്‍സിന് രണ്ട് ബാച്ചുകള്‍കൂടി ലഭിച്ചു.

1992 മാര്‍ച്ചിലെ ആദ്യ പ്ലസ്ടു പരീക്ഷയില്‍ സയന്‍സ് വിഭാഗത്തില്‍ ഒന്നാം റാന്‍ക് കരസ്ഥമാക്കിയത് ഈ സ്ക്കൂളിലെ കുമാരി ആശാരാജന്‍ ആയിരുന്നു. 2000 മാര്‍ച്ചിലെ അവസാന റാന്‍ക് നിശ്ചയിച്ചപ്പോഴും സയന്‍സ് വിഭാഗത്തില്‍ ഒന്നാം റാന്‍ക് ഈ സ്കൂളിലെ കുമാരി പ്രഭാചന്ദ്രന്‍ കരസ്ഥമാക്കി.

ഭൗതികസൗകര്യങ്ങള്‍

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്

.വിദ്യാഭാസ ജില്ലാ കമ്മിഷണര് ആയ ശ്രീമതി.ശ്രീകുമാരി തന്കചി ടീച്ചര് സ്ക്കൗട്ടിന് നേതൃത്വം കൊടുക്കുന്നു.

  • എന്‍.സി.സി.

വിപുലമായ എന് സി സി യൂണിറ്റ് പ്റവര്ത്തിക്കുന്നു. ശ്രീ.ബന്സിഗര് നേതൃത്വം കൊടുക്കുന്നു.

  • ബാന്റ് ട്രൂപ്പ്.

വിപുലമായ ബാന്ഡ് ട്റൂപ് ഉണ്ട്

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീ.ഹലീലുറഹ്മാന്​ ,ഗോറി മെറ്റില്ഡ,വാസന്തി ബാ,യി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, മഹാത്മ അയ്യ ന്കാളി , നെയ്യാറ്റിന്കര വാസുദേവന് നെയ്യാറ്റിന്കര മോഹനചന്ദ്രന് വിജയകുമാര് (മുന് എസ് എസ് എ ഡയറക്ടര്) , നെയ്യാറ്റിന്കര കൃഷ്ണന് , നെയ്യാറ്റിന്കര കൃഷ്ണന് നായര് (ടി വി താരം) , ശ്രീ.എന്‍.കെ.പത്മനാഭന്‍ (മുനിസിപ്പല്‍ സെക്രട്ടറി , 1938 ലെ തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്ഗ്രസിലെ രണ്ടാമത്തെ ഡിക്റ്റേറ്റര്‍ ,ഇദ്ദേഹം അറസ്റ്റുവരിക്കപ്പെട്ടത് നെയ്യാറ്റിന്‍കരയില്‍ ജനകീയ പ്രക്ഷോഭത്തിനും വെടിവയ്പ്പിനും ഇടയാക്കുകയും വീര രാഘവനടക്കമുള്ള നേതാക്കള്‍ കെല്ലപ്പെടുകയും ചെയ്തു. ഈ സംഭവത്തെ മഹാത്മഗാന്ധി മലയാളക്കരയിലെ ബര്‍ദോള്‍ എന്നു വിശേഷിപ്പിച്ചു.)

തിരുമംഗലം സി.കൃഷ്ണന്‍നായര്‍ ( തിരുവിതാംകൂര്‍ ദിവാനായിരുന്ന രാഘവയ്യരുടെ കാലത്ത് വിദ്യാഭ്യാസ ഫീസ് വര്‍ദ്ധിപ്പിച്ചതിനെതിരെ ആദ്യ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് നേതൃത്വം നല്കി. 1930 ലെ ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്ത 78പേരില്‍ ഒരംഗം.3 തവണ ‍ഡല്‍ഹിയില്‍നിന്ന് പാര്‍ലമെന്റ് മെംപര്‍ .)

എ.പരമേശ്വരന്‍ നായര്‍ ( 1929-ല്‍ ശ്രീമൂലം അസംബ്ലി പ്രതിനിധി.തിരുവിതാംകൂര്‍ ഗ്രന്ഥശാല സ്ഥാപകന്‍.)


കെ.മാധവന്‍ (1933-37 വരെ ശ്രീമൂലം അസംബ്ലി പ്രതിനിധി . 1941-ല്‍ മജിസ്ട്രേറ്റ്.)


പി.ഗോപിനാഥന്‍ നായര്‍ (കേരള ഗാന്ധി സ്മാരക നിധി ചെയര്‍മാന്‍.അഖിലേന്ത്യാ ഗാന്ധി സ്മാരക നിധി വൈസ് ചെയര്‍മാന്‍ )

കാളി ഗോവിന്ദന്‍ (തിരുവിതാംകൂറിലെ ആദ്യ എക്സൈസ് കമ്മീഷണര്‍)

കളത്തില്‍ വേലായുധന്‍ നായര്‍ (1954 ല്‍ ട്രാന്‍സ്പോര്‍ട്ട് മന്ത്രി. 1969-76 എന്‍.എസ്‍.എസ്. പ്രസി‍ഡന്റ്.)

ജി.ചന്ദ്രശേഖരപിള്ള (തിരുവിതാംകൂര്‍ മന്ത്രിസഭയിലെ പി.ഡബ്ല്യൂ.ഡി.മന്ത്രി.)

ബോധേശ്വരന്‍ (കവി. കവയിത്രി സുഗതകുമാരിയുടെ അച്ഛന്‍ )‍

ആര്‍.സുന്ദരേശന്‍ നായര്‍ (മുന്‍ ആരോഗ്യവകുപ്പ്മന്ത്രി.)

കെ.വിശ്വനാഥന്‍ (വെള്ളനാട് മിത്രനികേതന്‍ സ്ഥാപകന്‍ , ഡയറക്റ്റര്‍)

ജി.ഗോവിന്ദ പിള്ള

(തിരുവിതാംകൂറിലെ എക്സൈസ് കമ്മീഷണര്‍)

ശങ്കരനാരായണ അയ്യര്‍ (മുന്‍ പരീക്ഷാ സെക്രട്ടറി.)

വഴികാട്ടി