ജി. എച്ച്. എസ്. എസ്. ബന്തടുക്ക/അക്ഷരവൃക്ഷം/ ഒരു കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കൊറോണക്കാലം


തുടച്ചു നീക്കാം നമുക്കീ കൊറോണയെ
എന്തിനായ് വന്നു ഈ മഹാമാരി
കോവിഡ് 19 എന്ന പേരിൽ
ഭീകരമാണീ കൊറോണമാരി.
കൈകൾ കഴുകുക എപ്പോഴുമേ
മുഖമറ നന്നായ് ധരിച്ചീടുക
അകലവും നന്നായി പാലിക്കുക
യാത്രകൾ അധികവും ഒഴിവാക്കുക
അധികാരി നിർദ്ദേശം പാലിക്കുക
വ്യക്തി ശുചിത്വമാണേറെ മുഖ്യം
ആരോഗ്യ ശീലങ്ങൾ പാലിക്കുക
നല്ലൊരാഹാരം കഴിച്ചീടുക
ഡോക്ടറും നേഴ്സുമായ് ആരോഗ്യ പ്രവർത്തകരും
പോലീസും നമ്മളും ഒത്തു നിന്നാൽ
തുരത്താം ഇക്കൊറോണയെ

ആദിത്യ പി
7 A ജി.എച്ച്.എസ്. എസ്. ബന്തടുക്ക
കാസർഗോഡ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത