എസ് .വി യു .പി .സ്കൂൾ പരിക്കളം/അക്ഷരവൃക്ഷം/ഒരു കൊറോണ വിലാപം
ഒരു കൊറോണ വിലാപം
ഊയിന്റെപ്പാ ഇതെന്തൊരു നാടാണ്. തിരിയാനും മറിയാനും ബിടല്ലാന്നു വച്ചാ.... ഒന്നു ഉഷാറായി വന്നതാ. അപ്പോഴേക്കും തുടങ്ങി കോറന്റെെൻ, ലോക്ഡൗൺ.. ഈറ്റ്ങ്ങൾക്ക് എന്തിന്റെ കേടാണ്... ഞാനാരാ മോൻഞാൻറോട്ട്മ്മിലുംപീടികയുടെ പൊറകിലുമൊക്കെ പതുങ്ങിനിൽക്കും. പക്ഷെ എന്താകാര്യം? ഓറെല്ലാം സോപ്പിട്ട് കെെയ്യും കഴുകി വീട്ടിൽ കുത്തിയിരിക്കലല്ലേ? അതും പോരാത്തേന് വായും മൂക്കും മൂടിക്കെട്ടി ഒരുമാസ്ക്കും, എല്ലാട്ത്തും സോപ്പ്,വെള്ളം ഈറ്റ്ങ്ങക്ക് ബല്ലാത്ത വൃത്തി തന്നെ. കുളീം, നനേം, കൈയ്യും മീടും കഴുകലും ബഹളം തന്നെ. ഒരു മുഖ്യമന്ത്രിയും ഒരു ടീച്ചറും ഉണ്ട്. ടീച്ചറിന്റെ പേര്.... ഓ ...ഷൈലജടീച്ചർ മനുഷരുടെ പൊറകെ നടക്കുവല്ലേ. വീട്ടിലിരിക്കണം, പൊറത്തെറങ്ങരുത് എന്നൊക്കെ പറഞ്ഞോണ്ട് ആരോഗ്യപ്രവർത്തകരും പോലീസും എന്ത്കളിയാ കളിക്കണത്. ഇത്ങ്ങൾക്ക് വീടും കുടിയു മൊന്നുമില്ലേ? എപ്പനോക്കിയാലും ബഹിരാകാശ ജീവിക ളെപ്പോലെ എന്റെ പൊറകെ... പിന്നെ നമ്മുടെ മുഖ്യമാമന്റെ കാര്യമോ, മിക്ക ദിവസങ്ങളിലും വൈകുന്നേരം ആറ് മണിക്ക് എന്റെ കാര്യംവിളിച്ചുപറഞ്ഞുകൊണ്ടിരിക്കും. പത്രസമ്മേളന മാണ്പോലും... നിരീക്ഷണത്തിലിത്ര പേർ, രോഗം വന്നവർ ഇത്രപേർ, രോഗം മാറിയവർ ഇത്ര പേർ എന്നുവേണ്ട വീട്ടിൽ കുത്തിയിരിക്കുന്നവരുടെ എണ്ണം പോലും വിളിച്ചുപറഞ്ഞാലേ മൂപ്പർക്ക് സമാധാനമാവൂ. ഒരു രക്ഷേയില്ലപ്പാ... ഇപ്പ ഈറ്റ്ങ്ങൾക്ക് ജാതീയില്ല, മതോമില്ല, രാഷ്ട്രീയോമില്ല എല്ലാം ഒറ്റക്കെട്ട്. സർക്കാരിന്റെ കൂടെ. ഈസ്റ്ററിനും വിഷുവിനും ഞാനൊന്ന് സന്തോഷിച്ചു. ഇവന്മാർ വീട്ടീന്ന് ഇറങ്ങൂന്ന് തന്നെ കരുതി. എവടെ... ഇറങ്ങീല, എന്തൊരു ജന്മങ്ങൾ, ആഘോഷോമില്ല, ആർഭാടോമില്ല... ഞാൻ പോയേക്കുവാ. ഇനി ഞാൻ കേരളത്തിലേക്കേയില്ല. നിൽക്കക്കള്ളി തരില്ലെന്നേ. പോട്ടേ... ബൈ...
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിക്കൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ