സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര

Schoolwiki സംരംഭത്തിൽ നിന്ന്
സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര
വിലാസം
തേവര

എറണാകുളം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
05-03-2010Sacredhearthighschool




ചരിത്രം

1907-ല്‍ തേവര തിരുഹൃദയ ആശ്രമത്തോടനുബന്ധിച്ച് രൂപീകരിച്ച ഒരു ഇ0ഗ്ലീഷ് മലയാള പ്രാഥമിക വിദ്യാലയമാണ് ഇന്ന് നിലവിലുള്ള സേക്രഡ് ഹാര്‍ട്ട് ഹൈസ്‌കൂളായി വളര്‍ന്നു പന്തലിച്ചത്. ഇതിനു മുന്‍കൈയെടുത്തു പ്രവര്‍ത്തിച്ച പരേതനായ അഭിവന്ദ്യ ജോബച്ചന്‍ ഇംഗ്ലീഷ് വിദ്യാഭ്യാസമണ്ഡലത്തില്‍ അദ്വിതീയനായിരുന്നു.

1923-ല്‍ ഇതിനെ ഒരു പരിപൂര്‍ണ്ണ ഭാഷാ വിദ്യാലയമാക്കി പരിവര്‍ത്തനപ്പെടുത്തി പ്രാരംഭക്ലാസ്സുകള്‍ ആരംഭിച്ചു. സെന്റ്‌മേരീസ് ലോവര്‍ പ്രൈമറി സ്‌കൂള്‍ 1931-ല്‍ ഒരു പ്രത്യേക വിഭാഗമായി പ്രവര്‍ത്തിച്ചു തുടങ്ങി. 1933-ല്‍ ആണ്‍കുട്ടികള്‍ക്കായി ഹൈസ്‌കൂള്‍ ക്ലാസുകള്‍ ആരംഭിച്ചു. 1934 -ല്‍ പ്രഥമബാച്ച് വിദ്യാര്‍ത്ഥികള്‍ S.S.LC,പൊതുപരീക്ഷയില്‍ പ്രശംസനീയമായ വിജയം കരസ്ഥമാക്കി.

ഇക്കാലമത്രയും പഠനരംഗത്തും കലാ കായിക- രംഗങ്ങ ളിലും മഹത്തായ പാരമ്പര്യം ഈ സ്ഥാപനം നിലനിര്‍ത്തിപ്പോ രുന്നു. ജീവിതത്തിന്റെ വിവിധതുറകളില്‍ ശോഭിക്കുന്ന അനേകം ഉന്നതവ്യക്തികള്‍ ഈ സ്ഥാപനത്തില്‍ നിന്നു പരിശീലനം സിദ്ധിച്ചിട്ടുള്ളവരാണ്.

2000-2001 മുതല്‍ ഹൈസ്‌കൂളില്‍ പെണ്‍കുട്ടികളെയും ചേര്‍ക്കുവാന്‍ തുടങ്ങി. 1999-2000 -ല്‍ വിദ്യാലയത്തിന്റെ പ്ലാറ്റിനം ജൂബിലി വിപുലവും വിവിധവുമായ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു.

ഇപ്പോള്‍ S.H.Corporate Educational Agency യുടെ കീഴിലാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. വാഴ്ത്തപ്പെട്ട ചാവറ കുരിയാക്കോസ് ഏലിയാസച്ചന്റെ ചൈതന്യം സ്വീകരിച്ച് നൂറ്റിയന്‍പതു വര്‍ഷത്തിലധികമായി വിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തിക്കുന്ന സി.എം.ഐ സഭയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്നതാണ് ഈ വിദ്യാലയം.

2009-10 വര്‍ഷത്തില്‍ 57 പെണ്‍കുട്ടികളുള്‍പ്പെടെ 590 വിദ്യാര്‍ത്ഥികളാണ് 8, 9, 10 ക്ലാസുകളിലായി ഈ വിദ്യാലയത്തില്‍ പഠിക്കുന്നത്. ഹെഡ്മാസ്റ്റര്‍ ഉള്‍പ്പെടെ 20 അധ്യാപകരും 4 അനധ്യാപകരും ഈ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു.

എസ്.എസ്.എല്‍.സി പരീക്ഷയില്‍ തുടര്‍ച്ചയായി ഉന്നത വിജയം കരസ്ഥമാക്കിപ്പോരുന്ന ഈ വിദ്യാലയത്തിന് 2008 മാര്‍ച്ചിലെ പരീക്ഷയ്ക്ക് 5 full A+ ഉള്‍പ്പെടെ 100% വിജയവും 2009 ലെ പരീക്ഷയ്ക്ക് 8 full A+ ഉള്‍പ്പെടെ 95% വിജയവും കരസ്ഥമാക്കാന്‍ കഴിഞ്ഞു. കലാകായികരംഗങ്ങളിലും ജില്ലാ സംസ്ഥാനതലങ്ങളില്‍ മുന്‍പന്തിയില്‍ത്തന്നെയാണ് ഈ സ്‌കൂള്‍. കഴിഞ്ഞ 2 വര്‍ഷങ്ങളിലും chenda, പരിചമുട്ട്, എന്നീ ഇനങ്ങളില്‍ എ ഗ്രേഡോടെ സംസ്ഥാനതല വിജയികളാണ്. കഴിഞ്ഞ 2 വര്‍ഷങ്ങളിലും സംസ്ഥാനതലത്തില്‍ സയന്‍സ്, ഗണിതശാസ്ത്രം, ഐ.ടി ക്വിസുകളില്‍ എറണാകുളം ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാനതലത്തില്‍ മികച്ച വിജയം കരസ്ഥമാക്കിയത് ഈ സ്‌കൂളിലെ കൊച്ചുമിടുക്കന്‍മാരാണ്. ഐ.ടി പ്രസന്റേഷനും ഇംഗ്ലീഷ് ഉപന്യാസ മത്‌സരത്തിലും സംസ്ഥാനതലത്തില്‍ ഈ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ എ ഗ്രേഡോടെ ഉന്നത വിജയം കരസ്ഥമാക്കി. കഴിഞ്ഞ വര്‍ഷം എറണാകുളം ഉപജില്ലയില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും ജില്ലാതലത്തില്‍ എ ഗ്രേഡും കരസ്ഥമാക്കിയ മികച്ച ഒരു ബാന്റ് ടീമും ഈ സ്‌കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു. കേരളത്തിലെ തന്നെ മികച്ച ടീമുകളില്‍ ഒന്നാണ് ഈ സ്‌കൂളിലെ ബാസ്‌കറ്റ്‌ബോള്‍ടീം. കേരളത്തിലെ ബാസ്‌കറ്റ്‌ബോളിന്റെ ഈറ്റില്ലമായ തേവരയുടെ തിലകക്കുറിയാണ് ഈ ടീം. കേരളാ ക്രിക്കറ്റ് അക്കാദമി, മേഴ്‌സിക്കുട്ടന്‍ അക്കാദമി, വിഷന്‍ ഇന്ത്യാ ഫുട്‌ബോള്‍ എന്നിവയിലെ കുട്ടികളും ഈ സ്‌കൂളില്‍ പഠിക്കുന്നു .തൈക്കോണ്‍ഡോയുടെ ഒരു പരിശീലനകേന്ദ്രം കൂടിയാണ് ഈ സ്‌കൂള്‍. N.C.C, J.R.C, GUIDES, ഇവയുടെ ഓരോ യൂണിറ്റും ഈ സ്‌കൂളില്‍ സ്തുത്യര്‍ഹമായി പ്രവര്‍ത്തിച്ചു വരുന്നു .സോഷ്യല്‍ സയന്‍സ് ക്ലബ്, സയന്‍സ് ക്ലബ്, നേച്ചര്‍ ക്ലബ്, ഇംഗ്ലീഷ് ക്ലബ്, മാത്‌സ് ക്ലബ്, വിദ്യാരംഗം കലാസാഹിത്യവേദി, തുടങ്ങിയ ക്ലബുകളും സജീവമായി പ്രവര്‍ത്തിക്കുന്നു. സ്‌കൂള്‍ സമയത്തിനു പുറമെ പ്രത്യേക സമയത്ത് എല്ലാ ദിവസവും കുട്ടികള്‍ക്ക് സന്‍മാര്‍ഗബോധന ക്ലാസുകള്‍ നടത്തി വരുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം നേതൃത്വവും പ്രോത്‌സാഹനവും നല്‍കി വരുന്നത് സ്‌കൂള്‍ മാനേജ്‌മെന്റാണ്. Rev.Dr. ചെറിയാന്‍ കുനിയന്തോടത്ത് C.M.I , 2008 മുതല്‍ കോര്‍പ്പറേറ്റ് മാനേജരായി പ്രവര്‍ത്തിച്ചു വരുന്നു.

Rev.Fr.പൗലോസ് കിടങ്ങേന്‍ ആണ്. ഇപ്പോഴത്തെ ലോക്കല്‍ മാനേജര്‍. ശ്രീ. പി. ഐ. ജോയ് ആണ് ഹെഡ്മാസ്റ്റര്‍.

1998-ല്‍ പ്ലസ് ടു കോഴ്‌സ് ഗവ. അനുവദിച്ച് ഉത്തരവിറക്കിയ വസ്തുത സന്തോഷകരമാണ്. കേരള വിദ്യാഭ്യാസമന്ത്രി ശ്രീ. പി. ജെ. ജോസഫ് പ്ലസ് ടു കോഴ്‌സ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ഹയര്‍സെക്കന്ററി വിഭാഗം 3 സയന്‍സ് ബാച്ചുകളും 2 കൊമേഴ്‌സ് ബാച്ചുകളും 1 ഹ്യുമാനിറ്റീസ് ബാച്ചും ഉള്‍പ്പെടുത്തി പ്രവര്‍ത്തിച്ചു വരുന്നു. 600 വിദ്യാര്‍ത്ഥികളുള്ള ഈ വിഭാഗത്തില്‍ 28 അധ്യാപകരും 4 അനധ്യാപകരും ജോലി ചെയ്യുന്നു. 2005 മുതല്‍ Rev.Fr. പൗലോസ് കിടങ്ങേന്‍ ഹയര്‍സെക്കന്ററി വിഭാഗത്തിന്റെ പ്രിന്‍സിപ്പലായി സേവനമനുഷ്‌റിച്ചു വരുന്നു. സ്‌കൂള്‍ ആരംഭം മുതല്‍ 2006 വരെയുള്ള എല്ലാ വര്‍ഷങ്ങളിലും ഈ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ വിവിധ വിഷയങ്ങളില്‍ റാങ്കുകള്‍ കരസ്ഥമാക്കി. സ്‌കൂള്‍ ആരംഭം മുതല്‍ ഒരു വര്‍ഷം ഒഴികെ എല്ലാ വര്‍ഷങ്ങളിലും ഹയര്‍സെക്കന്ററി പരീക്ഷയില്‍ ഈ സ്‌കൂളിന് മികച്ച നിലയില്‍ 100%വിജയം നേടാന്‍ കഴിഞ്ഞു എന്നത് പ്രത്യേകം പ്രസ്താവ്യമാണ്. സ്‌കൂള്‍ ആരംഭം മുതല്‍ തുടര്‍ച്ചയായി റവന}ജില്ലാ കലോല്‍സവങ്ങളില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിപ്പോരുന്നു.


നിങ്ങളെ ഓരോരുത്തരെയും ഈ സരസ്വതീക്ഷേത്രത്തിലേക്കു സ്വാഗതം ചെയ്യുന്നു. ഈ സ്ഥാപനത്തിന്റെ മഹത്തായ പൈതൃകം നിങ്ങള്‍ ആര്‍ജ്ജിക്കുകയും, വരും തലമുറയ്ക്ക് അതു കൈമാറി, ഇതിന്റെ അഭിമാനസ്തംഭങ്ങളായിത്തീരുകയും ചെയ്യുക എന്നതാണ് ഈ ഉന്നത വിദ്യാപീഠം നിങ്ങളില്‍നിന്നും പ്രതീക്ഷി ക്കുന്നത്

ഭൗതികസൗകര്യങ്ങള്‍

സ്കൂള്‍ ചിത്രം സ്ഥാപിതം സ്കൂള്‍ കോഡ് 26067 സ്ഥലം Ernakulam സ്കൂള്‍ വിലാസം മക്കരപറമ്പ പി.ഒ, മലപ്പുറം പിന്‍ കോഡ് 676519 സ്കൂള്‍ ഫോണ്‍ 04933283060 സ്കൂള്‍ ഇമെയില്‍ gvhssmakkaraparamba@gmail.com സ്കൂള്‍ വെബ് സൈറ്റ് http://gvhssmakkaraparamba.org.in വിദ്യാഭ്യാസ ജില്ല മലപ്പുറം റവന്യൂ ജില്ല മലപ്പുറം ഉപ ജില്ല മങ്കട ഭരണ വിഭാഗം സര്‍ക്കാര്‍ സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം പഠന വിഭാഗങ്ങള്‍ ഹൈസ്കൂള്‍ എച്ച്.എസ്.എസ് വി.എച്ച്.എസ്.എസ് മാധ്യമം മലയാളം‌ ആണ്‍ കുട്ടികളുടെ എണ്ണം 2268 പെണ്‍ കുട്ടികളുടെ എണ്ണം 2068 വിദ്യാര്‍ത്ഥികളുടെ എണ്ണം 4336 അദ്ധ്യാപകരുടെ എണ്ണം 53 പ്രിന്‍സിപ്പല്‍ പ്രധാന അദ്ധ്യാപകന്‍ പി.ടി.ഏ. പ്രസിഡണ്ട് പ്രോജക്ടുകള്‍ എന്റെ നാട് സഹായം നാടോടി വിജ്ഞാനകോശം സഹായം സ്കൂള്‍ പത്രം സഹായം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="9.939061" lon="76.297292" zoom="17">

9.938971, 76.297199 സേക്രഡ് ഹാര്‍ട്ട് എച്ച്.എസ്.എസ്. തേവര </googlemap>വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

  • സ്ഥിതിചെയ്യുന്നു.