സെന്റ് ജോർജ് എച്ച്. എസ്. എസ്. വേളംകോട്/എന്റെ ഗ്രാമം
അറിവ് ആനന്ദമാണ് . ആശ്രയമാണ്.അന്നവും ആയുധവുമാണ്. അയല്‍ക്കാരന്റെയും , അവനവന്റെയും അറിവും ആരോഗ്യവുമാണ് സാമൂഹ്യ സുസ്ഥിതി സാധ്യമാക്കുന്നത്. സത്യവും സമൃദ്ധിയും സമാധാനവും ലക്‍്യമാക്കുന്ന അറിവ് നിറയാനും പകരാനുമുള്ളതാണ്. അതിനാല്‍ "എന്റെ നാടിനെ" അറിയാനുള്ള - അറിയിക്കാനുള്ള ഒരു ശ്രമമാണ് ഈ പ്രവര്‍ത്തനത്തിലൂടെ ഞങ്ങള്‍ ലക്ഷ്യമാക്കുന്നത്. പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറന്‍ ചരിവില്‍ ഗാംഭീര്യത്തോടെ തലയുയര്‍ത്തി നില്ക്കുന്ന മലയോര മേഘലയുടെ ഒരു ഭാഗമാണ് വേളംകോട് ഗ്രാമം . കോഴിക്കോട് ജില്ലയിലെ പൗരാണികരുടെ പ്രൗഢിയുറങ്ങുന്ന താമരശ്ശേരി പട്ടണത്തില്‍ നിന്നും 15 കി.മീ അകലെയായി സ്ഥിതി ചെയ്യുന്ന വേളംകോട് ഗ്രാമത്തിന്റെ ചരിത്ര സ്മരണകളെ രണ്ടു ഭാഗമായി തിരിയ്ക്കാം. ടിപ്പു സുല്‍ത്താന്‍ പഴശ്ശിരാജ എന്നിവരുടെ പടയോട്ടം മൂലം ഉണ്ടായ അന്തരീക്ഷം മുതല്‍ നാല്പതൂകളില്‍ ആരംഭിച്ച കുടിയേറ്റവും പിന്നീടുണ്ടായ സാംസാക്കാരികാഭിവൃദ്ധിയുമടക്കം വേളംകോടിനുണ്ടായമാറ്റങ്ങളും സെന്‍റ് ജോര്‍ജ് ഹൈസ്ക്കൂളിന്‍ ചരിത്രം പ്രതിപാതിക്കുന്നു.
ഈപ്രദേശം ഒരുകാര്‍ഷിക മേഖലയാണ് . കൃഷിക്കനുകയോജ്യമായ ഭൂപ്രകൃതിയും കാലാവസ്ഥയും ഈ നാടിന്‍റ അനുഗ്രഹമാണ്. നെല്ല്, കപ്പ, തെങ്ങ്, കമുക്, എന്നിവയാണ് ആദ്യകാലങ്ങളില്‍ കൃഷിചെയ്യ്തിരുന്നു. പിന്നീട് റബ്ബര്‍ തോട്ടങ്ങളും വ്യാപകമായി.
ഈ പ്രദേശത്ത് ഒരു പോസ്റ്റോഫീസ്, ഒരു പൊതുഗ്രന്ഥശാല ഒരു ഇംഗ്ളിഷ് മീഡിയം എ ല്‍.പി. സ്ക്കൂൂള്‍ നാല് ആരാധനാലയങ്ങള്‍ എന്നിവയുണ്ട്. ഈ പ്രദേശത്തിന്‍റെ തിലകക്കുറിയായി വിലസുന്ന സെന്റ്.ജോര്‍ജ് ഹൈസ്ക്കൂളാണ് ഈ പ്രദേശത്തെ പ്രധാന സ്ഥാപനം.
തിരുവാതിര, മാര്‍ഗ്ഗംകളി, പരിചമുട്ട് കളി എന്നിവയാണ് ഈപ്രദേശത്തിന്റെ തനത് കലാരൂപങ്ങള്‍
വേളംകോട് പ്രദേശത്ത് ആകെയുള്ള ജനസംഖ്യ 1657 ആണ്. 333 വീടുകളാണുള്ളത്. പട്ടിക വര്‍ഗ്ഗത്തില്‍ പ്പെട്ട 8 കുടുബങ്ങളുണ്ട്.