എ.എം.എൽ..പി.എസ് .നീരോൽപലം/അക്ഷരവൃക്ഷം/ പരിസ്ഥിതി സൗഹാർദ്ദ ജീവിതത്തിന്റെ ആവശ്യകത
പരിസ്ഥിതി സൗഹാർദ്ദ ജീവിതത്തിന്റെ ആവശ്യകത
പാരിസ്ഥിതിക പ്രശ്നങ്ങളിൽ പെട്ട് ലോകം ഇന്ന് നട്ടം തിരിയുകയാണ്.മനുഷ്യന്റെ ഭൗതികദ്ധിക ആവശ്യത്തിനുള്ള കടന്നു കയറ്റമാണ് ഇതിന് പ്രധാന കാരണം .ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് പരിസ്ഥിതി പ്രശ്നങ്ങൾ .മനുഷ്യന്റെ നിലനിൽപിന് തന്നെ ഭീഷണിയായിക്കൊണ്ട് നിരവധി പരിസ്ഥിതി പ്രശ്നങ്ങൾ പ്രതിദിനം വർധിക്കുന്നു.അതിന് ഉദാഹരണമാണ് കാടും വയലുകളും നികത്തി അവിടെ കെട്ടിടങ്ങളും വീടുകളും നിർമിക്കുന്നത്.അത് പോലെ പുഴകളും നദികളും ഉപയോഗ ശൂന്യമായ വസ്തുക്കൾ നിക്ഷേപിച്ചു നശിപ്പിക്കുന്നു. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന് വൃത്തിയുടെയും സാക്ഷരതയുടെയും ആരോഗ്യത്തിന്റെയും കാര്യത്തിൽ അഭിമാനം ഉണ്ടെങ്കിലും പരിസ്ഥിതി സംരക്ഷണത്തിന്റെ വിഷയത്തിൽ നാം വളരെ പിറകിലാണ്.നാം ജീവിക്കുന്ന ചുറ്റുപാടിന്റെ സംരക്ഷണവും പരിപാലനവും വളരെ ശ്രദ്ധയോടെ ചെയ്യേണ്ട കാര്യമാണ്.പാടം നികത്തിയാലും മണൽ വാരി പുഴ നശിച്ചാലും കാട് വെട്ടിയാലും,മാലിന്യകൂമ്പാരം കൂട്ടിയാലും കുന്നിടിച്ചാലും യാതൊരു പ്രശ്നവും ഇല്ല,എന്ന ചിന്ത നാം ഒഴിവാക്കണം.ഒരിസ്ഥിതി ഭൂമി എന്നിവ എല്ലാവരുന് കൂടി സംരക്ഷിച്ചാൽ മാത്രമേ അതിനൊരു മലിനീകരണവും ഇല്ലാതാവൂ.നാം തയ്യാറായില്ലെങ്കിൽ നമ്മുടെ തലമുറകലകൾക്ക് ഇവിടെ ജീവിക്കാനാവില്ല.നമുക്ക് നമ്മുടെ പൂർവികർ ദാനം തന്നതാണ് ഈ ഭൂമി.എല്ലാവർക്കും ആവശ്യത്തിനുള്ളത് ഈ ഭൂമിയിലുണ്ട്.പരിസ്ഥിതിയുമായുള്ള സന്തുലന സമ്പർക്കം ഒരു വ്യക്തിയുടെ മാത്രം ആവശ്യമല്ല.സമൂഹത്തിന്റെ കടമയാണ്. ഭൂമിയുടെ ഞാഡീ നെരമ്പുകളായ പുഴകളിൽ ചലം നിറഞ്ഞ് മലിനമായിക്കൊണ്ടിരിക്കുന്നു.മാലിന്യം നിറഞ്ഞ നഗരങ്ങൾ,44നധികളാൽ സമ്പന്നമായ നാട്ടിൽ മഴക്കാലത്തും ശുദ്ധജല ക്ഷാമം,കാലം തെറ്റിവരുന്ന മഴ ,ചുട്ടുപൊള്ളുന്ന പകലുകൾ പാടത്തും വയലിലും വാരിക്കോരി ഒഴിക്കുന്ന കീടനാശിനികൾ,വിഷ കനികളായ പച്ചക്കറികൾ,സാംക്രമിക രോഗങ്ങൾ,ഇ-വേസ്റ്റ് ഉയർത്തുന്ന പ്രശ്‌നങ്ങൾ ഇതൊക്കെയാണ് നാം കാണുന്ന പല രോഗങ്ങൾക്കും കാരണം.പരിസ്ഥിതിക്ക് വിനാശം വരുത്തുന്ന പ്രവർത്തനങ്ങൾ ,ജീവിതരീതി നമുക്ക് വേണ്ട എന്ന് സ്വയം തിരിച്ചറിവ് ഉണ്ടാകാത്തിടത്തോളം ഇത്തരം പ്രശനങ്ങളിൽ നിന്ന് രക്ഷ നേടാൻ സാധ്യമല്ല.പരിസ്ഥിതി സൗഹാർദപരമായ ജീവിതം നായിക്കാൻ നാം ഓരോരുത്തരും സ്വയം തയ്യറാവണം.എന്നാലേ നമുക്ക് വിജയം ഉണ്ടാകൂ.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം