എൻ എസ് എസ് എച്ച് എസ് പുള്ളിക്കണക്ക്/അക്ഷരവൃക്ഷം/ഭയമല്ല ശ്രദ്ധയാണ് ആവശ്യം
ഭയമല്ല ശ്രദ്ധയാണ് ആവശ്യം
മനുഷ്യരെ കാർന്നു തിന്നുന്ന പുതിയൊരു വൈറസ് ആളുകളിൽ നിന്ന് ആളുകളിലേക്ക് പടരുകയാണ്. ഇതിനകം തന്നെ നിരവധി ആളുകളാണ് ഈ വൈറസിന്ഇരയായിരിക്കുന്നത്. ഒറ്റകെട്ടായി നിന്നുതന്നെ ഈ മഹാമാരിയെ നമുക്ക് പ്രതിരോദിക്കാം. ഈ വൈറസിനെ തുരത്താൻ രാജ്യം ഒന്നാകെ പരിശ്രമിക്കുകയാണ്. സാമൂഹിക അകലം പാലിക്കുന്നതിലൂടെ ഈ വൈറസിനെ തടയാൻ കഴിയും. ലോക്ക് ഡൌൺ പ്രഖ്യാപനത്തിലൂടെ രാജ്യത്തെ എല്ലാ ജനങ്ങളും വീടുകളിൽ തന്നെ കഴിയുകയാണ്. ഈ ലോക്ക് ഡൌണിലൂടെ നഷ്ട്ടപ്പെടുന്നത് ഞങ്ങൾ കുട്ടികളുടെയും കളികളും മറ്റു വിനോദങ്ങളുമാണ് പക്ഷെ കൊറോണയെ തുരത്തേണ്ടത് നമ്മൾ ഓരോ കുട്ടികളുടെയും കടമകൂടിയാണ്. ഈ നീണ്ട അവധി കളത്തിൽ ഞാനും എന്റെ കുടുംബവും പാചക പരീക്ഷണങ്ങളിലും, പൂന്തോട്ട പരിപാലനങ്ങളിലും ഏർപെട്ടിരിക്കുകയാണ്. കൊറോണ ഭീതിയിൽ നിന്നും നമ്മുടെ രാജ്യത്തെ തിരികെ കൊണ്ടുവരേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ് അതിനായി നമ്മൾ വ്യക്തി ശു ചിത്വവു, പരിസര ശുചിത്വവും പാലിക്കേണ്ടതുണ്ട്. മറ്റുള്ളവരിൽ നിന്ന് അകലം പാലിച്ചും പുറത്തിറങ്ങുമ്പോൾ മാസ്കുകൾ ധരിച്ചും ഇടക്കിടെ സാനിറ്റയിസറോ സോപ്പോ ഉപയോഗിച്ചു കൈകൾ കഴുകിയും നമ്മൾക്കിതിനെ പ്രതിരോദിക്കാം. കൊറോണ പോലെത്തന്നെ വ്യാജ വാർത്തകളും ഇപ്പോൾ വ്യാപിക്കുകയാണ് അത് പ്രചരിപ്പിക്കാതിരിക്കുക അവഗണിക്കുക. അതുപോലെ തന്നെ ഈ കൊറോണ കാലത്ത് പല കുടുംബങ്ങളും സാമ്പത്തികമായി ബുദ്ദിമുട്ട് അനുഭവപ്പെടുന്നവരാണ് നമ്മൾക്ക് കഴിയുന്ന രീതിയിൽ സഹായിക്കുക അത് ഭക്ഷണമായാലും മരുന്നായാലും. ലോകത്തെ പിടിച്ചു കുലുക്കിയ ഈ മഹാമാരിയെ ഒറ്റ കെട്ടായി നിന്ന് സാമൂഹിക അകലം പാലിച്ചു നമുക്കിതിനെതിരെ പോരാടാം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |