ജി..എൽ.പി.സ്കൂൾ വള്ളിക്കുന്ന്/അക്ഷരവൃക്ഷം/വായനക്കുറിപ്പ് -

Schoolwiki സംരംഭത്തിൽ നിന്ന്
07:59, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Parazak (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വായനക്കുറിപ്പ് -

കൂട്ടുകാരേ.. നാടിനെ രക്ഷിച്ച കുഞ്ഞിക്കൂനൻ്റ കഥ നിങ്ങൾ കേട്ടിട്ടുണ്ടോ...?


ലോക്ക് ഡൗൺ കാലത്ത് അച്ഛൻ ലൈബ്രറിയിൽ നിന്നും കൊണ്ടുവന്ന പുസ്തകങ്ങളിൽ എനിക്കിഷ്ടപ്പെട്ട പുസ്തകമാണ് കുഞ്ഞിക്കൂനൻ. പി നരേന്ദ്രനാഥ് എന്നവരാണ് ഈ കഥ എഴുതിയത്.

മലകളും കാടുകളും പുഴകളും പുൽത്തകിടികളും ധാരാളമുള്ള ഒരു നാട്ടിൽ കരിം പൂരാടം നക്ഷത്രത്തിലാണ് കുഞ്ഞിക്കൂനൻ ജനിച്ചത്.

കുഞ്ഞിക്കൂനൻ ജനിച്ചതിൻ്റെ നാലാമത്തെ ദിവസം അവൻ്റെ അമ്മ മരിച്ചു. അമ്മ മരിച്ച സംഭവം അവനും അച്ഛനും സഹിക്കാനാവുന്നില്ലായിരുന്നു. അവിടെ അടുത്ത ഗ്രാമത്തിൽ താമസിക്കുന്ന എഴുത്താശാനാണ് കുഞ്ഞിക്കുനനെ വളർത്തിയത്. എഴുത്താശാൻ അവനെ പഠിപ്പിച്ചു.

കുഞ്ഞിക്കൂനൻ വലുതാവുകയും നല്ല ശീലങ്ങൾ പഠിക്കുകയും നാടിനെ രക്ഷിക്കുകയും ചെയ്തതാണ് കഥ.

എല്ലാവരും വായിച്ചിരിക്കേണ്ട ഒരു നല്ല കഥയാണ് കുഞ്ഞിക്കൂനൻ.

പാർത്ഥിവ്.ടി
2 ജി..എൽ.പി.സ്കൂൾ വള്ളിക്കുന്ന്
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - parazak തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം