എച്ച്.എസ്.എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ ചില കോവിഡ് ചിന്തകൾ
ചില കോവിഡ് ചിന്തകൾ
രോഗപ്രതിരോധം എന്നാൽ രോഗത്തെ പ്രതിരോധിക്കുക എന്നാണ്. നാം നേരിട്ടു കൊണ്ടിരിക്കുന്ന കോവിഡ്-19 എന്ന മാരക വൈറസിന് 'പ്രതിരോധം' എന്ന മരുന്നാണ് നിലവിലുള്ളത്. നമുക്ക് അതിനെ എങ്ങനെ പ്രതിരോധിക്കാം എന്ന് നോക്കാം... 1. സോപ്പോ അല്ലെങ്കിൽ സാനിറ്റൈസറോ ഉപയോഗിച്ച് ഇടയ്ക്കിടെ കൈ കഴുകണം. 2. മുഖാവരണം ഉപയോഗിക്കുക 3. സാമൂഹ്യ അകലം പാലിക്കുക 4.പുറത്തിറങ്ങാതിരിക്കുക 5. ശരീരത്തിന്റെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുക നമുക്കിതിനെ ഒന്ന് വിശദീകരിക്കാം 1. കൈകൾ 20 സെക്കന്റ് വൃത്തിയായി കഴുകുക. കൈകളുടെ ഉള്ളം കൈയും വിരലുകൾക്കിടയിലും പുറം കൈയിലും തള്ളവിരലുകൾക്കിടയിലും കൈക്കുഴയിലും വൃത്തിയായി കഴുകുക. 2.അത്യാവശ്യകാര്യങ്ങൾക്ക് പുറത്തിറങ്ങേണ്ടി വന്നാൽ മുഖാവരണം ധരിക്കുക. 3.പുറത്തിറങ്ങുമ്പോഴും കടയിൽ പോകുമ്പോഴും സാമൂഹ്യ അകലം പാലിക്കുക. 4. ഈ ലോക്ഡൗൺ കാലത്ത് പരമാവധി പുറത്തിറങ്ങാതിരിക്കുക. 5. നമ്മുടെ ശരീരത്തിന്റെ പ്രതിരോധശേഷി ഏറ്റവും നന്നായി വേണം. പ്രതിരോധ ശേഷിയ്ക്ക് ഈ വൈറസിനെ തടയുന്നതിൽ മുഖ്യ പങ്കുണ്ട്. കോറോണയ്ക്കെതിരായ പോരാട്ടത്തിൽ നമുക്കും പങ്കാളിയാകാം.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പെരുമ്പാവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പെരുമ്പാവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം