ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വവും രോഗപ്രതിരോധവും
പരിസ്ഥിതി ശുചിത്വവും രോഗപ്രതിരോധവും
പ്രാചീനകാലം മുതൽ നമ്മുടെ പൂർവ്വീകർ ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധ ചെലുത്തിയിരുന്നു. ശുചിത്വം ഒരു സംസ്കാരമാണെന്ന് തിരിച്ചറിഞ്ഞവരാണ് നമ്മുടെ പൂർവ്വീകർ. ആരോഗ്യാവസ്ഥ ശുചിത്വവുമായി വളരെയേറെ ബന്ധപ്പെട്ടിരിക്കുന്നു. ശുചിത്വമില്ലായ്മയാണ് പല രോഗങ്ങൾക്കും കാരണം. നമ്മുടെ പരിസ്ഥിതി ശുചിത്വമുള്ളതാണെങ്കിൽ നാമും ശുചിത്വമുള്ളവരും ആരോഗ്യമുള്ളവരും ആയിരിക്കും. എന്നാൽ ഇന്ന് നാം പരിസ്ഥിതിയെ നമ്മുടെ ആവശ്യങ്ങൾക്കുവേണ്ടി മലിനമാക്കികൊണ്ടിരിക്കുന്നു. ഇത് ചിലപ്പോൾ അതിമാരകമായ വൈറസുകളുടെ ഉത്ഭവത്തിനു കാരണമാകും. കോവിഡ് -19 എന്ന രോഗം കാരണം മാനവരാശി മുഴുവൻ വീടുകളിൽ വാസമുറപ്പിച്ചപ്പോൾ നമ്മുടെ പരിസ്ഥിതി അതിന്റെ കേടുപാടുകൾ തീർക്കുന്നു. അത് സ്വയമായി തന്നെ തന്നെ പരിപാലിക്കുന്നു. രാജ്യത്തിന്റെ ലോക്ക്ഡൗൺ നമ്മുടെ പരിസ്ഥിതിയുടെ പുനരുദ്ധാരണത്തിന് സഹായകമായിട്ടുണ്ട് ഒരുപക്ഷെ ഈ കൊറോണക്കാലം കഴിയുമ്പോൾ നാമെല്ലാവരും രോഗപ്രതിരോധ ശേഷിയുള്ളവരാകും. ആയതിനാൽ നമ്മുക്ക് നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാം ശുചിത്വവും നിലനിർത്താം. നമുക്കെല്ലാവർക്കും രോഗപ്രതിരോധശേഷിയുള്ളവരാകാം.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടാഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം