എൻ.എസ്.എസ്. എച്ച്.എസ്.എസ് വാരപ്പെട്ടി/അക്ഷരവൃക്ഷം/ ശാരീരിക അകലം സമൂഹ നന്മ

Schoolwiki സംരംഭത്തിൽ നിന്ന്
04:17, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശാരീരിക അകലം സമൂഹനന്മ

കൊറോണ വൈറസ് അഥവാ കോവിഡ് 19 എന്ന മഹാവ്യാധിയുടെ കൈപ്പിടിയിലാണ് ഇപ്പോൾ ലോകം.ഈ ലോകത്തെ മുഴുവൻ പിടിച്ചു കുലുക്കിയ കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രം ചൈനയിലെ വുഹാനിലാണ്. ഒട്ടുമിക്ക എല്ലാ രാജ്യങ്ങളെയും കീഴ്പ്പെടുത്തിയ ഈ വൈറസ് രോഗം ഇന്ത്യയിലും ശക്തിയാർജ്ജിച്ചു. ഇന്ത്യാ മഹാരാഷ്ട്രത്ത്‌ ആദ്യമായി കോവിഡ് രോഗം സ്ഥിരീകരിച്ചത് നമ്മുടെ കൊച്ചുകേരളത്തിലെ തൃശ്ശൂർ ജില്ലയിലാണ്. ശാസ്ത്രലോകം നോവൽ കൊറോണ വൈറസ് എന്ന് വിളിച്ച ഈ രോഗത്തിന് ഫലപ്രദമായ മരുന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ച ഈ വൈറസ് രോഗികളും ആയിട്ടുള്ള സമ്പർക്കം മൂലമാണ് പടരുന്നത്. ഇതിനുമുമ്പ് കോളറ, പ്ലേഗ്, എബോള, സിക തുടങ്ങിയവയാണ് ലോകാരോഗ്യ സംഘടന മഹാമാരികൾ ആയി പ്രഖ്യാപിച്ചിട്ടുള്ളത്. ലിവിൻയാങ് എന്ന ശാസ്ത്രജ്ഞനാണ് കൊറോണ വൈറസ് കണ്ടുപിടിച്ചത്.

 സാധാരണ ജലദോഷപ്പനി ആണ് ഈ രോഗത്തിന്റെ ലക്ഷണം എങ്കിലും ഇപ്പോൾ ഒരു ലക്ഷണവും ഇല്ലാതെയും ഈ വൈറസ് നമ്മളിലേക്ക് പ്രവേശിക്കുന്നു എന്നതും ഭീതി ഉളവാക്കുന്ന കാര്യമാണ്. 
   ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും നമ്മുടെ വായ മൂക്ക് എന്നിവ തൂവാലകൊണ്ട് ടിഷ്യു കൊണ്ട് മറയ്ക്കുക ഉപയോഗശേഷം ടിഷ്യു നശിപ്പിക്കുക തിരക്കുള്ള സ്ഥലങ്ങൾ ആശുപത്രികൾ എന്നിവിടങ്ങളിൽ സന്ദർശനത്തിന് ശേഷം ആൽക്കഹോൾ അടങ്ങിയ sanitizer ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കുക. Sanitizer ഇല്ലെങ്കിൽ സാധാരണ സോപ്പ് ഉപയോഗിച്ച് കഴുകിയാൽ മതി. അത്യാവശ്യഘട്ടങ്ങളിൽ മാത്രം പുറത്തിറങ്ങുക. പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കുക മറ്റുള്ളവരുമായി കുറഞ്ഞത് ഒരു മീറ്റർ അകലം പാലിക്കുക. ഇത്തരം മുൻകരുതലുകൾ പിന്തുടർന്ന് കൊറോണ വൈറസ് പടരുന്നത് നിയന്ത്രിക്കാനാകും.നമ്മൾ പെരുമാറുന്ന സ്ഥലങ്ങളും വീടും പരിസരവും ശുദ്ധമായി സൂക്ഷിക്കുകയും കർശനമായും വ്യക്തിശുചിത്വം പാലിക്കുക മാത്രമാണ് എല്ലാവരുടെയും സാമൂഹിക ഉത്തരവാദിത്വം.
           ഈ മഹാമാരി പടരുന്ന സാഹചര്യത്തിൽ കിഷ് കേന്ദ്രസർക്കാർ മാർച്ച് ഇരുപത്തിരണ്ടാം തീയതി ജനത കർഫ്യൂ ആചരിച്ചിരുന്നു. പിന്നീട് പ്രധാനമന്ത്രി നരേന്ദ്രമോദി മാർച്ച് 24-ആം തീയതി മുതൽ ഏപ്രിൽ 14 ആം തീയതി വരെ രാജ്യത്ത് സമ്പൂർണ്ണ ലോക ഡൗണിന് ആഹ്വാനം ചെയ്തു. അങ്ങനെ ഇരുപത്തിനാലാം തീയതി മുതൽ ആളുകൾ അവരുടെ വീടുകളിൽ തന്നെ ഇരിക്കാൻ തുടങ്ങി കോമഡി 19ന്റെ ഭാഗമായി കേരളത്തിൽ ബ്രേക്ക് ദി ചെയിൻ പോലുള്ള ക്യാമ്പയിനുകൾ തുടക്കംകുറിച്ചു. കോവിഡ് 19തുമായി ബന്ധപ്പെട്ട ആശങ്കകളകറ്റാൻ 24 മണിക്കൂറും സേവനങ്ങൾ ആയി ദിശ ടോൾഫ്രീ നമ്പർ 1056 നിലവിൽ വന്നു. ലോക്ക്ഡൗൺ കാലഘട്ടത്തിലൂടെ കടന്നുപോയി കൊണ്ടിരിക്കുമ്പോൾ ആർക്കും ജോലിയില്ല... പുറത്തിറങ്ങാൻ നിവർത്തിയില്ല... കുട്ടികൾക്ക് പ്രവർത്തി ദിനങ്ങൾ ഇല്ല.. പരീക്ഷയില്ല... ഭക്ഷ്യക്ഷാമവും രൂക്ഷം... എല്ലാത്തിനും അന്യസംസ്ഥാനക്കാരെ ആശ്രയിച്ചു കൊണ്ടിരുന്ന നമ്മൾ അന്യസംസ്ഥാനങ്ങളുമാ യി ഉള്ള അതിർത്തി അടച്ചപ്പോൾ ഭക്ഷ്യക്ഷാമത്തിന്  ഇരകളായി കേരളത്തിൽ ഭക്ഷണം കിട്ടാതെ വിഷമിക്കുന്നവർക്കായി  വിവിധ സാമൂഹ്യ സംഘടനകളുടെയും  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കുടുംബശ്രീയുടെയും നേതൃത്വത്തിൽ സാമൂഹിക അടുക്കള പ്രവർത്തിച്ചുവരുന്നു. 
           അതിഥി തൊഴിലാളികൾ പട്ടിണിയിൽ ആയി അങ്ങനെ അവർ കോട്ടയത്തെ പായിപ്പാട് എന്ന സ്ഥലത്ത് അവരുടെ പ്രതിഷേധം അറിയിച്ചു ഇതിനെ തുടർന്ന് അവർക്കുള്ള ഭക്ഷണം സർക്കാർ ഉറപ്പു അതിഥി തൊഴിലാളികൾ പട്ടിണിയിൽ ആയി അങ്ങനെ അവർ കോട്ടയത്തെ പായിപ്പാട് എന്ന സ്ഥലത്ത് അവരുടെ പ്രതിഷേധമറിയിച്ചു. ഇതിനെതുടർന്ന് അവർക്കുള്ള ഭക്ഷണം സർക്കാർ ഉറപ്പുവരുത്തി. 
          അലസരും സ്വാർത്ഥതയും ആയിരുന്ന മനുഷ്യർക്ക് അന്നം കൊടുക്കുന്നവന് ആയി ദൈവം സമൂഹ ദൃശ്യമാധ്യമങ്ങൾ നിശ്ചലമായി എന്ത് ചോദിച്ചാലും 'ഇപ്പോൾ സമയമില്ല തിരക്കാണ് 'എന്ന് മറുപടി നൽകുന്ന ഓരോ വ്യക്തികൾക്കും ഇതൊരു പാഠമാകട്ടെ... സ്നേഹം കൊണ്ട്,  നമ്മുടെ ഉറ്റവരെയും അവരുടെ പ്രശ്നങ്ങളും മനസ്സിലാക്കാൻ ഈ ലോക്ക്ഡൗൺ  സഹായിച്ചേക്കാം. അതുപോലെതന്നെ നമ്മുടെ അഭിരുചികൾ കണ്ടെത്താനും അവ പരിപോഷിപ്പിക്കാനും നമ്മുടെ സർഗ്ഗശേഷി കൂട്ടാനും ഈ ദിനങ്ങൾ ഉപകരിക്കും. 
         കേരളത്തിലെ സാമ്പത്തിക വ്യവസായ നേട്ടത്തിൽ വലിയ പങ്കുവഹിച്ച പ്രവാസികളെ നമ്മൾ കേരളീയർ  അകറ്റി നിർത്തി. അവരുടെ കഠിനാധ്വാനത്തിന് ഫലമാണ് നമ്മൾ കൈവരിച്ച നേട്ടങ്ങളിൽ ചിലത്. രാവും പകലും ഈ നാടിന്റെ നന്മയ്ക്കുവേണ്ടി സഹവാസി കൾക്ക് വേണ്ടി സ്വന്തം കുടുംബത്തിനു വേണ്ടി പരിശ്രമിക്കുന്ന ഓരോ ഡോക്ടർമാരെയും നഴ്സുമാരെയും സ്മരിക്കാം. അവരുടെ കഠിനാധ്വാനത്തിന് ഒരൊറ്റ കാരണം കൊണ്ടാണ് കേരളത്തിൽ ഇത്രയേറെ രോഗമുക്തർ ഉണ്ടായത്... മരണങ്ങൾ നിയന്ത്രിക്കാൻ ആയത്... സ്വന്തം ജീവൻ പണയം വെച്ച് ജോലി ചെയ്യുന്ന ഓരോ ആതുര സേവകർ ക്കും വേണ്ടി പ്രാർത്ഥിക്കാം.. 
          കേരളത്തിലെ പ്രളയ കാലത്ത് മത്സ്യത്തൊഴിലാളികൾ എന്നതുപോലെ കൊറോണ വൈറസ് കാലത്ത് പോലീസുകാരും സമൂഹത്തിന് നൽകിയത് വിലമതിക്കാനാകാത്ത സേവനമാണ്.കോവിഡ്  19 എന്ന മഹാമാരി തുടരുന്ന സാഹചര്യത്തിൽ ഈ രാജ്യത്തിനു വേണ്ടി പ്രവർത്തിക്കുന്ന ഓരോ പോലീസുകാരെയും സ്മരിക്കാം...ഈ വൈറസിനെ തുരത്താൻ പ്രവർത്തിക്കുന്ന ഓരോരുത്തരെയും കൈകൂപ്പാം.. 
           ലോകചരിത്രത്തിൽ ഉണ്ടായതിൽ വെച്ച് ഏറ്റവും വലിയ മഹാമാരി ആണ്   കോവിഡ് 19 അഥവാ കൊറോണ വൈറസ്. വിമാന സർവീസുകളും റെയിൽവേ സർവീസുകളും ഉൾപ്പെടെയുള്ള എല്ലാ സർവീസുകളും നിർത്തിവെച്ച കാലഘട്ടം... രാജ്യം ഏറ്റവും കടുത്ത പ്രതിസന്ധി നേരിടുന്ന ഈ സമയത്ത് രോഗ ഭീഷണിയിലും ലോക്ക്ഡൗൺ  സാമ്പത്തികമായി തളർന്നുപോയ ജനതയ്ക്ക് കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടപ്പിലാക്കുന്ന പദ്ധതികൾ ജനങ്ങൾക്ക് വലിയ ആശ്വാസം നൽകുന്നു. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം ജനം പുറത്തിറങ്ങുന്നത് എന്നതിനാൽ വ്യാപാരികൾ നേരിടുന്നത് കഠിനമായ പ്രതിസന്ധിയാണ്. 
             സമ്പന്നം കൊണ്ട് ഊറ്റം കൊണ്ട് യൂറോപ്യൻ രാജ്യങ്ങളെ വരെ മുട്ടുകുത്തിച്ച മഹാമാരി.. ഈ വൈറസ് മറ്റുള്ള രാജ്യങ്ങളെ വരിഞ്ഞു ചുറ്റിയപ്പോൾ ഇതിന്റെ പ്രഭവകേന്ദ്രമായ ചൈനയിൽ ഇതിന് ശമനം ഉണ്ടായി. അവിടത്തെ നദികൾ തെളിഞ്ഞു. ആഗോളതാപനം കുറഞ്ഞു. ഇനി ഒരിക്കലും കേൾക്കാൻ ആവില്ല എന്ന് വിചാരിച്ച കിളികളുടെ ശബ്ദം ഉയർന്നു. ജനങ്ങളെക്കൊണ്ട് നിറഞ്ഞിരുന്നു ഒരു ടൂറിസ്റ്റ് കേന്ദ്രം ആയിരുന്നു വെനീസിൽ കാലങ്ങൾക്കുശേഷം ഡോൾഫിനുകളും  മീനുകളും അതിഥികളായി എത്തി. പക്ഷേ ആ മഹാമാരിയുടെ കുത്തൊഴുക്കിൽ ഒരുപാട് ജീവനുകൾ പെട്ടുപോയിരുന്നു. 
             ഇതുപോലൊരു മഹാമാരി ഉണ്ടായാൽ തീരാവുന്നതേയുള്ളൂ നമ്മുടെ ഓരോരുത്തരുടെയും ജീവിതം. ഇത്തരം മഹാമാരികൾ നമ്മളെ ഒരുപാട് കാര്യങ്ങൾ പഠിപ്പിക്കുന്നു. 
             നമ്മൾ മനസ്സിലാക്കി ആരാധനയെളും ആതുരസേവനമാണ്  നമ്മുടെ ധർമ്മമെന്ന്. നാമെത്ര ചെറുതാണെന്ന് മനസ്സിലാക്കാൻ സാധിച്ചു. പ്രാർത്ഥനയുടെ അർത്ഥം നാം മനസ്സിലാക്കി ആരോഗ്യ സേവകരെ ഹൃദയത്തിൽ വച്ച് ആരാധിക്കാൻ തുടങ്ങി. 
                ഒരു പുതിയ യുഗപ്പിറവിയിലേക്കുള്ള ചെറിയ വീഴ്ചയാണ് ഈ മഹാമാരി എന്ന് കരുതി നമുക്ക് ആശ്വസിക്കാം ഒറ്റക്കെട്ടായി നമുക്ക് ഇതിനെ പൊരുതി തോൽപ്പിക്കാം വീട്ടിൽ തന്നെ ഇരിക്കാം.. 
സ്റ്റേ ഹോം സ്റ്റേ സേഫ്
മറ്റുള്ളവരുമായി അകലം പാലിക്കാം..
മനസ്സുകൾ തമ്മിലുള്ള ബന്ധം നിലനിർത്താം.... നേരിടാം ഒറ്റക്കെട്ടായി.....           
അശ്വതി ബിജുകുമാർ
9A എൻ.എസ്.എസ്. എച്ച്.എസ്.എസ് വാരപ്പെട്ടി
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം