പരിയാരം യു പി എസ്‍‍/അക്ഷരവൃക്ഷം/വൃത്തിയാണ് ശക്തി

Schoolwiki സംരംഭത്തിൽ നിന്ന്
23:24, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14767 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=വൃത്തിയാണ് ശക്തി <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൃത്തിയാണ് ശക്തി

പണ്ട് പണ്ട് ഒരു രാജ്യത്ത് ഒരു രാജാവുണ്ടായിരുന്നു. ആ രാജാവിന് ഒരു മകൻ ഉണ്ടായിരുന്നു. അവന്റെ പേര് മിലൻ എന്നായിരുന്നു.അവൻ സത്യസന്ധനും ദയാലുവും ആയിരുന്നു. പക്ഷേ രാജാവ് അവനെ പുറംലോകം കാണിച്ചിരുന്നില്ല. ആ രാജ്യം ഒരു ദരിദ്ര രാജ്യം ആയിരുന്നു. ജനങ്ങളെല്ലാം പട്ടിണിയിലായിരുന്നു. വിശപ്പു കാരണം ജനങ്ങൾക്ക് വീടും പരിസരവും വൃത്തിയാക്കാൻ പോലും കഴിഞ്ഞിരുന്നില്ല. രാജാവ് ആണെങ്കിലോ ജനങ്ങളുടെ പട്ടിണിയെ ക്കുറിച്ചും വൃത്തിയെക്കുറിച്ചും അന്വേഷിച്ചിരുന്നില്ല. അങ്ങനെ ആ രാജ്യത്തെ ഒരാൾക്ക് ഒരു രോഗം പിടിപെട്ടു. വൃത്തി ഇല്ലാത്തതിനാൽ ആ രോഗം പടർന്നു പിടിക്കാൻ തുടങ്ങി. അതുമൂലം ധാരാളം ആളുകൾ മരിച്ചു കൊണ്ടിരുന്നു. രാജാവിനും ഈ രോഗം പിടിപെട്ടു.അങ്ങനെ രാജാവ് കിടപ്പിലായി. അപ്പോൾ രാജാവ് രാജകുമാരനോട് പറഞ്ഞു നീ പോയി നല്ല വൈദ്യനെ തേടി കൊണ്ടുവരണം. അങ്ങനെ മിലൻ ആദ്യമായി കൊട്ടാരത്തിൽ നിന്ന് പുറത്തിറങ്ങി .അപ്പോൾ രാജകുമാരൻ കണ്ട കാഴ്ച സഹിക്കാൻ കഴിഞ്ഞില്ല. തന്റെ അച്ഛന്റെ രോഗം മൂലം അനേകം പേർ മരിക്കുന്നു .മാത്രമല്ല പരിസരം മൊത്തം വൃത്തിഹീനമായി കിടക്കുന്നു .അപ്പോൾ രാജകുമാരൻ വൃത്തിഹീനമായ പരിസരത്തെക്കുറിച്ച് അന്വേഷിച്ചു. അപ്പോഴാണ് അറിഞ്ഞത് ഇവർക്ക് വിശക്കുന്നതുകൊണ്ടാണ് വൃത്തിയാക്കാത്തത് . അപ്പോൾ രാജകുമാരൻ കൊട്ടാരത്തിലേക്ക് തിരിച്ചുപോയി .എന്നിട്ട് പറഞ്ഞു ജനങ്ങൾക്ക് നിങ്ങൾ ഭക്ഷണം നൽകുക .എന്നിട്ട് അവരോട് വൃത്തിയാക്കാൻ പറയുക. അങ്ങനെ എല്ലാവർക്കും ഭക്ഷണം നൽകി വൃത്തിയാക്കാൻ തുടങ്ങി അപ്പോഴേക്കും രാജകുമാരൻ വൈദ്യനെ തേടി വന്നിരുന്നു. അങ്ങനെ ആ രോഗം പടരുന്നത് തടഞ്ഞു രോഗമുള്ള വരെ വൈദ്യൻ ചികിത്സിച്ചു .എന്നിട്ട് അവരുടെ രോഗം മാറി. പിന്നീട് രാജാവിന്റെ രോഗവും മാറി. അങ്ങനെ ജനങ്ങൾ ആ രോഗത്തെ തുരത്തിയോടിച്ചു. രാജാവ് നല്ലൊരു രാജാവായി മാറി. പിന്നീട് മുതൽ ആ രാജ്യം വൃത്തിയുള്ളതായി . രോഗത്തിന് ഏറ്റവും നല്ല പ്രതിരോധം വൃത്തി തന്നെയാണ് ആണ് .

Sinan.c
5 B പരിയാരം യു പി സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ