മട്ടന്നൂര്.എച്ച് .എസ്.എസ്./അക്ഷരവൃക്ഷം/മറികടക്കാം മഹാമാരിയെ

23:19, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Yesodharan (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മറികടക്കാം മഹാമാരിയെ       | color...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മറികടക്കാം മഹാമാരിയെ      

നമ്മുടെ ജീവിത ശൈലിയെ ശരിയായ രീതിയിൽ മുന്നോട്ട് നയിക്കുന്നതിന് അത്യന്താപേക്ഷിതമായ ഒന്നാണ് ശുചിത്വം. ഈയൊരു കാലഘട്ടത്തിൽ ശുചിത്വത്തെ വെറും മൂന്നക്ഷരത്തിൽ ഒതുക്കിയിരിക്കയാണ് നാമെല്ലാവരും.അത് മാറണം.ശുചിത്വം എന്നത് വെറും മൂന്നക്ഷരത്തിൽ ഒതുങ്ങേണ്ട ഒന്നല്ല. ജീവിതത്തിൽ ശരിയായ രീതിയിൽ പ്രാവർത്തികമാക്കേണ്ട ഒന്നാണ്. പ്രത്യേകിച്ചും ഈ കൊറോണക്കാലത്ത്. കൊറോണയുടെ ഭീതിയിൽ അകപ്പെട്ടിരിക്കയാണ് നാം. അതിന്റെ ഭീകരത നാം മനസിലാക്കിയതുമാണ്. എന്നാൽ കൊറോണയെ തുരത്തുന്നതിനുള്ള മാർഗ്ഗമായി ശുചിത്വത്തെ എന്തു കൊണ്ട് നാം കണക്കാക്കുന്നില്ല?           ശുചിത്വം രണ്ടു  തരത്തിൽ ഉണ്ട്.വ്യക്തിശുചിത്വം പരിസര ശുചിത്വം. ഈ കൊറോണ  കാലത്ത് ഇവ രണ്ടുംപ്രാധാന്യമർഹിക്കുന്ന  ഒന്നായി മാറിക്കഴിഞ്ഞു.ഒരു വ്യക്തിക്ക് തൻറെ ശരീരത്തെ എത്രത്തോളം വൃത്തിയിലും  വെടിപ്പിലും സൂക്ഷിക്കാൻ  കഴിയുന്നുവോ അത്രത്തോളം അയാൾ വ്യക്തി ശുചിത്വം പാലിച്ചു എന്ന് നമുക്ക് കണക്കാക്കാം. വ്യക്തിശുചിത്വം പൂർണ്ണമായും പാലിക്കപ്പെടണമെമെങ്കിൽ നാം ശീലമാക്കേണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട് .ഉദാഹരണത്തിന്: ഭക്ഷണത്തിന് മുൻപും പിൻപും കൈകൾ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകുക. ശൗചാലയത്തിൽ പോയി വന്ന ശേഷം കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക.ദിവസവും രണ്ടു നേരം കുളിക്കുകയും പല്ലു തേക്കുകയും ചെയ്യുക.ഇങ്ങനെ ഒരുപാടുണ്ട് വ്യക്തിശുചിത്വ പാലനത്തിന് നിർബന്ധിതമായ ശീലങ്ങൾ. ഇവയൊക്കെ പ്രാവർത്തികമാക്കാൻ സാധിച്ചാൽ വ്യക്തിശുചിത്വം താനേ വന്നോളും.          ഇനിയുള്ളത് പരിസര ശുചിത്വം. നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നതാണ് പരിസര ശുചിത്വം എന്നത് കൊണ്ട് ഉദ്ധേശിക്കുന്നത്. പൊതുസ്ഥലങ്ങളിൽ തുപ്പുക, അവിടങ്ങളിൽ മലമൂത്ര വിസർജനം നടത്തുക എന്നീ ശീലങ്ങളൊക്കെ പരിസര ശുചിത്വത്തിനെതിരാണ്. പ്രത്യേകിച്ചും ഈ കൊറോണക്കാലത്ത്. ഡ്രൈഡേ ആചരിക്കുക എന്നത് മഴക്കാലത്ത് ചെയ്യേണ്ട ഒരു പ്രധാന ജോലിയാണ്. ഇതും പരിസര ശുചിത്വത്തിന്റെ ഭാഗം തന്നെ. ഇപ്പോൾ നാം കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നം  പൊതുസ്ഥലങ്ങളിലെ മാലിന്യക്കൂമ്പാരമാണ്. പ്രത്യേകിച്ചും പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഇവിടങ്ങളിൽ നിക്ഷേപിക്കപ്പെട്ടിട്ടുള്ളത്. ഇത്തരം മാലിന്യക്കൂമ്പാരങ്ങളുടെ നിക്ഷേപം പരിസര ശുചിത്വ പാലനത്തിന്റെ കണ്ണി പൊട്ടിക്കുന്ന ഒന്നാണ്. ആയതിനാൽ അത്തരം തെറ്റായ ശീലങ്ങൾ ഒഴിവാക്കുക അനിവാര്യമാണ്.         ഇനി, കൊറോണക്കാലത്ത്, അതായത് ഈ സാഹചര്യത്തിൽ നാം ശീലമാക്കേണ്ട കുറച്ചു കാര്യങ്ങൾ കൂടിയുണ്ട്. ഇടക്കിടെ കൈകൾ സാനിറ്റൈസറോ ഹാൻഡ്‌ വാഷോ സോപ്പോ ഉപയോഗിച്ച് വൃത്തിയാക്കുക. ഇടക്കിടെ കണ്ണ്, മൂക്ക്, വായ എന്നിവിടങ്ങളിൽ സ്പർശിക്കാതിരിക്കുക. മറ്റുള്ളവരോട് സംസാരിക്കുമ്പോൾ ഒരു നിശ്ചിത അകലം പാലിക്കുക. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മുഖം തൂവാല ഉപയോഗിച്ച് മൂടുക. ഒരിക്കൽ ഉപയോഗിച്ച മാസ്ക് പിന്നീട് ഉപയോഗിക്കാതെ അടഞ്ഞിരിക്കുന്ന വേസ്റ്റ് ബിൻ - ൽ നിക്ഷേപിക്കുക. തുടങ്ങിയ ശീലങ്ങൾ നാം പ്രാവർത്തികമാക്കേണ്ടതാണ്.        ഓർക്കുക, ശുചിത്വം എന്നത് വെറുമൊരു പദമല്ല. മറിച്ച് ജീവിത ശൈലിയുടെ ശരിയായ മുന്നോട്ട് പോക്കിന്റെ ഭാഗമാണ്.       ഈ കൊറോണക്കാലത്ത് ശരിയായ രീതിയിൽ ശുചിത്വ പാലനം നടത്തി കൊറോണയെ നമുക്ക് തുരത്താം.

കീർത്തന എം
9 M മട്ടന്നൂർ.എച്ച് .എസ്.എസ്.
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം