എൻ.എസ്.എസ്. എച്ച്.എസ്.എസ് വാരപ്പെട്ടി/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ
ലോക്ക് ഡൗൺ
ദിവസവും നൂറുകണക്കിന് വാഹനങ്ങൾ പോകുന്ന റോഡിനു സമീപമാണ് എന്റെ വീട്.ഇന്ന് ഈ റോഡ് നിശബ്ദമാണ് വല്ലപ്പോഴും പോകുന്ന ചരക്കു വണ്ടിയും ഒന്നോ രണ്ടോ ഇരുചക്ര വാഹനങ്ങളും കടന്നു പോവുന്നുണ്ട്.നോവൽ കൊറോണ വൈറസ് അഥവാ കൊവിഡ് 19 എന്ന മഹാമാരി ലോകത്തെ ആകെ മാറ്റിമറച്ചിരിക്കുന്നു. ലോകം ഇതുവരെ കാണാത്ത,അഭിമുഖികരിക്കാത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്.അനേകായിരം ആളുകൾ മരിച്ചു.നിരവധി ആളുകൾ രോഗബാധിതരായി. നമ്മുടെ രാജ്യത്തും ഈ വൈറസ് വന്നുകഴിഞ്ഞു.വൈറസ് പടർന്നു രാജ്യത്തു കൂടുതൽ ആളുകൾ മരിക്കുകയോ,രോഗബാധി തരാവുകയോ ചെയ്യാതിരിക്കുവാൻ രാജ്യം അടച്ചുപൂട്ടാൻ സർക്കാർ നിർബന്ധിതമായി.ജനസംഖ്യയുടെ മൂന്നിലൊന്നു ഭാഗവും നിത്യവരുമാനം കൊണ്ട് ജീവിക്കുന്ന നമ്മുടെ നാട്ടിൽ എല്ലാം അടച്ചുപൂട്ടേണ്ടിവന്നത് ഓരോ കുടുബങ്ങളുടേയും നിത്യജീവിതത്തെ ആകെ തളർത്തിയിരിക്കുന്നു.ആവശ്യ മരുന്നുകൾ കിട്ടുന്നില്ല.തുടർ ചികിത്സകൾ നടത്താൻ കഴിയുന്നില്ല.അടുത്ത ബന്ധുക്കളുടെ ശവസംസ്കാരചടങ്ങുകളിൽ പങ്കെടുക്കാൻ കഴിയുന്നില്ല.വിദ്യാഭ്യാസ സ്ഥാപനങ്ങൾ എല്ലാം അടഞ്ഞു കിടക്കുന്നു.ആരാധനാലയങ്ങൾ തുറക്കുന്നില്ല.ആഘോഷങ്ങളില്ലാതെ വിഷുവും ഈസ്റ്ററും കടന്നുപോയി. അടച്ചുപൂട്ടലിന്റെ ആദ്യ ദിനങ്ങളിൽ എല്ലാവരും വലിയ ബുദ്ധിമുട്ടുകളിലായിരുന്നു.നമുക്ക് ഒട്ടും പരിചിതമല്ലാത്ത ഒരു കാര്യമാണിത്.എന്നിരുന്നാലും എല്ലാം സഹിച്ചു നമ്മൾ ലോക്ക്ഡൗണിനോട് പൊരുത്തപ്പെടുകയാണ്.കാരണം നമുക്ക് ഈ കൊവിഡ് - 19 നെ അതിജീവിച്ചേ മതിയാകൂ.അതിനുവേണ്ടി അതിജാഗ്രതയോടെ ആരോഗ്യവകുപ്പും സർക്കാരും പറയുന്ന നിർദ്ദേശങ്ങൾ അനുസരിച്ചു മുന്നോട്ടു പോകാം.ചങ്ങലകൾ പൊട്ടിച്ചു വൈറസിനെ തുരത്തി നമ്മൾ വിജയിക്കുന്ന ആ നല്ല നാളുകൾ അകലെ അല്ല.
സാങ്കേതിക പരിശോധന - visak തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോതമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോതമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം