ഗുരുദേവസ്മാരക യു.പി.എസ്/അക്ഷരവൃക്ഷം/നമ്മുടെ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
22:58, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Panoormt (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നമ്മുടെ പരിസ്ഥിതി

പരിസ്ഥിതി അമ്മയാണ്. പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോകനാശത്തിന് കാരണമാകും. എല്ലാ ജീവജാലങ്ങൾക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവവൈവിധ്യത്തിന്റെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട് എന്ന സങ്കൽപ്പമാണ് ലോക പരിസ്ഥിതി ദിനത്തിന്റെ കാതൽ. ഭൂമിയെ സുരക്ഷിതവും ഭദ്രവുമായ ഒരു ആവാസ കേന്ദ്രമായി നിലനിർത്തി പുതുതലമുറയ്ക്ക് കൈമാറേണ്ടത് നമ്മുടെ കടമയാണ്. വനനശീകരണമാണ് പരിസ്ഥിതി സംരക്ഷണത്തെ വിപരീതമായി ബാധിക്കുന്ന പ്രധാന ഘടകം. വനപ്രദേശങ്ങൾ വളരെ അധികം കുറഞ്ഞുവരികയാണ്. വനനശീകരണത്തെ തടയുകയും മരങ്ങൾ വച്ചു പിടിപ്പിക്കുന്നതിന് പ്രോത്സാഹനം നൽകുകയും വഴി മാത്രമേ ഈ ദുസ്ഥിതി തടയാൻ കഴിയൂ. നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കുക എന്നത് നമ്മുടെ കടമയാണ്. സുന്ദരമായ ഈ പ്രകൃതി ദൈവത്തിന്റെ വരദാനമാണ്. നമുക്ക് ജീവിക്കാനാവശ്യമായതെല്ലാം പ്രകൃതിയിലുണ്ട്. അതുകൊണ്ട് തന്നെ നാം പരിസ്ഥിതിക്ക് ഗുണകരമായ രീതിയിൽ പ്രവർത്തിക്കണം. ഫലപ്രദമായ മാലിന്യ സംസ്കരണ രീതികൾ ഉപയോഗിച്ചും, മരങ്ങൾ നട്ടു പിടിപ്പിച്ചും, ജലാശയങ്ങൾ മലിനമാക്കാതെ പരിപാലിച്ചും, വായു മലിനീകരണം തടഞ്ഞും നമുക്ക് നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാം. വ്യക്തിപരവും സാമൂഹികവും സംസ്കാരികവുമായ എല്ലാ പ്രവർത്തനങ്ങളും പരിസ്ഥിതി സംരക്ഷണത്തിലൂന്നികൊണ്ടുളളതാകണം.പൂർവികർ നമുക്ക് സമ്മാനിച്ച ഈ ഭൂമി അതുപോലെ വരും തലമുറയ്ക്ക് കൈമാറേണ്ടത് നമ്മുടെ കടമയാണ്. അതിനായി നമുക്ക് ഒത്തൊരുമിച്ചു പ്രവർത്തിക്കാം.

ശിവാനി ബി എസ്
6 B ഗുരുദേവ സ്മാരകം യു പി സ്കൂൾ , ചെണ്ടയാട്
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം