എ.എച്ച്.എസ്.എസ് പാറൽ മമ്പാട്ടുമൂല/അക്ഷരവൃക്ഷം ശുചിത്വം / ശുചിത്വം
ശുചിത്വം
പരിസ്ഥിതി ഇന്ന് നാം എത്രത്തോളം സംരക്ഷിക്കുന്നുണ്ടെന്ന് പ്രസക്തമായിരിക്കുന്ന കാലഘട്ടമാണ് ഇന്ന് നിലവിലുള്ളത് ഈ പരിസ്ഥിതി എന്നത് മനുഷ്യൻ മാത്രം അടങ്ങുന്നതല്ല ജന്തുലോകവും സസ്യലോകവും എല്ലാം അടങ്ങുന്നതാണ് പരിസ്ഥിതി . പരിസ്ഥിതിയോടും പ്രകൃതിയോടുമുള്ള മനുഷ്യൻ്റെ ക്രൂരമായ ഇടപെടലുകൾ ഈ ഭൂമിയുടെ തന്നെ താളം തെറ്റിക്കുകയാണ് അത് ഭീഷണിയാവുന്നത് മനുഷ്യൻ്റെയും മറ്റ് ജീവജാലങ്ങളുടെയും നില നിൽപ്പിന്നാണ്. വായു പോലെ ജീവൻ്റെ നിലനിൽപ്പിന് അത്യാവശ്യമാണ് ജലവും. ജലവും വായുവുമാണ് നമ്മൾക്ക് ജീവൻ നൽകുന്നത് എന്നാൽ ഇന്ന് നാം ജലവും വായുവും ഒരു പോലെ മലിനമാക്കിക്കൊണ്ടിരിക്കുകയാണ് നമുക്ക് ആവശ്യമില്ലാത്ത മാലിന്യങ്ങളും ചപ്പുചവറുകളും നാം കൊണ്ടുപോയി വലിച്ചെറിയുന്നത് നദികളിലും കായലുങ്കളിലുമാണ് ഇത് ആപത്താവുന്നത് നമ്മുടെ ജീവന് തന്നെയാണ്. നാം എത്രത്തോളം പരിസ്ഥിതിയെ സംരക്ഷിക്കുന്നുണ്ടോ എത്രയും രോഗങ്ങളും നമ്മിൽ നിന്നും അകന്ന് നിൽക്കും പരിസ്ഥിതിയും പരിസരവും വൃത്തിയായി സംരക്ഷിക്കുമ്പോൾ രോഗങ്ങളും നമ്മിൽ നിന്ന് അങ്കലും സ്. ഒരു പാട് രോഗങ്ങൾ നമ്മെ പിടികൂടുന്നത് പരിസ്ഥിതി മലിനീകരണത്തിലൂടെയാണ് .അതിന് കാരണം മനുഷ്യർ തന്നെയാണ് പരിസ്ഥിതിയോടും പ്രകൃതിയോടുമുള്ള മനുഷ്യൻ്റെ ക്രൂരമായ പ്രവർത്തിങ്കളാണ് ഇന്ന് ലോകം പിടിച്ച് കുലുക്കുന്ന മഹാപ്രളയത്തിനും മഹാമാരിയായ പകർച്ചവ്യാധികൾക്കും കാരണം പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് ആ കടമ നമ്മൾ നിർവഹിക്കുമ്പോൾ ഇല്ലാതാക്കുന്നത് പകർച്ചവ്യാധികളെയും മറ്റ് അപകടങ്ങളെയുമാണ്. എന്നാൽ നാം പരിസ്ഥിതി മലിനീകരണത്തിലൂടെ രോഗത്തെ വിളിച്ച് വരുത്തുകയാണ് എന്ന തിരിച്ചറിവാണ് നമ്മൾ ഓരോരുത്തർക്കും വേണ്ടത്.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ