ജി എൽ പി ജി എസ് വക്കം/അക്ഷരവൃക്ഷം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
22:30, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- വിക്കി 2019 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ ഗ്രാമം

പച്ചപ്പട്ടുടുത്ത വയലുകൾ , കളകളാരവം പൊഴിക്കുന്ന അരുവികൾ , ചാഞ്ചാടുന്ന തെങ്ങോലകൾ ,എങ്ങും പൂമണം ഇതെല്ലാമാണ് ഗ്രാമത്തിനെ കുറിച്ചാലോചിക്കുമ്പോൾ എൻറെ മനസിലേക്ക് ഓടി വരുന്നത് . ഈ അന്യ നാട്ടിൽ ജീവിക്കുമ്പോളും ആ ഓർമ്മകളാണ് എന്നെ മുന്നോട്ട് നയിക്കുന്നത് .അതൊന്നുമില്ലയെങ്കിൽ ഞാൻ എന്താകുമായിരുന്നു അയാൾ ഓർത്തു .പതുപതുത്ത മെത്തയിൽ കിടന്നിട്ടും ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു . റോഡിലെ ബഹലമാണ് അയാളെ ഉണർത്തിയത് . പൊതുടാപ്പിൽ നിന്നും വെള്ളം എടുക്കുന്ന പെണ്ണുങ്ങളാണ് ഹിന്ദിയിൽ വഴക്കടിക്കുന്നു .കുറച്ചുമാസങ്ങൾക്കു മുമ്പായിരുന്നെങ്കിൽ ഞാനും അതിനിടയിൽ കാണുമായിരുന്നു .ഇപ്പോൾ ഞാൻ വീട്ടിൽ ഒരു കണക്ഷൻ എടുത്തു .ക്ളോറിൻ വെള്ളമാണ് .ഇതെങ്കിലും കിട്ടുന്നല്ലോ ഇവിടെ . നാട്ടിലെ കിണറിലെ ജലത്തിന്റെ തണുപ്പും സമൃദ്ധിയും അയാൾ ഓർത്തു .

ഓഫീസിൽ എത്തിയപ്പോൾ വൈകി . മാനേജരുടെ വായിലിരിക്കുന്നത് ഇപ്പോൾ കേൾക്കാം .അയാൾ പെട്ടെന്ന് തന്നെ മാനേജരുടെ ക്യാബിനിൽ കയറി ."ഗുഡ്മോണിങ് സാർ" ഞാൻ പറഞ്ഞു .അദ്ദേഹം തല ഉയർത്തി നോക്കി ."ആ രവി ആയിരുന്നോ ?ഞാൻ കാത്തിരിക്കുകയായിരുന്നു .നമ്മുടെ പ്രോജക്ടിന്റെ ഓർഡർ വന്നു .തനിക്കാണ് അതിന്റെ ചാർജ് . നാളെ മുതൽ ഡ്യൂട്ടി തുടങ്ങണം ." എന്റെ മനസ്സിൽ ഒരു കുളിർമഴ ആയിരുന്നു ആ വാക്കുകൾ . "തുടങ്ങാം സാർ ഞാൻ പെട്ടെന്ന് തന്നെ പറഞ്ഞു .എനിക്കറിയാം പ്രോജക്ടിന്റെ വർക് കേരളത്തിൽ ആണെന്നും അതിനായി എനിക്ക് പോകേണ്ടിവരുമെന്നും .എന്റെ നാട് .... എത്ര കാലമായി ഞാൻ അങ്ങോട്ടേക്ക് പോയിട്ട് ."രവി താൻ ഇവിടില്ലേ ?"സാറിന്റെ വാക്കുകൾ എന്നെ ഓർമ്മയിൽ നിന്നുമുണർത്തി . ഓഫീസിൽ നിന്നും ഓർഡറും വാങ്ങി ഞാൻ റൂമിലെത്തി .നാളെ പോകേണ്ടതിന്റെ ഒരുക്കങ്ങൾ നടത്തി .രാത്രിയായി .നാളെത്തെ ഓർമ്മകളെ താലോലിച്ചുകൊണ്ട് ഞാൻ കിടക്കയിലേക്ക് വീണു ..........

സൂര്യകിരൺ കെ .എൻ
3 A ജി .എൽ പി .ജി .എസ് വക്കം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ