ജിഎൽപിഎസ് കീക്കാംകോട്ട്/അക്ഷരവൃക്ഷം/ എന്റെ ബലൂൺ

Schoolwiki സംരംഭത്തിൽ നിന്ന്
22:07, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= എന്റെ ബലൂൺ | color= 2 }} ഒരിടത്ത് ഒര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ ബലൂൺ

ഒരിടത്ത് ഒരു ബലൂണും കുട്ടിയും ഉണ്ടായിരുന്നു .അവർ കൂട്ടുകാരായിരുന്നു .ഒരിക്കൽ ബലൂൺകുട്ടിയോടൊപ്പം കളിച്ചും സംസാരിച്ചും കുന്നിൻ പുറത്ത് നടന്നു.പക്ഷെ വലിയൊരു കാറ്റ് വന്ന് ബലൂൺ പറക്കുകയും, കുട്ടിയും അതിനോടൊപ്പം പറക്കുകയും ചെയ്തു. അവർ കുറച്ചു പറന്നപ്പോൾ കുട്ടി പറഞ്ഞു ഹായ് എന്തൊരു രസമാ ഈ പ്രകൃതിയേ കാണാൻ .പുഴകളും, വീടുകളും, മരങ്ങളുമൊക്കെ കാണാൻ എന്തൊരു ഭംഗി, കുട്ടി പറഞ്ഞു നമുക്ക് കുറച്ചു കൂടി ഉയരത്തിലേക്ക്‌ പോകാം അപ്പോൾ കാണൻ ഇതിലും കൂടുതൽ ഭംഗിയുണ്ടാകും പക്ഷെ കൂടുതൽ ഉയരത്തിലേക്ക് പോകുമ്പോൾ ചൂടു കൂടുകയും ബലൂൺ പൊട്ടുകയും ചെയ്യും, അതു കൊണ്ട് ബലൂണിന് ഉയരത്തിൽ പോകാൻ പേടിയായിരുന്നു.പക്ഷെ കുട്ടിയുടെ വാശി കാരണം ഉയരത്തിലേക്ക് പോവുകയും ബലൂൺ പൊട്ടുകയും ചെയ്തു.അതോടെ കുട്ടി താഴേക്ക് വീണു,പരിക്കും പറ്റി. കുട്ടിക്ക് അകെ വിഷമമായി കുട്ടി കരഞ്ഞുകൊണ്ട് പറഞ്ഞു എൻ്റെ അത്യാഗ്രഹം കാരണം എനിക്ക് എൻ്റെ കൂട്ടുകാരനെ നഷ്ടമായി ഗുണപാഠം:അത്യാഗ്രഹം ആപത്ത്


അഭിന.എസ്
3 A ജിഎൽപിഎസ് കീക്കാംകോട്ട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ