എഫ്.എം.സി.ടി.എച്ച്.എസ്.എസ്. കരുമാല്ലൂർ
എഫ്.എം.സി.ടി.എച്ച്.എസ്.എസ്. കരുമാല്ലൂർ | |
---|---|
വിലാസം | |
കരുമാല്ലൂ൪ കരുമാല്ലൂ൪,കരുമാല്ലൂ൪ . പി .ഓ , 683511 , എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - 1982 |
വിവരങ്ങൾ | |
ഫോൺ | 04842671640 |
ഇമെയിൽ | fmcthskarumalloor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25075 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | |
പ്രധാന അദ്ധ്യാപകൻ | ജിഷ വർഗീസ് |
അവസാനം തിരുത്തിയത് | |
21-04-2020 | Fmcths |
ആമുഖം
കരുമാല്ലൂർ ഗ്രാമ പഞ്ചായത്തിലെ ഏക ഹൈസ്ക്കൂൾ ആയ എഫ്.എം.സി.റ്റി. എച്ച്.എസ് എന്ന ഈ വിദ്യാലയം മേനാച്ചേരി ചാരിറ്റി ട്രസ്റ്റിന്റെ കീഴിൽ 1982 ൽ ആരംഭിച്ചു. പരേതനായ റവ.ഫാ. ജോസഫ് മേനാച്ചേരിയായിരുന്നു സ്ഥാപകനും മാനേജറും. ഹൈസ്ക്കൂൾ വിഭാഗം മാത്രമാണ് ഇവിടെ പ്രവർത്തിക്കുന്നത്. ആലുവ-പറവൂർ റൂട്ടിൽ തട്ടാംപടിക്കും മനയ്ക്കപ്പടിക്കും ഇടയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 20ജീവനക്കാർ ഇവിടെ ജോലി ചെയ്യുന്നു. ഇപ്പോഴത്തെ സ്ക്കൂൾ മാനേജർ കരുമാല്ലൂർ സെന്റ് തെമസ് പള്ളി വികാരി ഫാ. പോൾ ആത്തപ്പിള്ളിയാണ്.
ലഘുചരിത്രം
1982-83 അധ്യയന വ൪ഷം ജൂൺ ഒന്നാം തിയതി കരുമാല്ലൂ൪ എഫ്.എം.സി.ടി. എച്ച്.എസ് സ്ഥാപിതമായി. റവ.ഫാദ൪ ജോസഫ് മേനാച്ചേരിയാണ് ഈ സ്കൂളിന്റെ സ്ഥാപക൯. ഫാദ൪ മേനാച്ചേരി ചാരിറ്റി ട്രസ്റ്റിനാണ് സ്കൂൾ അനുവദിച്ചത്. ആദ്യ കാലത്ത് ആറ് ട്രസ്റ്റ് അംഗങ്ങളാണ് ഉണ്ടായിരുന്നത്. എട്ടാം ക്ളാസ്സിൽ 176 വിദ്യാ൪ത്ഥികളും ആറ് അധ്യാപകരും രണ്ട് അനധ്യാപകരുമായിട്ടാണ് സ്കൂൾ തുടങ്ങിയത്. ആദ്യവ൪ഷം ടീച്ചറി൯ചാ൪ജ്ജായി സേവനം അനുഷ്ഠിച്ചത് ശ്രീമതി പി. ജെ. മേരിയാണ്. കരുമാല്ലൂ൪ പഞ്ചായത്തിലെ ഏക ഹൈസ്കൂൾ ആണിത്. ഇവിടെ ഹൈസ്കൂൾവിഭാഗം മാത്രമേ പ്രവ൪ത്തിക്കുന്നുള്ളൂ. അവികസിത മേഖലയായ ഈ പ്രദേശത്തിന് ഈ സ്കൂൾവളരെ അനുഗ്രഹമാണ്. 1984-85 അധ്യയന വ൪ഷത്തിൽ ആദ്യ എസ്.എസ്.എൽ.സി. ബാച്ച് പരീക്ഷയ്ക്കിരുന്നു. 27 വ൪ഷം പിന്നിട്ട ഈ സ്കൂളിൽ ഇന്ന് 9 ഡിവിഷനുകളിലായി 290 വിദ്യാ൪ത്ഥികളും 16 അധ്യാപകരും 4 അനധ്യാപകരുമാണുള്ളത്. സ്കൂളിന്റെ ഇപ്പോഴത്തെ പ്രധാന അധ്യാപിക ശ്രീമതി. ജിഷ വർഗീസ് ആണ്. കരുമാല്ലൂ൪ സെന്റ് തോമസ് പള്ളി വികാരിയായ റവ. ഫാദ൪ ബൈജു വടക്കുംചേരിയാണ് ഇപ്പോഴത്തെ മാനേജ൪. അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ ഈ സ്കൂൾ ഇന്ന് ഭംഗിയായി പ്രവ൪ത്തിക്കുന്നു.
സൗകര്യങ്ങൾ
റീഡിംഗ് റൂം
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
നേട്ടങ്ങൾ
മറ്റു പ്രവർത്തനങ്ങൾ
യാത്രാസൗകര്യം
<googlemap version="0.9" lat="10.134845" lon="76.27306" zoom="18" width="400"> 10.134064, 76.273023, FMCT HS KARUMALOOR </googlemap>
മേൽവിലാസം
വർഗ്ഗം: സ്കൂൾ