ഗവ. മുസ്ലീം യു പി സ്കൂൾ, കാട്ടാമ്പള്ളി/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
21:59, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sindhuarakkan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ എന്ന മഹാമാരി
കൊറോണയുടെയും നിപ്പയുടെയും മറ്റു വലിയ വലിയ രോഗങ്ങൾക്കു മുമ്പും നാടും ലോകവും എങ്ങനെ ആയിരുന്നു? മാരകരോഗങ്ങൾക്ക് അടിമകളല്ലാത്ത ആളുകൾ,കുട്ടികൾ,വൃദ്ധന്മാർ. അന്നൊന്നുമില്ലാത്ത ഈ രോഗങ്ങൾ ഇന്നെങ്ങനെ വന്നു? അതിനു പിന്നിലും നമ്മുടെ വലിയ പങ്കുണ്ട്. നമ്മുടെ നാടിന്റെ കാര്യം തന്നെ എടുക്കാം. പണ്ട് ചിക്കൻപോക്സ്, മഞ്ഞപ്പിത്തം, മന്ത് ഇതൊക്കെ എങ്ങനെ വന്നു? നാം വലിച്ചെറിയുന്ന മാലിന്യങ്ങൾ പുഴകളിലേക്കും റോഡ് സൈഡിലും ഇട്ട് കൊതുകിനേയും ഈച്ചകലെയും പെരുകിപ്പിച്ചു. നാം എറിയുന്ന പ്ലാസ്റ്റിക് ബോട്ടിൽ, കവർ ഇതിലെല്ലാം വെള്ളം കെട്ടി നിന്ന് കൊതുക് മുട്ടയിട്ടു പെരുകുന്നു. വീട്ടു മാലിന്യം മുതൽ കക്കൂസ് മ്ലിന്യം വരെ പുറംതള്ളുന്നതിനാൽ ഈച്ചകളും പെരുകുന്നു. പിന്നെ നിപ്പ വൈറസ് വന്നെങ്കിലും അത് ലോകത്തെ ആകമാനം ഗ്രസിച്ചിരുന്നില്ല. നിപ്പയെ നാം അതിജീവിച്ചു. പിന്നെ എല്ലാം ഒന്നു പച്ചപിടിച്ചു വരുമ്പോഴാണ് കൊറോണയുടെ വരവ്. ചൈനയിലെ വുഹാൻ പ്രവിശ്യയിൽ നിന്നാണ് തുടക്കമെങ്കിലും , ഇത് പെരുകി പെരുകി നമ്മുടെ കേരളത്തിൽ വരെ എത്തിയിരിക്കുന്നു. ഇത് ദിവസേന കൂടിക്കൂടി വരികയാണ്. സമ്പർക്കംമൂലവും ഇടപഴകൽമൂലവും പൊതുസ്ഥലത്ത് തുപ്പിയും ഇത് ഇത്രയും വഷളാക്കിയത് നാം തന്നെയാണ്. ഇത് വരുത്തിവെച്ച നാം തന്നെ ഇതിനോട് അതിജീവിക്കാനും പഠിക്കണം.ഇപ്പോൾ ഇതിനു വേറെ ആന്റിവൈറസ് മരുന്നുകൾ കണ്ടുപിടിക്കാത്തതിനാൽ നാം വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കേണം. തുമ്മുമ്പോഴും ചുമക്കുമ്പോഴും വായ പൊത്തണം, രോഗികളുമായുള്ള സമ്പർക്കം ഒഴിവാക്കുക, പൊതുസ്ഥലത്ത് തുപ്പരുത്,ആളു കൂടുന്ന കാര്യങ്ങൾ ഒഴിവാക്കുക. രോഗി ഉപയോഗിച്ചതോ സ്പർശിച്ചതോ ആയ വസ്തുക്കൾ തൊടാതിരിക്കുക. ശ്രദ്ധിക്കുക, ഇത് വായുവിൽ കൂടി പകരുന്ന രോഗമായതിനാൽ നാം ശ്രദ്ധിച്ചില്ലെങ്കിൽ ഇതു നമുക്കും ബാക്കിയുള്ള സമൂഹത്തിനും പകരുന്നതാണ്. ഓരോ 5 മിനുട്ടു കൂടുമ്പോഴും സാനിറ്റൈസർ ഉപയോഗിച്ച് കൈ കഴുകുക. പേടി വേണ്ട. ജാഗ്രത മതി.
സൗപർണിക
5 A ജി.എം.യു.പി.എസ് കാട്ടാമ്പള്ളി
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം