സെന്റ് തോമസ് ഹയർസെക്കണ്ടറി സ്കൂൾ ഇരുവെള്ളിപ്ര/അക്ഷരവൃക്ഷം/ പ്രകൃതി ശുചിത്വം
_പ്രകൃതി ശുചിത്വം
*_രാമുവിന് ഉണ്ടായ പ്രകൃതി സ്നേഹം_* ഒരിടത്തൊരിടത്ത് ഒരു ഗ്രാമത്തിൽ രാമു എന്ന് പേരുള്ള ഒരാൾ താമസിച്ചിരുന്നു. രാമുവിനെ കുട്ടിക്കാലത്ത് അവൻ ഒരു ആപ്പിൾ മരത്തിൻ ചുവട്ടിൽ നിന്ന് പന്ത് കളിക്കുകയും നല്ല സ്വാദുള്ള ആപ്പിളും അവൻ കഴിക്കുകയും ചെയ്യുമായിരുന്നു. കുറെ കാലങ്ങൾക്ക് ശേഷം ആ ആപ്പിൾ മരത്തിന് പ്രായം കൂടി വന്നു. ആ മരത്തിൽ ആപ്പിൾ ഉണ്ടാവാതെ ആയി. അതുപോലെതന്നെ രാമുവും വലുതായി. രാമു ആപ്പിൾ മരം മുറിക്കാൻ തീരുമാനിച്ചു. ആ മരം മുറിച്ച് അതുകൊണ്ട് അവൻറെ മുറിയിൽ ഒരു കട്ടിൽ പണിയാൻ ആണ് അവൻ വിചാരിച്ചത്. ആ മരം അവന് കുട്ടിക്കാലത്തെ ഓർമ്മകൾ നൽകിയിരുന്നു പക്ഷേ അവന് ആ ഓർമ്മകളിലേക്ക് പോകുവാൻ സാധിച്ചില്ല. ആ മരത്തിൽ അനേകം ജീവജാലങ്ങൾ താമസിച്ചിരുന്നു. പക്ഷികൾ, ഉറുമ്പുകൾ, മുയൽ, അണ്ണാറക്കണ്ണൻ, തേനീച്ച കൂട്ടങ്ങൾ അങ്ങനെ ഒരുപാട് പേർ താമസിച്ചിരുന്നു. രാമു ആ മരം മുറിക്കാൻ തുടങ്ങിയപ്പോൾ ആ ജീവജാലങ്ങൾ എല്ലാം അവനു ചുറ്റും നിരന്നു. മുയൽ പറഞ്ഞു "ഈ മരം വെട്ടരുത്" പക്ഷികൾ പറഞ്ഞു "ഇത് ഞങ്ങളുടെ വീടാണ്". ആ സമയം ആദ്യം അവൻ ആ മരത്തിൽ തേനീച്ചകളുടെ കണ്ടു. തേൻ കുടിക്കണം എന്ന് അവൻ ആഗ്രഹിച്ചു. അതിൽ നിന്നും ശകലം സ്വാദുള്ള തേൻ രാമു കഴിച്ചു. പേന അവൻ കഴിച്ചതും അവൻറെ കുട്ടിക്കാലത്തെ രസകരമായ ഓർമ്മകൾ തിരികെ കിട്ടി. ആപ്പിൾ മതത്തിലെ സ്വാദുള്ള ആപ്പിളും അവനോർത്തു. ആ നിമിഷം അവൻ ആ മരം മുറിക്കുന്നതിൽനിന്നും പിന്തിരിഞ്ഞു. തേനീച്ചകൾ പറഞ്ഞു "എന്നും ഞങ്ങൾ നിനക്ക് ഒരുപാട് തേൻ തരാം", മുയലുകൾ പറഞ്ഞു "നിനക്ക് ഞങ്ങൾ ഭാഗ്യം തരാം",പക്ഷികൾ പറഞ്ഞു "നിനക്ക് ഞങ്ങൾ പാട്ടുപാടി തരാം". രാമുവിനു മനസ്സിലായി ഈ മരം നല്ല കുറെ ജീവജാലങ്ങളുടെ അഭയം ആണെന്ന്. പിന്നീടുള്ള കാലങ്ങളിൽ അവൻ ജീവജാലങ്ങളെയും മരങ്ങളെയും സ്നേഹിച്ചിരുന്നു. അങ്ങനെ അവൻ മരങ്ങൾ നടാൻ തുടങ്ങി പക്ഷികൾക്ക് ആഹാരവും മൃഗങ്ങളെ സംരക്ഷിക്കുവാനും തുടങ്ങി.
മരങ്ങൾക്കും ജീവജാലങ്ങൾക്കും പ്രകൃതിയിൽ ജീവിക്കാൻ അവകാശമുണ്ട് അവരെ നശിപ്പിക്കരുത്.
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവല്ല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവല്ല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പത്തനംതിട്ട ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ