വാഗ്ദേവിലാസം എൽ.പി.എസ്/അക്ഷരവൃക്ഷം/ രോഗങ്ങളെ പ്രതിരോധിക്കാം.
രോഗങ്ങളെ പ്രതിരോധിക്കാം.
മാനവരാശി ഇപ്പോൾ വലിയൊരു പ്രതിസന്ധി നേരിടുകയാണ്. ചൈനയിലെ വുഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട ഒരു കുഞ്ഞു വൈറസ് കാരണമാണ് ഇപ്പോൾ മരണം ഒന്നര ലക്ഷം കടന്നിരിക്കുന്നത്. അമേരിക്കയിലും മറ്റും രാജ്യത്തലവന്മാർ ഈ കാഴ്ച്ച നോക്കി നിൽക്കുകയാണ്. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും കൂടുതൽ ആളുകളെ കൊന്ന വൈറസെന്ന ഖ്യാതി കൊറോണ വൈറസിന് ലഭിച്ചു കഴിഞ്ഞു. രാജ്യങ്ങൾ തമ്മിൽ ഇപ്പോൾ കൊറോണ വൈറസിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള തർക്കത്തിലാണ്. ഇന്ത്യയിലും ഈ രോഗം പടരുന്ന കാഴ്ചയാണ് നാം കാണുന്നത്. മരണ സംഖ്യ അഞ്ഞൂറ് കവിഞ്ഞിരിക്കുന്നു. എന്നാൽ ലോകത്തിന്റെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ രോഗ വ്യാപനത്തോത് വളരെ കുറവാണ്. കേരളം കൊറോണ വൈറസ് പ്രതിരോധത്തിന്റെ കാര്യത്തിൽ ഇന്ന് ലോകത്തിനു തന്നെ മാതൃകയായി മാറിയിരിക്കുകയാണ്. കരുത്തുറ്റ ആരോഗ്യ സംവിധാനവും ശരിയായ നേതൃത്വവും കൊറോണ വൈറസ് പ്രതിരോധത്തിൽ നമുക്ക് മുതൽക്കൂട്ടായി മാറുകയാണ്. കൊറോണ വൈറസ് പടരുന്നത് തടയാൻ പൊതുവായി നിർദ്ദേശിക്കുന്നത് സാമൂഹിക അകലം പാലിക്കുക എന്നതാണ്. 'സ്റ്റെ അറ്റ് ഹോം', 'ബ്രേക്ക് ദ് ചെയിൻ' എന്നിവയാണ് പ്രതിരോധത്തിന് ഏറ്റവും നല്ല മാർഗം. അത്യാവശ്യമായി പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുക, ഇടയ്ക്കിടെ കൈകൾ സോപ്പ്ലായനിയിൽ കഴുകുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മുഖം തൂവാല കൊണ്ട് മറച്ചു പിടിക്കുക തുടങ്ങിയവ ചെയ്യുന്നതിലൂടെ കൊറോണ വൈറസ് പടരുന്നത് തടയാനാകും. പൊതുവായി എട്ട് തരം കൊറോണ വൈറസുകളെയാണ് കണ്ടെത്തിയിരിക്കുന്നത്.കുറച്ചു വർഷങ്ങൾക്ക് മുമ്പ് ലോകത്തിൽ പടർന്ന കൊറോണ വൈറസുകളായിരുന്നു സാർസും മെർസും.ഇത് ധാരാളം പേരുടെ ജീവൻ അപഹരിച്ചിരുന്നു. ലോക ചരിത്രത്തിൽ മഹാദുരന്തം വിതച്ച പകർച്ചവ്യാധികളായിരുന്നു ഏഷ്യൻ ഫ്ലൂ, സ്പാനിഷ് ഫ്ലൂ ,പ്ലേഗ് ,എയ്ഡ്സ്,വസൂരി ,കോളറ തുടങ്ങിയവ. മഴക്കാലമാരംഭിക്കാറായി, മഴയോടൊപ്പം പകർച്ചവ്യാധികളും നമ്മെ തേടിയെത്തും.ചിക്കൻ ഗുനിയ, ഡെങ്കിപ്പനി, മലേറിയ, കോളറ, മഞ്ഞപ്പിത്തം, എലിപ്പനി എന്നിങ്ങനെ ഒട്ടനവധി പകർച്ചവ്യാധികൾ ഒരു ഭീഷണിയായി നമ്മെ തുറിച്ച് നോക്കുന്നുണ്ട് .ഈ കൊറോണക്കാലത്ത് ഒരു വൈറൽ പനി പോലും നമ്മെ ഭീതിപ്പെടുത്തും.പരിസര ശുചിത്വം പാലിച്ചും വ്യക്തി ശുചിത്വം പാലിച്ചും സാമൂഹിക അകലവും പാലിച്ച് നമുക്ക് ഈ മഹാമാരികളെ തടഞ്ഞു നിർത്താം
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം