ഗവ. എൽ പി എസ് ത്രിവിക്രമംഗലം/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വവും രോഗപ്രതിരോധവും

Schoolwiki സംരംഭത്തിൽ നിന്ന്
21:37, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumards (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി ശുചിത്വവും രോഗപ്രതിരോധവും

പ്രാചീന കാലം മുതൽ നമ്മുടെ പൂർവ്വികർ ശുചിത്വത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധ ഉള്ളവരായിരുന്നു എന്ന് നമ്മുടെ പുരാതന സംസ്കാരത്തിന്റെ തെളിവുകൾ വ്യക്തമാകുന്നു.ശുചിത്വം ഒരു സംസ്കാരമാണെന്ന് തിരിച്ചറിഞ്ഞവരായിരുന്നു നമ്മുടെ പൂർവ്വികർ.
ശുചിത്വം എന്നാൽ വ്യക്തികളും അവർ ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യമുക്തമാക്കുക എന്നതാണ്. വ്യക്തിശുചിത്വം,ഗൃഹശുചിത്വം,പരസരശുചിത്വം,സാമൂഹ്യശുചിത്വം എന്നിങ്ങനെയെല്ലാം ശുചിത്വത്തെ നാം വേർതിരിച്ച് പറയുമെങ്കിലും യഥാർത്ഥത്തിൽ ഇവയെല്ലാം കൂടിച്ചേരുന്നവയെയാണ് ശുചിത്വമെന്ന് പറയുന്നത്.
പരിസ്ഥിതിശുചിത്വം രോഗവ്യാപനം തടയുന്നു.സമൂഹമലിനീകരണം രോഗം ഉൽപ്പാദിപ്പിക്കുകയും ഓരോരുത്തരിലെ രോഗപ്രതിരോധശേഷി ഇല്ലാതാക്കുകയും ചെയ്യുന്നു.
പണ്ടുകാലത്ത് പരിസ്ഥിതി ഇപ്പോഴത്തെപ്പോലെ മലിനമായിരുന്നില്ല.അതുകൊണ്ടുതന്നെ ഇന്ന് നാം അനുഭവിക്കുന്ന കോനിഡ്-19 പോലുള്ള രോഗങ്ങൾ ഇല്ലായിരുന്നു.അഥവാ ഇങ്ങനെയുള്ള വ്യാതികൾ ഉണ്ടായാൽ തന്നെ അത് ഇല്ലാതാക്കാനുള്ള ആന്റീബോഡികളും അവരിലുണ്ടായിരുന്നു.ഇന്ന് മലിനീകരണം കാരണം ഓരോ ജീവനാണ് ചത്തുവീഴുന്നത്.
ഇനിയെങ്കിലും പരിസ്ഥിതിശുചിത്വം നമ്മൾ മനുഷ്യർ ഉറപ്പാക്കണം. ഒപ്പം രോഗപ്രതിരോധശേഷിയും

അശ്വതി വിനോദ്കുമാർ
2, ഗവ. എൽ പി എസ് ത്രിവിക്രമംഗലം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം