സെന്റ് ജോർജ് മൗണ്ട് എച്ച്.എസ്. കൈപ്പട്ടൂർ/അക്ഷരവൃക്ഷം/മധുരപ്പഴം

Schoolwiki സംരംഭത്തിൽ നിന്ന്
മധുരപ്പഴം

ഒരിടത്ത് ഒരു കൊച്ചു ഗ്രാമത്തിൽ ഒരു കുടുംബം ഉണ്ടായിരുന്നു ആ കുടുബത്തിൽ രണ്ട് സഹോദരങ്ങൾ ഉണ്ടായിരുന്നു. അതിലെ മൂത്ത സഹോദരൻെറ പേര് മനു എന്നും രണ്ടാമത്തെ സഹോദരൻെറ പേര് സിനു എന്നും ആയിരുന്നു. മൂത്ത സഹോദരൻ തന്നിഷ്ടക്കാരനും സ്നേഹശൂന്യനുമായിരുന്നു.മാത്രമല്ല കിട്ടുന്ന അവസരങ്ങളിൽ അനിയൻ സിനുവിനെ അപമാനിക്കാനും ഉപദ്രവിക്കാനും അവൻ മടിച്ചിരുന്നില്ല.എന്നാൽ അനുജനായ സിനു നല്ലവനും നിഷ്കളങ്കനും ജ്യേഷ്ഠനോട് സേഹമുള്ളവനും ആയിരുന്നു.

നിർഭഗ്യവശാൽ ഇവരുടെ പിതാവ് പെട്ടെന്ന് ഒരു ദിവസം മരിച്ചു. ഈ സമയം മനു ചിന്തിച്ചത് തൻെറ പിതാവിൻെറ സ്വത്ത് ഭാഗം വെക്കുന്നതിനെ കുറിച്ചാണ്. സൂത്രശാലിയായ മനു തൻെറ അച്ഛൻെറ മുഴുവൻ കൃഷിയിടങ്ങളും കൈക്കാലാക്കി പാവം അനുജന് പാറകൾ നിറഞ്ഞ തരിശു സ്ഥലവും അവിടെ ഒരു കുടിലും കൊടുത്തു. പക്ഷേ ആ സ്ഥലത്ത് ഒരു പ്രതേകതരം ചെടി ഉണ്ടായിരുന്നു. സിനു എല്ലാ ദിവസവും അതിനു വെള്ളവും വളവും ഒക്കെ കൊടുത്തു പരിചരിച്ചിരുന്നു . പക്ഷ സിനു കടുത്ത പട്ടിണിയിലായിരുന്നു. അതുകൊണ്ട് തന്നെ അവൻെറ ആ തരി‍‍ശു നിലം ഉഴുത് മറിച്ച് ഒരു കൃഷി തുടങ്ങാൻ തീരുമനിച്ചു. എന്നാൽ ആ പാരകൾ നിറഞ്ഞ നിലം ഉഴുത് മറിക്കുുക എന്നത് വളരെയേറെ കഠിനം തന്നെ ആയിരുന്നു. എന്നാലും അവൻ അത് ചെയ്തു.അപ്പോഴാണ് വേറെ ഒരു പ്രശ്നം വന്നത്. എന്തു കൃഷിയാണ് ചെയ്യേണ്ടത് ഒരു വിത്ത് വങ്ങുവാൻ പോലും അവൻെറ കൈയിൽ പൈസയില്ല. അപ്പോൾ ഞാൻ കഷ്ടപ്പെട്ടത് വെറുതെ ആയല്ലോ എന്ന് കരുതി അവൻ വിഷമിച്ച് അവിടെയുള്ള അവൻ പരിചരിച്ചിരുന്ന ചെടിയുടെ ചുവട്ടിൽ പോയി തളർന്നിരുന്നു.

അപ്പോൾ ഒരു അത്ഭുതം നടന്നു .....ആ മരം പതുക്കെ സംസാരിച്ചു തുടങ്ങി .അത് അവനോടായിരുന്നു സംസാരിച്ചത്. ആദ്യം മരം സംസാരിക്കുന്നതായി അവന് തോന്നുന്നതാണന്ന് കരുത് പിന്നീടാണ് അത് സത്യമാണന്ന് മനസ്സിലായത്....

"പ്രിയപ്പെട്ട സിനു നീയാണ് എനിക്ക് ഭക്ഷണവും വളവും തരുന്നത് അപ്പോൾ നീ വിഷമിക്കുന്നത് എനിക്ക് കാണാൻ കഴിയില്ല. ഞാൻ പൂക്കാൻ പോകുകയാണ്. എൻെറ പഴം നീ പകുത്തി പട്ടണത്തിൽ കൊണ്ടു പോയി വിൽക്കണം ബാക്കി പകുതി എടുത്ത് നീ ഭക്ഷിക്കുകയും അതിൻെറ വിത്ത് ഇവിടെ പാകുകയും വേണം കഠിനാധ്വാനിയും പ്രകൃതി സ്നേഹിയുമായ നിന്നെ ഈശ്വരൻ കൈവെടിയുകയില്ല.

ഇങ്ങനെയാണ് മരം സംസാരിച്ചത്. അവൻ ‍‍ഞെട്ടിപ്പോയി. കുറച്ച് ദിവസം കഴിഞ്ഞപ്പോൾ ആ ചെടി പൂക്കാൻ തുടങ്ങി പിന്നെ കായ്കളുണ്ടായി. അവൻ കാത്തിരുന്നു. എന്നാൽ ഇതേ സമയം അയാളുടെ ചേട്ടൻ മനു തനിക്ക് കിട്ടിയ സ്ഥലത്തിലെ മരങ്ങൾ വെട്ടി വിറ്റു കെണ്ടിരുന്നു. സിനുവിൻറ മരത്തിൽ നിറയെ പഴങ്ങളായി .ആ പഴങ്ങൾക്ക് പ്രത്യേക രുചിയായിരുന്നു.ആ നാട്ടിലെങ്ങും ഇത്ര രുചികരമായ പഴം കായ്ക്കുന്ന ഇതേപോലൊരു മരം ഇല്ലായിരുന്നു. പ്രായമായവരും സഞ്ചാരികളുമൊക്കെ ഇങ്ങനെയൊരു മരം കണ്ടിട്ടുണ്ടായിരുന്നില്ല. മരം പറഞ്ഞത് പോലെ സിനു ചെയ്യതു. അതിലെ പകുതി ചന്തയിൽ കൊണ്ടു പോയി വിൽക്കാൻ വെച്ചു. അതുവരെ രുചിച്ചിട്ടില്ലാത്ത പഴം വാങ്ങാൻ ധാരാളം ആളുകൾ വന്നു.നല്ല വില നൽകി അവർ അതു വാങ്ങി. ആ പഴം വളരെ അധികം സ്വാദുള്ളതിനാൽ ആവശ്യക്കാർ കൂടിക്കൊണ്ടേയിരുന്നു. സിനുവിന് പ്രതീക്ഷിച്ചതിൽ അധികം കാശ് കിട്ടി. ആ പറമ്പ് മുഴുവൻ അതിൻറ വിത്ത് കൃഷി ചെയ്യുകയും ചെയ്തു.അങ്ങനെ ഇരിക്കെ വലിയ ഒരു വരൾച്ച വന്നു.ഭൂമിയിൽ മഴയെത്താതെ ഏറെ നാൾ തുടർന്നു.പറമ്പിലെ മരങ്ങളെല്ലാം വെട്ടി വിറ്റ മനു വളരെ അധികം പട്ടിണിയിലയി.സിനുവിൻറ പറമ്പിലാകെ മധുരപ്പഴം നിറഞ്ഞു നിന്നു. ദൂരദേശങ്ങളിൽ നിന്നു പോലും ആളുകൾ ആ അത്ഭുത പഴം വാങ്ങാൻ എത്തി. അങ്ങനെ സിനു വലിയ ധനികനായി തീർന്നു.ജീവിക്കാൻ വഴിയില്ലാതെ മനു സിനുവിൻെറ വീട്ടിലെത്തി സഹായം ചോദിച്ചു അപ്പോൾ നല്ലവനായ സിനു മനുവിനു കുറെ പഴങ്ങളും കൃഷി ചെയ്യാൻ വീത്തുകളും കൊടുത്തു . അപ്പോൾ മനു ഓർത്തു തൻറ സഹോദൻ എത്ര പാവമാണ്. ഈ പവത്തിനെ ആണല്ലോ താൻ ഇത്രയും കാലം ദ്രോഹിച്ചത് ..... അതു മാത്രമല്ല എനിക്ക് ഇപ്പോൾ ആഹരം തന്ന പ്രകൃതിയെ ആണല്ലോ‍ ഞാൻ ഉപദ്രവിച്ചത് .മനു സിനുനെ കെട്ടി പിടിച്ച് കരഞ്ഞു . സിനു പറഞ്ഞു ചേട്ടാ പ്രകൃതി നമ്മുടെ അമ്മയാണ് സഹോദരനാണ്. പ്രകൃതിയെ നാം സ്നേഹിച്ചാൽ പ്രകൃതി നമ്മെ പൊന്നു പോലെ കാക്കും.അടുത്ത ദിവസം മുതൽ രണ്ടു പേരും സ്നേഹത്തോടെ പ്രകൃതിയിൽ ഇറങ്ങി കൃഷി ചെയ്യതു...............

ഗുണപാഠം .. പ്രകൃതിയെ നശിപ്പിക്കരുത് സ്നേഹിക്കുകയാണ് വേണ്ടത്.......

ഹെലൻ തങ്കം പ്രീത്
8 B സെൻറ്. ജോർജ്ജ് മൗണ്ട് ഹൈസ്ക്കൂൾ കൈപ്പട്ടൂർ
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


{[Verification|name=Manu Mathew| തരം= കഥ }}