ജി യു പി എസ് കല്ലാച്ചി /അക്ഷരവൃക്ഷം/കൊറോണ / കോവിഡ് -19
കൊറോണ / കോവിഡ് -19
2019 ഡിസംബർ മാസത്തിൽ ചൈനയിലെ വുഹാനിലാണ് ഈ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത്. ഇപ്പോൾ അന്റാർട്ടിക്ക ഒഴികെ എല്ലാ ഭൂഖണ്ഡങ്ങളിലും വ്യാപിച്ചിരിക്കുകയാണ് ഈ മഹാമാരി. കൊറോണ എന്നത് ഒരു പകർച്ച വ്യാധിയാണ്. ആദ്യ ഘട്ടത്തിൽ ഈ വൈറസിനെ തിരിച്ചറിയാൻ കഴിഞ്ഞില്ല. തുടരെ തുടരെ ഒരേ ലക്ഷണങ്ങളുള്ള ആളുകൾ ആശുപത്രിയിൽ എത്തിച്ചേർന്നതോടെയാണ് കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത്. പനി, ചുമ, ശ്വാസ തടസ്സം ഇവയൊക്കെയാണ് പ്രധാന ലക്ഷണം. ചൈന, അമേരിക്ക, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ ആയിരക്കണക്കിന് ആളുകളാണ് മരിച്ചത്. നമ്മൾ ഓരോരുത്തരും വീട്ടിൽ നിന്ന് പരമാവധി പുറത്തിറങ്ങാതെ സൂക്ഷിച്ച് കഴിഞ്ഞാൽ നമുക്ക് ഈ മഹാമാരിയെ തുടച്ചുനീക്കാം. വൃദ്ധരെയും, കുട്ടികളെയും വീട്ടിൽ നിന്ന് മറ്റൊരിടത്തേക്ക് പോകാൻ സമ്മതിക്കരുത്. വിവാഹങ്ങൾ, വിരുന്നുകൾ, കൂട്ടം കൂടിയുള്ള കളികൾ എന്നിവ ഈ ഘട്ടത്തിൽ ഒഴിവാക്കുക. ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശപ്രകാരം മുന്നോട്ട് നീങ്ങുക. ഇടക്കിടക്ക് സോപ്പ് ഉപയോഗിച്ചോ, സാനിറ്റൈസർ ഉപയോഗിച്ചോ കൈകൾ വൃത്തിയാക്കുക. പനിയോ, ചുമയോ ഉള്ളവരോട് കുറഞ്ഞത് ഒരു മീറ്ററെങ്കിലും അകലം പാലിക്കുക.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നാദാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നാദാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ