സി എം എസ് എൽ പി എസ് മുല്ലയ്‍ക്കൽ/അക്ഷരവൃക്ഷം/വിളിക്കാതെ വന്ന വിരുന്നുകാരൻ

Schoolwiki സംരംഭത്തിൽ നിന്ന്
21:00, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MATHEWDAVID (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=വിളിക്കാതെ വന്ന വിരുന്നുകാര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വിളിക്കാതെ വന്ന വിരുന്നുകാരൻ


വാർഷിക പരീക്ഷ എത്തും മുമ്പേ
വിളിക്കാതെ വന്നൊരാ വിരുന്നുകാരൻ
സ്കൂളൊക്കെ നേരത്തെ പൂട്ടിച്ചവൻ
ലോക്കിട്ടു നമ്മളേം വീട്ടിലാക്കി

നേരം തികയാത്ത വീട്ടുകാർക്കെല്ലാം
എല്ലാറ്റിനും ഇപ്പോൾ നേരം കിട്ടി
അച്ഛനുമമ്മയ്ക്കും കുട്ടികൾക്കും
ഒന്നിച്ചിരിക്കുവാനേറെ നേരം

വീട്ടിലിരിക്കാത്തെ ചേട്ടന്മാരെ
കേരളാപോലീസും കൂട്ടിലാക്കി
നാടും നഗരവും ശാന്തമായി
ആതുരസേവകർ കാവലായി

വിളിക്കാതെ വന്നൊരാ കൊറോണയെ
നാടു കടത്തുവാൻ നമ്മളൊന്നായ്
ഇന്ന് നമുക്കു അല്പമകന്നിരിക്കാം
നല്ലൊരു നാളെയിൽ ഒത്തുചേരാൻ..!!!

 

റോഹൻ കോശി
2 A സി എം എസ് എൽ പി എസ് മുല്ലയ്‍ക്കൽ
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത