ഗവ എൽ പി എസ് കൊല്ലായിൽ/അക്ഷരവൃക്ഷം/കൊറോണ വീട്ടിൽ നിന്നൊരു കത്ത്
കൊറോണ വീട്ടിൽ നിന്നൊരു കത്ത്
കൂട്ടുകാരേ ഞാനാണ് കൊറോണ. കൊറോണ എന്താണെന്നല്ലേ? ഞാനൊരു വൈറസാണ്. വൈറസ് എന്നാൽ ഒരു സൂക്ഷ്മ ജീവി. വളരെ വളരെ ചെറുത്. നിങ്ങൾക്ക് എന്നെ കാണണമെങ്കിൽ ശക്തിയേറിയ മൈക്രോസ്കോപ്പിലൂടെ നോക്കണം. കിരീടത്തിന്റെ ആകൃതിയിലുള്ള ശരീരഭാഗങ്ങൾ ഉള്ളതുകൊണ്ടാണ് ആ പേര് കിട്ടിയത്. അന്തരീക്ഷത്തിൽ ഞാൻ ജീവനില്ലാത്തതുപോലെയാണെങ്കിലും നിങ്ങളുടെ ശരീരത്തിനുള്ളിലെത്തിയാൽ ഞാൻ ജീവനുള്ളതായി മാറും. നിങ്ങളുടെ കോശഭാഗങ്ങൾ ഉപയോഗിച്ചുതന്നെ ഞാൻ പെറ്റു പെരുകും. അതോടെ നിങ്ങളൊരു രോഗിയായി മാറും. ഇനി ഞാനെന്നെക്കുറിച്ചു പറയാം. പൊതുവെ ഞങ്ങളുടെ കുടുംബത്തിലെല്ലാവരും മൃഗങ്ങളിലാണ് വസിക്കുന്നത്. വളരെ അപൂർവ്വമായി മാത്രമേ ഞങ്ങൾ പുറത്തു വരാറുള്ളൂ. അങ്ങനെ ഒരു ദിവസം ചൈനയിലെ വുഹാനിലെ ഹ്യൂബ പ്രവിശ്യയിലാണ് ഞാനൊരു വവ്വാലിൽനിന്നും പുറത്തു വന്നത്. അതൊരു മാർക്കറ്റായിരുന്നു. അവിടെയെത്തിയ ഒരാളിൽ ഞാൻ കയറിക്കൂടി. അദ്ദേഹത്തെ ഞാൻ അസുഖ ബാധിതനാക്കി. പൊതുവെ ശ്വാസകോശത്തിനാണ് ഞാൻ പ്രശ്നങ്ങളുണ്ടാക്കുക. അങ്ങനെ ആരും അറിയാതെ ഞാൻ ഒരു മാസത്തിനുള്ളിൽ കുറച്ചുപേർക്ക് രോഗം പകർന്നു നൽകി. ഞാനെങ്ങനെയാണ് രോഗം പടർത്തുകയെന്നോ? ഞാൻ മൂലം അസുഖബാധിതനായ ആളുടെ സ്രവങ്ങൾ വഴി. പ്രധാനമായും മൂക്കിൽ നിന്നും വായിൽ നിന്നും ഉള്ള സ്രവങ്ങൾ വഴി. വുഹാനിൽ പടരുന്ന അജ്ഞാത രോഗത്തെക്കുറിച്ച് എല്ലാവരും അറിഞ്ഞു വന്നപ്പോഴേക്കും വളരെയേറെപ്പേരിലേക്ക് ഞാൻ പടർന്നു പിടിച്ചിരുന്നു. പക്ഷേ മനുഷ്യർ എന്നെക്കുറിച്ചു പഠിച്ചു. ഞാൻ മൂലം വളരെയേറെ പ്രശ്നങ്ങൾ ഉണ്ടാകുമെന്നു മനസിലാക്കിയതു മുതൽ അവർ എനിക്കെതിരെ പോരാടാൻ തുടങ്ങി. സ്രവങ്ങൾ തെറിക്കാതിരിക്കാൻ മാസ്ക് ധരിക്കാൻ തുടങ്ങി. ഇടയ്ക്കിടയ്ക്ക് കൈകൾ കഴുകാൻ തുടങ്ങി. ആളുകൾ തമ്മിൽ ഒരു മീറ്റർ അകലം പാലിക്കാൻ തുടങ്ങി. ആരും പുറത്തിറങ്ങാതായി. ഇതൊക്കെ കണ്ടപ്പോൾ എനിക്കാകെ വിഷമമായി. ഇനി ഞാനെങ്ങനെ പടർന്നു പിടിക്കും. പക്ഷേ എന്റെ ആഗ്രഹം പോലെ പല രാജ്യങ്ങളിലേക്ക് സഞ്ചരിച്ചരിച്ചവരിലൂടെ ഞാൻ എല്ലായിടത്തും എത്തിച്ചേർന്നു. പല ഭൂഖണ്ഡങ്ങളിൽ എത്തിയതുകൊണ്ട് എന്നെ പാൻഡമിക് എന്നു വിളിച്ചു. എനിക്കു ഒരു പേരുമിട്ടു COVID 19 അതായത് Corona Virus Disease 2019. ചൈനക്കാർ പറഞ്ഞത് പോലെ കൃത്യമായ ശാരീരിക അകലം പാലിക്കാത്തതുകൊണ്ട് ലക്ഷക്കണക്കിനാളുകളെ ഞാൻ കീഴടക്കി . പക്ഷെ ശരിയായ ആരോഗ്യമുള്ളവരെ ഇല്ലാതാക്കാൻ എനിക്കു കഴിയില്ല കേട്ടോ. കുട്ടികളേയും പ്രായമായവരേയും മറ്റ് അസുഖങ്ങൾ ഉള്ളവരേയുമാണ് ഞാൻ ഇല്ലാതാക്കുക. മനുഷ്യരേ, ജാതിക്കും മതത്തിനും യുദ്ധത്തിനുമൊക്കെ പ്രാധാന്യം കൊടുത്തപ്പോൾ നിങ്ങൾ നിങ്ങളെത്തന്നെ മറന്നു പോയി. അവിടെയാണ് ഇത്തിരിപ്പോന്ന ഞാൻ നിങ്ങളെ ഒന്നു തിരിഞ്ഞു നോക്കാൻ പ്രേരിപ്പിച്ചത്.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാലോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ