കൂത്തുപറമ്പ യു പി എസ്/അക്ഷരവൃക്ഷം/ഇതൊരു നന്ദി വാക്കല്ല
ഇതൊരു നന്ദി വാക്കല്ല
കാലമേ നന്ദി നിനക്ക് ഈ കാലത്തിനായ് സമയമുണ്ടെനിക്കിന്ന് കളിപ്പാൻ കളിവീടുകെട്ടാൻ കൂട്ടുകൂടാൻ കാണുന്നു ഞാൻ നേർത്ത മഞ്ഞുതുള്ളി സൂര്യനെ പുണരുന്നതും കേൾക്കുന്നു ഞാൻ ഈ മന്ദമാരുതന്റെ നേർത്ത നിശ്വാസവും. മറഞ്ഞു നിന്ന കാഴ്ചകളെ നിങ്ങൾക്കു സ്വാഗതം ഈ മഹാമാരിതൻ പോർക്കളത്തിൽ എങ്കിലും എന്തേ എനിക്കാവതില്ല കടലുകൾക്കപ്പുറം പിടയുന്ന ജീവന്റെ തുടിപ്പുകൾ ഒരു ഭീതിയോടല്ലാതെ ഓർക്കുവാൻ വയ്യ കാലമേ ഇതൊരു പുതുയുഗത്തിനായോ ? പക്ഷെ എന്തിനീ നരബലി നിറയുന്ന ശവപ്പറമ്പുകൾ ഒഴുകുന്ന കണ്ണീർ കടലുകൾ കറയറ്റ സേവനത്തിനുപോലും മൗനം ശാസ്ത്രമേ നീ നോക്കുകുത്തി ഹേ മനുഷ്യാ ദാ നിന്റെ അഹംഭാവം പൂണ്ട - മസ്തകത്തിനൊരടി എങ്കിലും കാലമേ നന്ദി ഈ തിരിച്ചറിവുകൾക്ക് മാഞ്ഞു പോയ പലതും തിരിച്ചു തന്നതിന് ഇന്ന് ഇവർ എന്റെ സഹോദരങ്ങളാണ് ഈ ലോകം നമ്മുടേതാണ് കറയറ്റ ഈ സേവനങ്ങൾക്ക് ആരിടുംമൂല്യം തിരിച്ചറിഞ്ഞു നാം യഥാർത്ഥ ദൈവങ്ങളെ സേവന നിരതരായ മനുഷ്യ മനസുകളെ അതിജീവിക്കും നാം പലതും ഒറ്റക്കെട്ടായ് ഒരേ മനസായ് അകലം പാലിക്കാം ഇന്ന് നാളെ അടുക്കനായ് പഠിച്ച പാഠങ്ങൾ ശീലിക്കാനായ്/poem>
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കണ്ണൂർ ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ