കാങ്കോൽ എ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ സൈക്കിൾ സവാരി

Schoolwiki സംരംഭത്തിൽ നിന്ന്
20:51, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലത്തെ സൈക്കിൾ സവാരി

"ഫവാസേ റോഡിലേക്കൊന്നും പോകല്ലേ എല്ലാ സ്ഥലത്തും പോലീസുണ്ട്" ഞാൻ സൈക്കിൾ തുടച്ച് കൊണ്ടിരിക്കുമ്പോൾ അടുക്കളയിൽ നിന്ന് ഉമ്മ വിളിച്ച് പറഞ്ഞു. "എത്ര ദിവസം എന്ന് വെച്ചിട്ടാ പൊരയില് തന്നെ നിക്കല്" ഞാൻ ഉമ്മ കേൾക്കാതെ പറഞ്ഞു, പുതിയ സൈക്കിൾ വാങ്ങിയിട്ട് കൂട്ടുകാരെയെല്ലാം കാണിച്ച് റോഡിലൂടെ ഒന്ന് ഓടിച്ച് പോകാൻ പറ്റിയില്ല. അപ്പഴത്തേക്ക് ഒരു ഹലാകിന്റെ ലോക് ഡൗൺ, എനിക്ക് ദേഷ്യവും നിരാശയും ഒരു പോലെ വന്നു. ഞാൻ കൂട്ടുകാരന്റെ വീട് ലക്ഷ്യമാക്കി വയൽ വരമ്പിലൂടെ നടന്നു, അവന്റെ ഉപ്പാക്ക് ടൗണിൽ കടയുണ്ട് അത് കൊണ്ട് പോലീസ് എപ്പോൾ വരും എന്ന് അവന് അറിയും.

വീട്ടിന്റെ മുമ്പിൽ എത്തിയ പ്പോൾ അവൻ പുറത്ത് ഇന്റർ ലോക്ക് എണ്ണിക്കളിക്കുന്നുണ്ട്, എന്റെ പുരയിൽ ഇന്റർ ലോക്കില്ല രാവിലെ കുറച്ച് സമയം ടൈൽസ് എണ്ണിക്കളിച്ചിരുന്നു. ടൈൽ സിൽ ചളി ആക്കണ്ട എന്ന് പറഞ്ഞ് ഉമ്മ വഴക്ക് പറഞ്ഞപ്പോൾ കുറച്ച് സമയം ടി വി യിൽ കാർട്ടൂൺ കണ്ടു, പക്ഷെ പഴയ എപ്പിസോഡു കളാണ് വീണ്ടും കാണിക്കുന്നത്, ഇപ്പോ പുതിയ തൊന്നും ഷൂട്ടിംഗ് നടക്കുന്നില്ലാന്ന് ഉപ്പ രാത്രി പറഞ്ഞിരുന്നു, അമേരിക്കയിൽ പൂച്ചക്കും എലിക്കുമെല്ലാം കൊറോണ ഉണ്ട്, അത് കൊണ്ട് അഭിനയിക്കാൻ പൂച്ച നെയും എലിയെയും കിട്ടുന്നുണ്ടാകില്ല, മുഫാ സാണ് അങ്ങനെ പറഞ്ഞത്, ഇപ്പോൾ പണിയൊന്നും ഇല്ല കൂടുതൽ സമയം ടി വി കണ്ടാൽ കറന്റ് ബില്ലടക്കാൻ ഉപ്പാന്റടുത്ത് പൈസ ഇല്ലാന്ന് കുറച്ച് ദിവസം മുമ്പ് പറഞ്ഞിരുന്നു.

എന്നെ ഗെയ്റ്റിൽ കണ്ടപ്പോൾ അവൻ എന്റെ ടു ത്തേക്ക് വന്നു, " ഇന്ന് പോലീസ് വന്നിട്ട് പോയാ എനിക്ക് സൈക്കൾ എടുത്ത് റോഡിലൂടെ ഓടിക്കാൻ ഒരാശ" ഞാൻ കൂട്ടുകാരനോട് എന്റെ ആഗ്രഹം അറീച്ചു, ഞാനും വരാം, എന്റെ സൈക്കിളിന്റെ കാറ്റ് തീരാറായി, നിഷാദിന്റെ പുരയിൽ പോയി കാറ്റടിക്കണം, അവന് ആ വേശമായി. ഞാൻ പുരയിലേക്ക് തിരിച്ചോടി, വരമ്പിൽ കാൽ തട്ടി വയലിലേക്ക് വീണെങ്കിലും വേദന കാര്യമാക്കാതെ ഞാൻ പുരയിൽ പോയി ഉമ്മയെ കാണാതെ സൈക്കിളുമായി ഇറങ്ങി, നിഷാദിന്റെ വീടിന്റെ മുന്നിലെത്തിയപ്പോൾ കൂട്ടുകാരൻ സൈക്കിളിൽ കാറ്റ് നിറക്കുന്നുണ്ട്, "ഞാനും വരുന്നുണ്ട്" നിഷാദ് ഞങ്ങളോട് രണ്ട് പേരോടും പറഞ്ഞു, " എടാ ഫവാസെ ഈ കോവിഡ് എന്ന് പറഞ്ഞാൽ എന്താന്ന് ടാ? നിഷാദാണ് ചോദിച്ചത് ഞാനും കേട്ടിട്ടുണ്ട്, പിന്നെ ആലോചിട്ട് അറിവുള്ള വനെ പോലെ പറഞ്ഞു, കോവി ഡ് എന്ന് പറഞ്ഞാൽ "പുരയിൽ പോകൂ" ഗോ എന്നാൽ പോകൂ വീഡ് എന്ന് പറഞ്ഞാൽ പുര, എല്ലാരും ഇപ്പോൾ പുരയിൽ തന്നെ നിക്കുന്നത് കോവി ഡ് എന്ന് മന്ത്രി പറഞ്ഞത് കൊണ്ടാണ്" ഞാൻ അവരെ പറഞ്ഞ് മനസിലാക്കി,

ഞങ്ങൾ മൂന്ന് പേരും സൈക്കിളുമായി റോഡ് ലക്ഷ്യമാക്കി നീങ്ങി സലാം ക്കാ ന്റെ പുര കഴിഞ്ഞാൽ പിന്നെ റോഡാണ്, പുരയുടെ മുമ്പിൽ എത്തിയപ്പോൾ മുന്നിൽ നിന്ന് ചിലർ ഓടി വരുന്നുണ്ട് എല്ലാരും മുഖം മറച്ചിട്ടുണ്ട്, ചിലർ തുണിയൂരി തലയിൽ ഇട്ടിറ്റുണ്ട്, ഞങ്ങൾക്കൊന്നും മനസിലായില്ല, മുകളിൽ നിന്ന് ചെറിയ ശബ്ദം കേട്ടപ്പോൾ മുകളിലേക്ക് നോക്കി, വിമാനം പോലുള്ള ഒരു കൊച്ചു സാധനം മുകളിലൂടെ പറക്കുന്നു, " വേഗം പൊരക്ക് പോടാ അത് പോലീസ് അയച്ച ഡ്രോണാണ് അത് വീഡിയോ എടുക്കും പിന്നെ പോലീസ് പിടിക്കും" സലാം ക്ക പറഞ്ഞപ്പോൾ ഞങ്ങൾ പുരയിലേക്ക് സൈക്കിൾ ഹൈ സ്പീഡിൽ വിട്ടു, എന്റെ നെഞ്ച് പിടച്ചു, പിടിച്ച വരെ പോലീസ് തല്ലുന്നത് ടി വി യിൽ കണ്ടിട്ടുണ്ട്, പുരയിൽ എത്തിയപ്പോൾ ഉമ്മ അലക്കുകയായിരുന്നു, ഞാൻ ശബ്ദമുണ്ടാകാതെ സൈക്കിൾ അകത്ത് വെച്ചു, വീണ്ടും ടൈൽസ് എണ്ണിക്കളിക്കാൻ തുടങ്ങി


ഫവാസ് എ ജി
5 കാങ്കോൽ എ എൽ പി സ്കൂൾ,കണ്ണൂർ,പയ്യന്നൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ