കാർഡിനൽ എച്ച്.എസ്.തൃക്കാക്കര/അക്ഷരവൃക്ഷം/ലേഖനം-രോഗപ്രതിരോധം
കൊറോണ എന്ന മഹാമാരി ലോകത്തെ മുഴുവൻ കാർന്നുതിന്നു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ നാം ചിന്തിക്കേണ്ട വിഷയം തന്നെയാണിത് . നമ്മുടെ ശരീരത്തിന് ആവശ്യത്തിനുള്ള രോഗപ്രതിരോ ധശേഷി ഉണ്ടെങ്കിൽ മാത്രമെ പകർച്ചവ്യാധികൾ നമ്മെ പിടികൂടാതിരി ക്കൂ. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിൽ നല്ലൊരു പങ്ക് നാം കഴിയ്‍ക്കുന്ന ഭക്ഷണത്തിനുണ്ട് . ബർഗർ,പിസ തുടങ്ങിയ ഫാസ്‍റ്റ് ഫുഡുകളുടെ പിറകെ പായുന്ന നമ്മുടെ പുതിയ തലമുറ തന്റെ ആരോഗ്യ ത്തെക്കുറിച്ച് ആലോചിക്കുന്നില്ല. ഇങ്ങനെയുള്ള ഭക്ഷണങ്ങൾ നമ്മുടെ രോഗപ്രതിരോധശേഷി കുറയ്‍ക്കുകയും പതിയെ പതിയെ നമ്മെ ഒരു രോഗിയാക്കി മാറ്റുകയും ചെയ്യും.രുചിയുള്ള ആഹാരങ്ങൾ മാത്രമല്ല , നമ്മുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന തരത്തിലുളള ആഹാരങ്ങൾ കഴിക്കാൻ നാം ശ്രദ്ധിക്കണം. പഴങ്ങളും പച്ചകറികളുമെല്ലാം നമ്മുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കും. എന്നാൽ രചിക്കുറവ് എന്നുപറഞ്ഞ് നാം അത് കഴിക്കാൻ തയ്യാറാകാറില്ല.എന്നാൽ പച്ചകറികളിലൂടെയും പഴങ്ങളിലൂടെയുമാണ് നമ്മുക്ക് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സാധിക്കൂ. ദിവസേനേയുള്ള വ്യായാമവും യോഗയുമെല്ലാം നമ്മുടെ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാനുള്ള മാർഗങ്ങളാണ് .നമ്മുടെ ശരീര ത്തിന്റെ രോഗപ്രതിരോധശേഷി കുറയാൻ പുകവലി ,മദ്യപാനം തുട ങ്ങിയവ കാരണമാകുന്നു. ഇത്തരത്തിലുള്ള ദുശീലങ്ങൾ ഉള്ളവരിൽ രോഗപ്രതിരോധശേഷി കുറയുകയും രോഗങ്ങൾ അവരെ പിടികൂടുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള ആളുകൾ ഈ ദുശീലങ്ങൾ പതിയെ പതിയെ ഉപേക്ഷിക്കുന്നതിലൂടെ പ്രതിരോധശേഷി വിണ്ടെടുക്കാൻ സാധിക്കും. നല്ല ഭക്ഷണശീലത്തിലൂടെയും വ്യായാമത്തിലൂടെയുമെല്ലാം നമ്മുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിച്ച് ആരോഗ്യമുള്ള ഒരുതലമുറയായി മാറാം. -ASWATHY & ARATHY
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ