ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/കൊറോണ കാലത്തെ എന്റെ അനുഭവം
കൊറോണക്കാലത്തെ എന്റെ അനുഭവം
കൊറോണ സമയത്ത് എന്റെ വലിയമ്മയുടെ മകൾക്ക് പനിയും ചുമയും ഉണ്ടായി . അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ കൊണ്ട് പോയപ്പോൾ അവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോകാൻ പറഞ്ഞു. എന്നാൽ അവർ ചേച്ചിയെ ഒരു പ്രൈവറ്റ് ആശുപത്രിയിൽ കൊണ്ട് പോയി. ചുമയും പനിയും മാറാത്തതിനാൽ കൊറോണയുടെ ലക്ഷണം ഉണ്ടല്ലോ എന്ന് ബന്തുക്കൾ പറഞ്ഞു. ആരും തന്നെ ആശുപത്രിയിൽ പോകാതെയുമായി. ആശുപത്രിയിൽ നേഴ്സ്മാർ മാസ്ക്കും ധരിച്ചു ഒരു പാട് അകലെ നിന്നായിരുന്നു മരുന്നുകൾ നിർദേശിച്ചിരുന്നത്. ഒരാഴ്ച കഴിഞ്ഞു ട്ടും ചുമ കുറയാത്തതിനാൽ നേഴ്സ്മാർ ഡോക്ടർ അറിയാതെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അറിയിക്കുകയും അവർ വന്നു അവിടേക്ക്ട് മാറ്റുകയും ചെയ്തു പെട്ടെന്ന് കൊറോണത് ടെസ്റ്റ്‌കൾ നടത്തുകയും പരിശോധയിൽ കൊറോണ അല്ല ന്യൂമോണിയ ആണെന്ന് കണ്ടെത്തുകയും ചെയ്തു. അവർ ഉടനെ തന്നെ പ്രൈവറ്റ് ഹോസ്പിറ്റലിൽ പൊയ്ക്കൊള്ളാൻ പറയുകയും ചെയ്തു ഈ വിവരം അറിഞ്ഞപ്പോൾ മുതൽ നഴ്‍മാർക്ക് പിന്നെ മാസ്ക്കും വേണ്ടാതായി. ഒരു നിമിഷം കൊറോണ യുന്നു ചിന്തിച്ചു നഴ്സ്മാർ കാണിച്ച അവഗണന യും വെറുപ്പുമെല്ലാം എല്ലാപേർക്കും വിഷമമുണ്ടാക്കി. ചേച്ചി ക്ക് അസുഖം മാറിയപ്പോൾ വലിയഛ്ന്ൻ നഴ്സ്നോട് ചോദിച്ചു എന്താ ഇപ്പോൾ മാസ്ക് ഒന്നും വേണ്ടേ എന്ന്. നഴ്സ്മാർ ഒന്നും മിണ്ടാതെ പോയി. കുട്ടുകാരെ നമ്മെ രക്ഷിക്കേണ്ടവർ തന്നെ വെറുപ്പോടും അവഗണനയോടും പേടിയോടും കൂടി നോക്കിയാൽ ഈ കൊറോണ കാലത്ത് നമ്മെ രക്ഷിക്കാൻ പിന്നെ ആർക്കാണ് കഴിയുക . അവരവരുടെ ജോലി എന്തുമാകട്ടെ ആ ജോലിയോട് തികഞ്ഞ ആത്മാർത്ഥത കാണിക്കുക തന്നെവേണം. അത് മരണം മുന്നിൽ കണ്ടാൽ തന്നെയും എന്ന് വല്യച്ചൻ പറയുകയും ചെയ്തു. പ്രതീക്ഷകൾ കൈ വിടാതെ മുന്നോട്ടുള്ള ജീവിതയാത്ര തുടരണം എങ്കിൽ നമുക്ക് കൈ തണലായി നമ്മെ വേദനിപ്പിക്കാത്ത ഒരു സമൂഹo ഉണ്ടെങ്കിൽ ഈ കൊറോണ എന്ന മഹാമാരി നാം മറികടക്കുക തന്നെ ചെയ്യും. അനുഭവക്കുറിപ്പ്
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ