മിന്നൽ

വേനലിൽ കരിഞ്ഞ,
 വൃക്ഷ ലതാദികൾ .
ഭൂമിയാകെ വിണ്ടുണങ്ങി ,
ദാഹിച്ചു വലഞ്ഞു ജീവജാലങ്ങൾ.

 മേടം കഴിഞ്ഞു ,
ഇടവം പിറന്നു .
ഒരു വാരം പിന്നിട്ടു ,
 ഏഴുനാളുകൾ പിന്നെയും കഴിഞ്ഞു .

ആകാശം കറുത്തു,
 സൂര്യൻ മറഞ്ഞു .
 ഇടിവെട്ടി മിന്നൽ തകർത്തു ,
കാറ്റുവീശി മഴ പെയ്തു.
 

ദിയജയൻ
6 ബി മാനന്തേരി യു പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത