കൂത്തുപറമ്പ യു പി എസ്/അക്ഷരവൃക്ഷംഭൂമിയുടെ സമ്പത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമിയുടെ സമ്പത്ത്

<
ഭൂമിയിലെ ഏറ്റവും വലിയ സമ്പത്താണ് മരങ്ങൾ എന്ന് അമ്മു പറഞ്ഞു. അപ്പോൾ മിന്നു അവളോട് പറഞ്ഞു "അമ്മൂ മരങ്ങൾ മുറിക്കുന്നത് ഏറ്റവും വലിയ തെറ്റാണ്. മരങ്ങൾ ഇല്ലെങ്കിൽ ഭൂമിയിൽ മഴ പെയ്യില്ല. വെള്ളമുണ്ടാവില്ല". അപ്പോൾ അമ്മു പറഞ്ഞു "മരം മുറിച്ചാൽ എല്ലാ ജീവജാലങ്ങൾക്കും ആവശ്യമായ ഓക്സിജൻ കിട്ടില്ല". അമ്മുവും മിന്നുവും ഇങ്ങനെ പറഞ്ഞു കൊണ്ട് നിൽക്കുമ്പോൾ പെട്ടന്നൊരു ശബ്ദം കേട്ടു.  അവർ ആ ശബ്ദം എവിടെ നിന്നാണെന്ന് തിരക്കി. അപ്പോൾ അവിടെ അതാ ഒരു മരം മുറിഞ്ഞു വീഴുന്നു. അവർ ആ സ്ഥലത്തേക്ക് ഓടി. അവർ അവിടെ നോക്കിയപ്പോൾ ഒരാൾ അവിടെ നിന്ന് മരം വെട്ടുകയായിരുന്നു. അവർ ഓടിച്ചെന്ന് അദ്ദേഹത്തോട് മരം മുറിക്കരുതെന്ന് പറഞ്ഞു. അപ്പോൾ അദ്ദേഹം മരം വെട്ടുന്നത് നിർത്തി. അദ്ദേഹം അമ്മുവിനോടും മിന്നുവിനോടും പറഞ്ഞു. "കുട്ടികളെ എനിക്ക് കുറച്ച് മരത്തടിയുടെ ആവശ്യമുണ്ട്. അതിനാണ് ഞാൻ മരങ്ങൾ മുറിക്കുന്നത്".  അപ്പോൾ അമ്മുവും മിന്നുവും പറഞ്ഞു. "മരങ്ങൾ ഇല്ലെങ്കിൽ ഈ ഭൂമിയിൽ എന്താ ഉണ്ടാവുക എന്ന് നിങ്ങൾക്ക് അറിയാമോ? എന്തൊക്ക നാശനഷ്ടങ്ങൾ ഈ ഭൂമിയിൽ ഉണ്ടാകും? നമുക്കൊക്കെ ആവശ്യമായ ഓക്സിജൻ എവിടെ നിന്നാ കിട്ടുക? എവിടെ നിന്നാ വെള്ളം കിട്ടുക? കിളികൾ എവിടെയാ കൂട് കൂട്ടുക? മരങ്ങൾ ഇല്ലെങ്കിൽ മഴ പെയ്യില്ല." ഇനി നിങ്ങൾ ഒരു സ്ഥലത്തെയും മരങ്ങൾ മുറിക്കരുതേയെന്ന് അമ്മുവും മിന്നുവും പറഞ്ഞു. അപ്പോൾ അദ്ദേഹം പറഞ്ഞു. "ഇല്ല കുട്ടികളെ ഞാൻ ഇനി ഒരു മരം പോലും മുറിക്കില്ല. പകരം നട്ടുപിടിപ്പിക്കുക മാത്രമേ ചെയ്യൂ. ഞാൻ എന്റെ ജോലി മാത്രമേ ഓർത്തുള്ളു കുട്ടികളെ".  ഇതും പറഞ്ഞ് മരംവെട്ടുകാരൻ തിരിച്ചു പോയി. അമ്മുവും മിന്നുവും സന്തോഷത്തോടെ വീട്ടിലേക്ക് പോയി.

സൗപർണിക.എം
4C കൂത്തുപറമ്പ.യു.പി.സ്കൂൾ
കൂത്തുപറമ്പ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ