ഗവൺമെന്റ് എച്ച്. എസ്. കരിക്കകം/അക്ഷരവൃക്ഷം/അതിജീവനം
അതിജീവനം
കൊറോണ എന്ന മാരക രോഗം ലോകത്തെയാകെ ഗ്രസിച്ചിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോകുുന്നത്. എങ്ങനെ ഈ രോഗം മനുഷ്യരാശിക്കിടയിൽ ഒരു പകർച്ചവ്യാധിയായി പടർന്നു എന്നറിയില്ല. ഓരോ രാജ്യത്തും നിരവധിയാളുകൾ ദിനംപ്രതി മരണത്തിനു കീഴടങ്ങുകയാണ്. ഓരോ പകലും ശുഭമാകണേ എന്ന പ്രാർത്ഥനയിലാണ് ലോകെ മുഴുവനും. കൊറോണക്ക് ഇതുവരെ മരുന്നു കണ്ടുപിടിക്കാൻ ഒരു രാജ്യത്തിനും കഴിഞ്ഞിട്ടില്ല. മനുഷ്യരെല്ലാം തന്നെ ഒറ്റക്കെട്ടായി ഈ വിപത്തിനെതിരെ പോരാടുകയാണ്. ലോകത്താകമാനം എല്ലാ രാജ്യവും ഇപ്പോൾ ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. നമ്മുടെ ശ്രദ്ധ അല്പം പോലും പാളിപ്പോകാൻ പാടില്ല. എന്നാൽ വൻ ദുരന്തമായിരിക്കും ഫലം. അതിനാൽ സർക്കാർ നിർദ്ദേശങ്ങൽ പാലിച്ച് നമുക്ക് കൊറോണയെ നേരിടാം. പരമാവധി സാമൂഹിക അകലം പാലിക്കാം. കൈകഴുകുന്നത് ഒരു ശീലമാക്കാം. കൈകഴുകാതെ കണ്ണിലും മൂക്കിലും മുഖത്തും സ്പർശിക്കുന്നത് ഒഴിവാക്കാം. മാക്സ് ധരിക്കുന്നതും കൈ കഴുകുന്നതും ഈ മഹാമാരി അവസാനിച്ചാലും നിത്യദീവിതത്തിൽ തുടരാം. ഈ അവസരത്തിൽ നമുക്കായി പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരേയും പോലീസിനേയും സന്നദ്ധ പ്രവർത്തകരേയും നന്ദിയോടെ സ്മരിക്കാം. തീർച്ചയായും നാം ഈ മഹാ വിപത്തിനെ അതിജീവിക്കുകതന്നെചെയ്യും.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം