ഗവ. എച്ച് എസ് റിപ്പൺ/അക്ഷരവൃക്ഷം/പരിസ്ഥിതി പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
20:08, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghs15089 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതി പാഠം<!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി പാഠം

പരിസ്ഥിതി നശീകരണം എന്നാൽ പാടം, ചതുപ്പുകൾ മുതലായവ നികത്തൽ ജലസ്രോതസ്സുകളിൽ അണക്കെട്ടുകൾ നിർമിക്കുക, കാടുകൾ, മരങ്ങൾ, മുതലായവ വെട്ടിനശിപ്പിക്കുക, കുന്നുകൾ പാറകൾ ഇവയെ ഇടിച്ച് നിരപ്പാക്കുക, കുഴൽ കിണറുകളുടെ

അമിതമായ ഉപയോഗം, ജീവജാലങ്ങളെ കൊന്നൊടുക്കുന്ന അമിത രാസവള പ്രയോഗങ്ങൾ തുടങ്ങി ധാരാളം കാര്യങ്ങളുണ്ട്.


മനുഷ്യൻ ഇന്ന് പല രീതികളിലൂടെ പരിസ്ഥിതിയെ നശിപ്പിക്കുകയാണ്. പാടം, ചതുപ്പുകൾ എന്നിവയുടെ നികത്തൽ , പാറ ഖനനം , കുന്ന് ഇടിച്ച് നിരത്തൽ , കുഴൽ കിണറുകളുടെ അമിത നിർമാണം , വ്യവസായ ശാലകൾ പുറന്തള്ളുന്ന വിഷപ്പുകയും , രാസ പദാർത്ഥങ്ങൾ ചേർന്ന മലിന ജലവും , വാഹനങ്ങൾ പുറന്തള്ളുന്ന വിഷമയ പുകകൾ , കൃഷിസ്ഥലങ്ങളിലെ രാസ കീടനാശിനി പ്രയോഗം , അമിതമായ പ്ലാസ്റ്റിക് ഉപഭോഗം , കൂടാതെ ഏറ്റവും പുതിയ ഭീഷണിയായ ഈ-വേസ്റ്റുകൾ തുടങ്ഹിയവ കാരണം നമ്മുടെ ഭൂമി വീർപ്പ് മുട്ടുകയാണ്.


മലിനീകരണത്തെ പറ്റി നാം ഘോരഘോരം ചർച്ച ചെയ്യാറുണ്ട്. എന്നാൽ പലതും ഫലത്തിൽ എത്തുന്നില്ല. മലിനീകരണം അവസാനിക്കണമെങ്കിൽ അത് നമ്മിൽ നിന്ന് തന്നെ തുടങ്ങണം. നാം അതിന് മാതൃകയാകണം . നാം ഓരോരുത്തരും പരിസ്ഥിതി മലിനീകരണത്തിൽ നിന്നും അകന്ന് നിൽക്കുമെന്ന് സ്വയം പ്രതിഞ്ജ എടുക്കുക.

ജംഷിദ ഫർവാന
8 എ ഗവ ഹൈസ്കൂൾ റിപ്പൺ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം