ഗവൺമെന്റ് എച്ച്. എസ്. കരിക്കകം/അക്ഷരവൃക്ഷം/വിതച്ചതേകൊയ്യൂ

Schoolwiki സംരംഭത്തിൽ നിന്ന്
വിതച്ചതേ കൊയ്യൂ

എന്തിനു കേഴുന്നു മർത്ത്യാ നീ
ഭീതിദമാം നിൻ നിലയോർത്ത്
ഹിംസിക്കും നീ ചെയ്ത ഹിംസകൾ
ഇഞ്ചിഞ്ചായ് നിന്നെ വൈകാതെ
സ്മരിക്കൂ നിൻ ഭൂതകാലം
സ്മരിക്കൂ നീ ചെയ്ത ഹിംസകൾ
എന്നു നീ ധരണിതൻ രോമം പിഴുതുവോ
അന്നു നീ ചെയ്തു നിന്നാദ്യഹിംസ
എന്നു നീ മണ്ണിനായ് കൊന്നു നിൻ കൂട്ടരെ
അന്നു നീ ചെയ്തു നിന്നടുത്ത ഹിംസ
ശക്തനെന്നെന്നു നീ ഗർജ്ജിച്ചുവോ
അന്നു നീ ചെയ്തു നിൻ ഭീമഹിംസ
ഈ വന്ന ദുരന്തത്തിൻ കാരണവും
നീ തന്നെ, അനുഭവിച്ചീടുക
അന്യനിൽ ചാർത്തിയൊഴിയായ്ക
ഹിംസിക്കും നിന്റെ ചെയ്തികൾ നിന്നെ
 

‍ നന്ദലാൽ.എൻ
10 ഗവ.ഹൈസ്കൂൾ,കരിക്കകം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത