എ.എം.എൽ.പി.എസ്. കരിപ്പൂർ ചിറയിൽ/അക്ഷരവൃക്ഷം/ചെറുത്തു നിൽക്കാം
ചെറുത്തു നിൽക്കാം
ലോകം ഇന്ന് അതിഭയാനകമായി നോക്കിക്കാണുന്ന രോഗമാണ് കൊറോണ അല്ലെങ്കിൽ കോവിഡ് 19. ചൈനയിലാണ് ഇതിന്റെ ഉത്ഭവം. ഇത് പടർന്നു പിടിക്കുകയാണ്. മനുഷ്യർ മനുഷ്യരെ തന്നെ പേടിച്ചു വീട്ടിൽ കഴിയുന്നു. ഈ രോഗം കൂടുതലുള്ളത് അമേരിക്കയിലും ഗൾഫിലുമാണ്. ഈ അസുഖം വന്ന് ലക്ഷക്കണക്കിന് മനുഷ്യർ മരണപ്പെട്ടിരിക്കുന്നു. കുറേ ആളുകൾ ദുരിതാവസ്ഥയിൽ കഴിയുന്നുണ്ട്. കുറച്ചു ആളുകൾക്ക് ഈ രോഗം മാറിയിട്ടുണ്ട്. ആശുപത്രികൾ രോഗികളെ കൊണ്ട് നിറഞ്ഞു. കേരളത്തിലും ഈ രോഗം ഉണ്ട്. പക്ഷെ മറ്റു സ്ഥലങ്ങളെ പോലെയല്ല. കുറച്ചു കുറവുണ്ട്. ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെയൊരു ലോക്ക് ഡൗൺ. നമ്മൾ ശ്രദ്ധിക്കേണ്ട കാര്യം പുറത്തു പോയി വരുമ്പോളും ഭക്ഷണത്തിനു മുമ്പും ശേഷവും ഹാൻഡ്‌വാഷ് അല്ലെങ്കിൽ സോപ്പ് ഉപയോഗിച്ച് കൈ കഴുകുക. നമുക്ക് കൊറോണയിൽ നിന്നും അതിജീവിക്കാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊണ്ടോട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊണ്ടോട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ