എ.എൽ.പി.എസ് വൈലത്തൂർ (ഈസ്റ്റ്)/അക്ഷരവൃക്ഷം/കുന്നിക്കുരു നട്ട കുഞ്ഞിമുത്തി

19:38, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24251 (സംവാദം | സംഭാവനകൾ) ('*{{PAGENAME}}/കുന്നിക്കുരു നട്ട കുഞ്ഞിമുത്തി | കുന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
  • [[എ.എൽ.പി.എസ് വൈലത്തൂർ (ഈസ്റ്റ്)/അക്ഷരവൃക്ഷം/കുന്നിക്കുരു നട്ട കുഞ്ഞിമുത്തി/കുന്നിക്കുരു നട്ട കുഞ്ഞിമുത്തി | കുന്നിക്കുരു നട്ട കുഞ്ഞിമുത്തി]]
കുന്നിക്കുരു നട്ട കുഞ്ഞിമുത്തി

കുന്നിക്കുരു നാട്ടിൽ കുഞ്ഞിമുത്തി
കുന്നിമലയിൽ വസിച്ചിരുന്നു
കുന്നിൻ ചെരുവിലൊരാൽ മരത്തിൻ
ചോട്ടിലിരുന്നു കുഞ്ഞിമുത്തി
താഴെ കിടന്നു കിട്ടിയതാ
ഇത്തിരി കുഞ്ഞൻ കുന്നിക്കുരു
കുന്നിക്കുരു നടാൻ മോഹമായി
ആറ്റിൻകരയിൽ ചെന്നു മുത്തി
ചേമ്പില കൊണ്ടൊരു കുമ്പിളാക്കി
വെള്ളമെടുത്തു നടന്നു മുത്തി
വീടിന് പടിക്കൽ നിന്ന മുത്തി
പേരമരത്തിൻ ചോട്ടിലായി
ഇത്തിരിക്കുഞ്ഞനെ നട്ടു മുത്തി
നാളുകൾ പലതങ്ങു പോയി വന്നു
കുന്നിക്കുരുവങ്ങു പടർന്നു പൊങ്ങി
കുന്നിക്കുരു നിറഞ്ഞങ്ങു പൂത്തു
കുഞ്ഞിമുത്തിക്കങ്ങു സന്തോഷമായി.......

ശ്രേയ സുബീഷ്
3 എ എൽ പി എസ്, വൈലത്തൂർ ഈസ്റ്റ്
ചാവക്കാട് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത