ചിങ്ങനല്ലൂർ എൽ.പി.എസ്. ചിങ്ങോലി/അക്ഷരവൃക്ഷം/ലോക്ക് ഡൗണിൽ ഒരു അവധിക്കാലം - അനുഭവക്കുറിപ്പ്
ലോക്ക് ഡൗണിൽ ഒരു അവധിക്കാലം - അനുഭവക്കുറിപ്പ്
ഈ അവധിക്കാലം അത്ര സന്തോഷകരമായിരുന്നില്ല എത്രയും പെട്ടെന്ന് സ്കൂൾ തുറന്ന് എന്റെ സഹപാഠികളെയും അധ്യാപകരെയും കാണാനും സൗഹൃദം പുതുക്കാനും ഞാൻ ആഗ്രഹിക്കുന്നു കാരണം ലോകം ഒരു ലോക്ക് ഡൗണിൽ ആണിപ്പോൾ പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഭേദമില്ലാതെ എല്ലാവരും സ്വന്തം വാസസ്ഥലത്ത് ഏകാകികളായ അവസ്ഥ. ലോക ചരിത്രത്തിൽ ഒരു പക്ഷേ ആദ്യത്തേത് എന്നു തന്നെ പറയാം. ഇനിയെന്നാണ് ലോകം പഴയതു പോലെ ചലിച്ചു തുടങ്ങുക എന്നോ ജീവിതം തടസ്സമില്ലാതെ ഒഴുകുകഎന്നോ ആർക്കുമറിയില്ല. ഓടിക്കൊണ്ടിരുന്ന ലോകത്തെ ഒരു ചെറു വൈറസ് ഒറ്റയടിക്കു നിശ്ചലമാക്കി. ടീച്ചർ എനിക്കു അവധിക്കാല വർക്കുകൾ തന്നിരുന്നു. അതെല്ലാം ഞാൻ ഭംഗിയായി ചെയ്തു. ഞാൻ ഒരു അടുക്കളത്തോട്ടം ഉണ്ടാക്കി. ചീര, വെണ്ട, പയർ, പാവൽ എന്നിവയെല്ലാം ഉണ്ട്. ഒരു കോവി ഡ് ക്കാലത്തെ അറുബോറൻ ദിനചര്യകളെ മാറ്റി മറിച്ചു കൊണ്ട് . ഇപ്പോൾ ഞാൻ ഉഷാറിലാണ്. കൂട്ടുകാരേ നിങ്ങൾക്കും ഇതു പരീക്ഷിക്കാം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹരിപ്പാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം