Schoolwiki സംരംഭത്തിൽ നിന്ന്
ഞാൻ കൊറോണ
ഞാൻ ഇപ്പോൾ ഒരു യാത്രയിലാണ്.പല പല സ്ഥലങ്ങളിലൂടെ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലും വന്നെത്തി. എന്ത് മനോഹരമാണ് ഈ കൊച്ചു കേരളം.പുഴകളും പൂക്കളും അതിമനോഹരം തന്നെ. മുൻ വർഷങ്ങളിൽ വന്ന നിപ, പ്രകൃതി ദുരന്തങ്ങൾ തുടങ്ങിയ ആപത്തുകളെ അവർ ജാതി-മത ഭേദമില്ലാതെ ഒന്നാണെന്ന തിരിച്ചറിവോടെ ആപത്തുകൾക്കെതിരെ പോരാടി. എന്റെ വരവോടെ അവർ എന്നെക്കുറിച്ചോർത്ത് വളരെയധികം ജാഗ്രതയിലും ഭയത്തിലുമാണ്. പക്ഷെ അവർ എന്നെ ഭയക്കുന്നതിന്റെ നാലിരട്ടിയിലധികം ഞാൻ അവരെ ഭയക്കുന്നുണ്ട്. അവർ ഉറപ്പായും എനിക്ക് എതിരെയും പോരാടും. കഴിഞ്ഞ വർഷങ്ങളിൽ ലോകത്തെ മുൾമുനയിൽ നിർത്തിയ സാർസ് രോഗത്തിന്റെ രൂപാന്തരണമാണ് കൊറോണ വൈറസ്. ചൈനയിലെ വുഹാൻ എന്ന ഭക്ഷ്യ വിപണിയിൽ 2019 ഡിസംബറിലാണ് എന്റെ ജനനം. അവിടെ നിന്നും അമേരിക്ക, ഇറാൻ, ഫ്രാൻസ്, ഇന്ത്യ തുടങ്ങിയ ഒട്ടേറെ രാജ്യങ്ങളിൽ ഇതിനോടകം ഞാൻ വ്യാപിച്ചു കഴിഞ്ഞു.ഞങ്ങൾ വൈറസുകൾ ഏതെങ്കിലും ജീവികളുടെ ആന്തരിക അവയവങ്ങളിലാണ് വാസസ്ഥലം കണ്ടെത്തുന്നത്. പുറത്തുവന്നാൽ കുറച്ചുമണിക്കൂറൂകൾക്കുളളിൽ ഞങ്ങൾ മരിക്കും. മൂക്കിലൂടെയൊ, വായിലൂടെയോ ഞാൻ ശ്വാസകോശത്തിലെത്തും. എന്നെ വഹിക്കുന്ന ആൾക്ക് പനി, ചുമ, ശ്വാസതടസ്സം, നെഞ്ചുവേദന തുടങ്ങിയ രോഗലക്ഷണങ്ങൾ കാണപ്പെടും. മരുന്നുകൾ ലഭിക്കാതെ മാരക വൈറസ് രോഗികളുട എണ്ണം ക്രമാതീതമായി വർധിച്ചു. ദിവസവും മരുക്കന്നവരുടെ എണ്ണം കൂടിവന്നു. കുറഞ്ഞ സമയത്തിനുളളിൽ ശാസ്ത്രലോകം എന്നെ തിരച്ചറിഞ്ഞു. കോവിഡ് 19 എന്ന് എനിക്ക് അവർ പേര് നൽകി. എന്നെ നിയന്ത്രിക്കാനും ഇല്ലാതെയാക്കാനും ആരോഗ്യവകുപ്പു്, ശാസ്ത്രലോകം, നിയമപാലകർ, സാമൂഹ്യപ്രവർത്തകർ ഒന്നടങ്കം രാവും പകലും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.ഇന്ത്യയിൽ എന്നെ തടഞ്ഞുനിറുത്തുവനായി ലോക് ഡൗൺ പ്രഖ്യാപിച്ചു. ജനങ്ങൾ പുറത്തിങ്ങാതെ സ്വയം നിയന്ത്രിച്ചു.അതിലൂടെ പുറത്ത് പറ്റിയിരിക്കുന്ന ഞങ്ങൾക്ക് നിലനിൽക്കാൻ കഴിയാതെ ഞങ്ങളിൽ പലരും നശിച്ചുപോയി. കുഞ്ഞുങ്ങളുടെ നിഷ്കളങ്കമായ പുഞ്ചിരിയും വേദനയോടുളള അവരുടെ പിടച്ചിലും മരണത്തോടു മല്ലടിക്കുന്ന വൃദ്ധരുടെ വിറയ്ക്കുന്ന കൈകളും കണ്ട് ഞാൻ പിന്മാറില്ല. എല്ലാവരും എന്നെ കൊണ്ടുനടക്കുന്നതാണ് എനിക്കിഷ്ടം.
*ഈ മഹാമാരിയെ നമ്മുടെ ലോകത്തിൽ നിന്നും തുരത്തുന്നതിനു വേണ്ടി നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക.
|