ഡോൺബോസ്കോ ജി. എച്ച്. എസ്സ്. കൊടകര/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ പോരാട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
19:16, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jomol (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കവിത : കൊറോണക്കാലത്തെ പോരാട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കവിത : കൊറോണക്കാലത്തെ പോരാട്ടം


ഭാരതഭൂമിയുടെ
സോദരരാജ്യമാകും
ചീനയിൽ പിറന്നൊരു
ഭീകരരോഗം കോവിഡ്

ആളുകൾ മരിക്കുന്നു
രോഗം പടർന്നീടുന്നു
യാത്രകൾ മുടങ്ങുന്നു
ലോകമോ സ്തംഭിക്കുന്നു

കേരളമെന്റെ നാട്
കേളികേട്ടുള്ള നാട്
ദൈവത്തിൻ സ്വന്തം നാട്
ലോകർക്കു മാതൃകയായ്

“ലോകരേ പേടിക്കേണ്ട
ജനമേ ഭയക്കേണ്ട
വീരരാം നിങ്ങൾ വരൂ
ധീരപോരാട്ടത്തിനായ്

പകർച്ച തടയുവാൻ
മാസ്കുകൾ ധരിക്കുവിൻ
കരങ്ങൾ ശുചിയാക്കാൻ
സോപ്പുപയോഗിക്കുവിൻ”

അധിപർ നിർദ്ദേശിച്ചു
ലോകമനുസരിച്ചു
വ്യാധിയവസാനിച്ചു
ഭീതിയോ അസ്തമിച്ചു.


 

ഹരിനാരായണൻ വി
4 B സെന്റ് ഡോൺ ബോസ്കോ ജി എച് എ സ് കൊടകര
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത