ഗവ. മുഹമ്മദൻസ് എച്ച് എസ് കൊല്ലകടവ്/അക്ഷരവൃക്ഷം/lekhanam
lekhanam
നമ്മളെല്ലാം ഇപ്പോൾ ലോക്ക് ഡൌൺ കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത് . ലോകം മുഴുവൻ പടർന്നു പിടിച്ചിരിക്കുന്ന covid എന്ന മഹാമാരിയെ തടയാനുള്ള തീവ്ര പരിശ്രമത്തിലാണ് എല്ലാവരും . ഈ കഴിഞ്ഞ 27 ദിവസം കൊണ്ട് ജീവിതത്തിനു വളരെയധികം മാറ്റങ്ങൾ വന്നു . നമ്മുടെ അനാവശ്യ യാത്രകളും ആവശ്യങ്ങളും കുറഞ്ഞു .വീട്ടിലെ അമിത ചിലവുകൾ കുറഞ്ഞു എന്ന് അച്ഛനും അമ്മയും പറയുന്നത് കേട്ടു . അമ്മയെ ജോലിയിൽ സഹായിച്ചും , അച്ഛനോടൊപ്പം കളിച്ചും രസകരമാണ് ലോക്ക് ഡൌൺ കാലം . എന്നാൽ നമ്മൾ കേരളത്തിൽ ആയതുകൊണ്ടാണ് ഇത് നടക്കുന്നതെന്ന് ദിവസവും ഉള്ള വാർത്തകൾ കാണുമ്പോൾ തോനുന്നു .ലോകത്തെ മരണ വൃത്തിയുടെ പ്രാധാന്യം മനസിലാക്കാൻ ഈ ലോക്ക് ഡൌൺ കാലം ഉപകരിച്ചു . സ്വന്തം ശുചിത്വവും പരിസര ശുചിത്വവും എത്ര മാത്രം പ്രധാനപ്പെട്ടതാണെന്നു മനസിലായി . നമ്മുടെ ആരോഗ്യ പ്രവർത്തകരും , പോലീസും, ഗവണ്മെന്റ് നമുക്ക് നൽകുന്ന നിർദേശങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യം നമുക്കറിയാം , അത് പാലിക്കുന്നത് കൊണ്ടാണ് നമ്മുടെ നാട് ഈ വിപത്തിൽ നിന്നും കരകയറുന്നതു . ലോകം മുഴുവൻ എത്രയും പെട്ടെന്ന് ഈ മഹാമാരിയിൽ നിന്നും രക്ഷ നേടട്ടെ എന്ന് പ്രാർത്ഥിക്കാം .വീണ്ടു പഴയതു പോലെ കൂട്ടുകാരോടൊപ്പം കളിക്കാനും സ്കൂളിൽ പോകാനും ഒക്കെ വേഗം കഴിയട്ടെ . അതിനായി നമുക്ക് വീട്ടിലിരിക്കാം ........
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചെങ്ങന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചെങ്ങന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- ആലപ്പുഴ ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ