മാനന്തേരി മാപ്പിള എൽ പി എസ്/അക്ഷരവൃക്ഷം/ എന്റെ വേനലവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
18:19, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manantherimoplalp (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ വേനലവധിക്കാലം | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ വേനലവധിക്കാലം

ഹായ് കൂട്ടുകാരേ। എല്ലാവര്ക്കും സുഖമാണെന്ന് കരുതുന്നു । എന്നാലും പഴയ സന്തോഷത്തിൽ അല്ല എന്ന് എനിക്കറിയാം । ഇത്തവണ വേനലവധി നേരത്തെ ആണ് വന്നത് । പെട്ടെന്ന് തന്നെ സ്കൂൾ ഒക്ക്കെ അടച്ചു । വാർഷിക പരീക്ഷ ഒന്നും ഇല്ല । സ്കൂളിൽ നടക്കുന്ന വാർഷിക ആഘോഷങ്ങൾ ഒന്നും ഇല്ല । ഇതിനൊക്കെ കാരണം കൊറോണ എന്ന വൈറസ് ആണെന്ന് നിങ്ങള്ക്ക് അറിയില്ലേ । പത്ര മാധ്യമങ്ങളിലൂടെ ഓക്കെ നാം കണ്ടു കൊണ്ട് ഇരിക്കുകയാണല്ലോ । നമ്മുടെ നാടിനെയും ലോകത്തെ ആകെ കുലുക്കി കോവിഡ്ഡ് -19, നമ്മുടെ മുന്നിലൂടെ അലയുകയാണ് । ആഘോഷങ്ങൾ ഇല്ല , ആരാധനാലയങ്ങൾ തുറക്കില്ല , കൂട്ടുകാരുമൊത് കളിയില്ല വേനലവധി ടൂർ ഇല്ല വീട്ടിനുള്ളിൽ തന്നെ കഴി യേണ്ട അവസ്ഥ ഇത് ചൈനയിലെ വുഹാനിൽനിന്നും വന്നു എന്ന് നാം മനസിലാക്കിയിട്ട് ഉണ്ടാവുമല്ലോ ലോക രാജ്യം മുഴുവനും ഈ വൈറസ് ചുറ്റിത്തിരിയുകയാണ് വിഷുവും പെരുന്നാളും ഒന്നും ആഘോഷിക്കാൻ പറ്റിയില്ലെങ്കിലും ഈ രോഗം എത്രയും പെട്ടന്ന് മാറിയാൽ മതിയായിരുന്നു നമ്മുടെ ടീച്ചേഴ്‌സ്‌നയും കുട്ടുകായരെയും കാണാൻ കൊതിയായി സ്കൂൾ തുറക്കെണമെങ്കിൽ നാം ജാഗ്രതയോടെ ഇരിക്കണം ഒട്ടും തന്നെ പേടി വേണ്ട കൈകൾ സോപ്പ് ഉപയോഗിച്ച കഴുകുക പുറത്തു പോവുമ്പോൾ മാസ്ക് ധരിക്കുക സാനിറ്റൈസർ പരമാവധി ഉപയോഗിക്കുക ഇവ ശീലമാക്കാം അങ്ങനെ ഒറ്റക്കെട്ടായി നിന്നാൽ നമുക്ക് കൊറോണയെ തുരത്താം


സഫ ഫാത്തിമ
3 മാനന്തേരി മാപ്പിള എൽ പി സ്കൂൾ
കുത്തുപറമ്പ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം