കൂത്തുപറമ്പ യു പി എസ്/അക്ഷരവൃക്ഷം/ലോക യുദ്ധത്തിൽ ആദ്യമായി
ലോക യുദ്ധത്തിൽ ആദ്യമായി ലോക യുദ്ധങ്ങളിൽവെച്ച് മനുഷ്യവംശത്തെ ഞെട്ടിച്ച മഹാമാരി ആണ് കോവിഡ് 19. ഡിസംബർ 31നാണ് ചൈനയിലെ വുഹാനിലായിരുന്നു ഈ മഹാമാരിയുടെ ജനനം.കോവിഡ് 19 കൊറോണ എന്നും അറിയപ്പെടുന്നു .ഇറ്റലി, സ്പെയിൻ ,ഇറാഖ്, അമേരിക്കതുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് കോറോണയുടെ വ്യാപനം ഏറെ കുറഞ്ഞ അളവിൽ ആണ് ഇന്ത്യയിൽ. കാരണം ഇന്ത്യൻ ജനത ലോക് ഡൗൺ നിയമങ്ങൾ അനുസരിക്കുന്നതിനാലാണ്. ഇന്ത്യയിൽ കോവിഡ് 19 നിരക്കിൽ മുൻപന്തിയിൽ നിൽക്കുന്ന സംസ്ഥാനമാണു മഹാരാഷ്ട്ര എന്നാൽ കേരളത്തിലെ ജില്ലകളിൽ കാസർഗോഡാണ് മുൻനിരയിൽ .കോവിഡ് 19 പകർന്ന രോഗികളെ ചികിത്സിക്കുന്നതിനിടെ പോലും ഡോക്ടർമാർ മരണത്തിന് ഇരയായിട്ടുണ്ട് കോ വിഡ് പടരുന്ന ഈ സാഹചര്യത്തിൽ കേരളമടക്കമുള്ള പല സംസ്ഥാനങ്ങളും ലോക ഡൗൺ എന്ന പേരിൽ അടച്ചിട്ടിരിക്കുകയാണ് ഈ സന്ദർഭത്തിൽ സ്കൂളുകൾ അടച്ചതിനെ തുടർന്ന് വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം നിലച്ചിരിക്കുകയാണ്. വിവാഹം ,മരണം എന്നിവയിൽ പോലും ഇരുപതിൽ കൂടുതൽ ആളുകൾ പങ്കെടുക്കാൻ പാടില്ലെന്നും നിർദേശമുണ്ട്. ആളുകൾ പുറത്തിറങ്ങുന്നതിന് തടയാൻ ഡ്രോണിൻ്റെ സഹായവുമുണ്ട്. ഒന്നു മുതൽ എട്ടുവരെ ക്ലാസുകളിൽ സ്ഥാനക്കയറ്റവും എന്നാൽ എസ്എസ്എൽസി ,പ്ലസ് ടു എന്നീ ക്ലാസ്സുകളിലെ പരീക്ഷ മെയ് 11 മുതൽ തുടങ്ങുവാനും നിർദേശമുണ്ട്. ലോകമെമ്പാടും ഞെട്ടിക്കുന്ന ഭീതിയിൽ അകപ്പെടുത്തിയ കോറോണക്കെതിരെ ശ്രദ്ധയോടെ നമുക്ക് കരുക്കൾ നീക്കാം. നമ്മുടെ സുരക്ഷയ്ക്ക് വേണ്ടി പോരാടുന്ന സർക്കാറിനും ആശുപത്രി സേവകർക്കും മുന്നിൽ തൊഴുകൈയോടെ നിൽക്കാം\
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ